IPL 2021: രണ്ടാം വാരത്തിലെ മികച്ച മൂന്ന് ബൗളിങ് പ്രകടനങ്ങളിതാ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ വിജയകരമായി മുന്നോട്ട് പോവുകയാണ്. ടൂര്‍ണമെന്റ് രണ്ടാം വാരം പിന്നിടാനൊരുങ്ങുമ്പോള്‍ ആര്‍സിബിയുടെ കുതിപ്പാണ് കാണുന്നത്. കളിച്ച നാല് മത്സരത്തിലും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മുംബൈയുള്ളത്. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെയും ഇത്തവണ മികച്ച പ്രകടനത്തോടെ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. നിലവില്‍ രണ്ടാം സ്ഥാനത്താണ് സിഎസ്‌കെ. എന്നാല്‍ ഹാട്രിക് കിരീടം തേടി ഇറങ്ങിയ മുംബൈക്ക് സാഹചര്യങ്ങള്‍ അത്ര അനുകൂലമല്ല. ടൂര്‍ണമെന്റെ് പുരോഗമിക്കവെ രണ്ടാം വാരത്തിലെ മികച്ച മൂന്ന് ബൗളിങ് പ്രകടനങ്ങളിതാ

മോയിന്‍ അലി (സിഎസ്‌കെ)
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി രാജസ്ഥാന്‍ റോയല്‍സിനെതിരേ നടത്തിയ പ്രകടനം മികച്ചതായിരുന്നു. മൂന്ന് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. മുംബൈയില്‍ നടന്ന മത്സരത്തിലാണ് ഈ നേട്ടമെന്നതാണ് ശ്രദ്ധേയം. മധ്യനിരയിലെ കരുത്തന്‍ ഡേവിഡ് മില്ലര്‍,വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് മോറിസ്,റിയാന്‍ പരാഗ് എന്നിവരുടെ വിക്കറ്റാണ് മോയിന്‍ അലി വീഴ്ത്തിയത്. ബാറ്റുകൊണ്ടും ഈ സീസണില്‍ മികവ് കാട്ടാന്‍ മോയിന്‍ അലിക്ക് സാധിക്കുന്നുണ്ട്. മൂന്നാം നമ്പറിലാണ് അദ്ദേഹം ബാറ്റിങ്ങിനിറങ്ങുന്നത്.

ദീപക് ചഹാര്‍ (സിഎസ്‌കെ)
ന്യൂബോളില്‍ നിലവിലെ ഏറ്റവും മികച്ച സ്വിങ് ബോളറെന്ന നിലയിലേക്കാണ് സിഎസ്‌കെയുടെ ദീപക് ചഹാറിന്റെ പ്രകടനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ദീപക് വീഴ്ത്തിയത്. കെകെആര്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പൂജ്യത്തിന് പുറത്താന്‍ ദീപകിന് സാധിച്ചു. ഫോമിലുള്ള നിധീഷ് റാണ,കെകെആര്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍,സുനില്‍ നരെയ്ന്‍ എന്നിവരെയും ദീപക് ഗാലറിയിലേക്ക് മടക്കി. കെകെആറിനെ 18 റണ്‍സിന് സിഎസ്‌കെ തോല്‍പ്പിക്കാന്‍ സഹായിച്ചത് ദീപകിന്റെ ഈ പ്രകടനമാണ്.

അമിത് മിശ്ര (ഡല്‍ഹി ക്യാപിറ്റല്‍സ്)
മുംബൈ ഇന്ത്യന്‍സിനെ കടപുഴക്കിയ അമിത് മിശ്രയുടെ ബൗളിങ് പ്രകടനവും വളരെ മികച്ചതായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ അമിത് മിശ്ര മുംബൈ നായകന്‍ രോഹിത് ശര്‍മയെ ആദ്യം മടക്കി. തൊട്ട് പിന്നാലെ വെടിക്കെട്ട് വീരന്‍ ഹര്‍ദിക് പാണ്ഡ്യയേയും അദ്ദേഹം പുറത്താക്കി. കീറോണ്‍ പൊള്ളാര്‍ഡിനെ മനോഹരമായ ഗൂഗ്ലിയിലൂടെ എല്‍ബിയില്‍ കുരുക്കിയ അമിത് ഇഷാന്‍ കിഷനെയും പുറത്താക്കി. മുംബൈയുടെ മധ്യനിരയെ തകര്‍ത്ത അമിതിന്റെ പ്രകടനത്തിലാണ് ഡല്‍ഹി മുംബൈയെ കീഴടക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications