Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഫെബ്രുവരിയില്‍ ലേലം, മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ നോട്ടമുറപ്പിച്ച് ഫ്രാഞ്ചൈസികള്‍

രാജ്യത്ത് ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ആദ്യ പടിയായി സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിന് ഈ മാസം തുടക്കമാവും. പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിനും തുടക്കം കുറിക്കാന്‍ ബിസിസിഐക്ക് ആലോചനയുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ നടത്തണമെന്ന ആഗ്രഹമാണ് ബോര്‍ഡിന്. എന്നാല്‍ കൊറോണ ആശങ്ക തുടരുകയാണെങ്കില്‍ ഒരിക്കല്‍ക്കൂടി യുഎഇയിലേക്ക് ഐപിഎല്ലിനെ പറിച്ചുനടാന്‍ ബിസിസിഐ മടികാണിക്കില്ല.

IPL 2021: Mini Auction Likely In February, Franchises Set Eye On Syed Mushtaq Ali Tournament

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ ചുരുങ്ങിയ സമയംകൊണ്ട് ഭംഗിയായി നടത്തിയ ചരിത്രം യുഎഇ ക്രിക്കറ്റ് ബോര്‍ഡിനുണ്ട്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയായിരുന്നു കഴിഞ്ഞവര്‍ഷം ഐപിഎല്‍ നടന്നത്. മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന ഐപിഎല്‍ കൊറോണഭീതിയെത്തുടര്‍ന്ന് നീട്ടി വെയ്ക്കുകയായിരുന്നു. അന്ന് ടൂര്‍ണമെന്റിലുടനീളം 'ബയോ ബബിള്‍' സുരക്ഷ ഉറപ്പുവരുത്താന്‍ യുഎഇയ്ക്ക് സാധിച്ചു. എന്തായാലും ഇത്തവണ ഐപിഎല്‍ ഇന്ത്യയില്‍ നടക്കണമെന്നാണ് ബിസിസിഐയുടെ ആഗ്രഹം. ഇതു നടക്കാതെ വന്നാല്‍ മാത്രമേ യുഎഇയില്‍ സീസണ്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുകയുള്ളൂ. പുതിയ ഐപിഎല്‍ സീസണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബിസിസിഐ ആരംഭിച്ചുകഴിഞ്ഞു.

ജനുവരി നാലിന് ഐപിഎല്‍ ഭരണസമിതി കൂടിക്കാഴ്ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ സീസണിന് മുന്നോടിയായി ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. സ്‌ക്വാഡില്‍ നിന്നും താരങ്ങളെ വിട്ടൊഴിവാക്കാന്‍ ജനുവരി 21 വരെ ഫ്രാഞ്ചൈസികള്‍ക്ക് സമയമുണ്ട്. തുടര്‍ന്ന് ഫെബ്രുവരി രണ്ടാം വാരം ചെറു താരലേലം സംഘടിപ്പിക്കാനുള്ള പുറപ്പാടിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. നേരത്തെ, മെഗാലേലം നടത്താന്‍ ബിസിസിഐക്ക് ആലോചനയുണ്ടായിരുന്നു. എന്നാല്‍ സമയപരിമിതി മുന്‍നിര്‍ത്തി ചെറുലേലം നടത്താന്‍ ബോര്‍ഡ് ധാരണയിലെത്തി.

നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലേക്കായിരിക്കും ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെയെല്ലാം കണ്ണുകള്‍. സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, ശ്രീശാന്ത് തുടങ്ങിയ പ്രമുഖ താരങ്ങളുടെ പങ്കാളിത്തം ടൂര്‍ണമെന്റിന്റെ മാറ്റു കൂട്ടും. ചെന്നൈ, ഇന്‍ഡോര്‍, ബറോഡ, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ എന്നീ ആറ് വേദികളിലായാണ് ബിസിസിഐ മുഷ്താഖ് അലി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നോക്കൗട്ട് മത്സരങ്ങള്‍ അഹമ്മദാബാദില്‍ നടക്കും. കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച ദേവ്ദത്ത് പടിക്കലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു.

Story first published: Wednesday, January 6, 2021, 11:09 [IST]
Other articles published on Jan 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+