Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ താരലേലം ഫെബ്രുവരി 16ന്, നാലാം തീയ്യതി വരെ അപേക്ഷ നല്‍കാം; റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 16ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന താരങ്ങളുടെ ലിസ്റ്റ് ഫെബ്രുവരി നാലിന് മുമ്പായി ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ബിസിസിഐ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക ഈ മാസം 20ന് മുമ്പായി സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണ താരങ്ങളുടെ ഏജന്റ്മാരെയോ മാനേജര്‍ മാരെയോ പങ്കെടുപ്പിക്കാതെ ക്രിക്കറ്റ് അസോസിയേഷന്‍ മുഖേനെ നേരിട്ടാണ് താരലേലത്തില്‍ പങ്കെടുക്കുന്നതിനായുള്ള അപേക്ഷ ബിസിസിഐ സ്വീകരിക്കുന്നത്.

അപേക്ഷകള്‍ പരിശോധിക്കുന്ന ഘട്ടത്തില്‍ എന്തെങ്കിലും പിഴവുകള്‍ കണ്ടെത്തിയാല്‍ മുന്നറിയിപ്പില്ലാതെ നേരിട്ട് തന്നെ താരങ്ങളുടെ അപേക്ഷ റദ്ദാക്കും. താരങ്ങളുടെ മാനേജര്‍മാരെയോ ഏജന്റ് മാരെയോ ഉള്‍പ്പെടുത്താതെ നേരിട്ട് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളോട് അപേക്ഷ സമര്‍പ്പിക്കാനാണ് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. തെറ്റുകള്‍ സംഭവിച്ചാല്‍ നേരിട്ട് ഒഴിവാക്കപ്പെടുമെന്ന മുന്നറിയിപ്പും കത്തിലൂടെ അറിയിച്ചിട്ടുണ്ട്. ഐപിഎല്‍ ലേലത്തിനായുള്ള രജിസ്‌ട്രേഷന്‍ സംവിധാനത്തിലൂടെ ഓണ്‍ലൈനായാണ് ഇത്തവണ അപേക്ഷ സ്വീകരിക്കുക.

ipl2020

അതിനായുള്ള ഓരോ അസോസിയേഷനുമുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും ഇ മെയിലൂടെ നല്‍കുമെന്നും ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. താരങ്ങള്‍ക്ക് ഈ വിവരങ്ങള്‍ കൈമാറാന്‍ പാടില്ല. ക്രിക്കറ്റ് അസോസിയേഷന്റെ നിര്‍ദേശാനുസരണമാവും ഇത്തവണ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുക. താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുന്നതിനായുള്ള എഗ്രിമെന്റ് ഡൗണ്‍ലോഡ് ചെയ്ത് പങ്കെടുക്കാനുള്ള സമ്മതം രേഖപ്പെടുത്തിയ ശേഷം തിരിച്ച് അപ്‌ലോഡ് ചെയ്യണം.

ഇതിന് ശേഷം പരിശോധനയ്ക്ക് ശേഷം പങ്കെടുക്കാന്‍ അര്‍ഹരായ താരങ്ങളുടെ പട്ടിക അതാത് ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ അസോസിയേഷന് നല്‍കും. കളിക്കാന്‍ സമ്മതം അറിയിച്ചുള്ള താരങ്ങളുടെ ഒപ്പ് ലേല എഗ്രിമെന്റില്‍ നിര്‍ബന്ധമായും വേണമെന്ന് ഓര്‍മിപ്പിച്ചാണ് കത്ത് അവസാനിക്കുന്നത്. പിഴവുകള്‍ സംഭവിച്ചാല്‍ തിരുത്താന്‍ സമയം ലഭ്യമല്ലാത്തതിനാല്‍ വളരെ ശ്രദ്ധയോടെ വേണം ഇത്തവണത്തെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍.

നിലനിര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കുന്ന താരങ്ങളുടെയും പട്ടിക ഈ മാസം 20ന് മുമ്പായി സമര്‍പ്പിക്കണമെന്നാണ് ടീമുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തവണ മിനി താരലേലം ആയതിനാല്‍ ടീമുകളില്‍ വലിയ അഴിച്ചുപണിക്കുള്ള സാധ്യത കുറവാണ്. അവസാന സീസണില്‍ യുഎഇയിലാണ് ഐപിഎല്‍ നടന്നത്. ഇത്തവണ ഇന്ത്യയില്‍ത്തന്നെയാവും ടൂര്‍ണമെന്റ് നടക്കുക.

Story first published: Sunday, January 17, 2021, 12:14 [IST]
Other articles published on Jan 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+