Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കോലി ഓപ്പണറാവും, ആ താളം ടീമിന് അത്യാവശ്യമാണ്- മൈക്ക് ഹെസന്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ഇനി എട്ട് ദിവസം മാത്രമാണുള്ളത്. ഹാട്രിക് കിരീടം ലക്ഷ്യം വെച്ച് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുമ്പോള്‍ തടുത്തിടാനുറച്ചാവും ഏഴ് ടീമുകളും ഇറങ്ങുക. കന്നിക്കിരീടമാണ് വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബി ലക്ഷ്യം വെക്കുന്നത്. തകര്‍പ്പന്‍ താരനിര ടീമിനൊപ്പം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ കിരീടം നേടാന്‍ ആര്‍സിബിക്കായിട്ടില്ല. എന്നാല്‍ ഇത്തവണ കോലിക്കും സംഘത്തിനും കിരീട സാധ്യത ഏറെയാണ്,

ഇപ്പോഴിതാ വിരാട് കോലി ഓപ്പണറായി ഇറങ്ങുമെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ആര്‍സിബി ഡയറക്ടര്‍ മൈക്ക് ഹെസന്‍. കോലി ഓപ്പണറായി ഇറങ്ങുന്നത് ടീമിനെ എങ്ങനെ ഗുണകരമാവുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. 'നിലവില്‍ മികച്ച ഫോമിലാണ് കോലിയുള്ളത്. നല്ല നിയന്ത്രണം ബാറ്റിങ്ങിലുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20യില്‍ ഇത് കണ്ടിരുന്നു. ടീമിലെ താരങ്ങള്‍ക്ക് ആത്മവിശ്വാസം വേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.ആര്‍സിബിയില്‍ പരിചയസമ്പന്നനായ താരമാണ് കോലി. ഓപ്പണറായി അവന്‍ ബാറ്റ് ചെയ്യും. അവന്‍ നല്‍കുന്ന താളം ടീമിന് ഗുണം ചെയ്യും'-മൈക്ക് ഹെസന്‍ പറഞ്ഞു.

kohliandmikehesson

ഇംഗ്ലണ്ടിനെതിരായ ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് കോലി കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും പിന്നീടുള്ള രണ്ട് മത്സരത്തിലും പുറത്താവാതെ 73,77 എന്നിങ്ങനെ സ്‌കോര്‍ നേടി. അവസാന മത്സരത്തില്‍ പുറത്താവാതെ 80 റണ്‍സും നേടി. നിലവിലെ കോലിയുടെ ഈ ഫോം ആര്‍സിബിക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

2016ലെ റെക്കോഡ് പ്രകടനം കോലി ആവര്‍ത്തിക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കോലിയും ദേവ്ദത്ത് പടിക്കലും ഓപ്പണറാവുമ്പോള്‍ മൂന്നാമനായി ഗ്ലെന്‍ മാക്‌സ് വെല്ലിനെ എത്തിക്കാനാണ് ടീമിന്റെ നീക്കണമെന്നാണ് സൂചന. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം മധ്യനിരയില്‍ ബാറ്റ് ചെയ്ത മാക്‌സ് വെല്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ ടോപ് ഓഡറില്‍ വെടിക്കെട്ട് താരത്തെ പരീക്ഷിക്കാനാണ് ആര്‍സിബി ശ്രമിക്കുന്നത്.

നാലാമനായി എബി ഡിവില്ലിയേഴ്‌സ് എത്തുമ്പോള്‍ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന് മധ്യനിരയില്‍ അവസരം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡാനിയല്‍ സാംസ്,കെയ്ല്‍ ജാമിസന്‍,ഓള്‍റൗണ്ടര്‍ ഡാനിയല്‍ ക്രിസ്റ്റിയന്‍ തുടങ്ങിയവരെല്ലാം ടീമിലേക്കെത്തിയത് ആര്‍സിബിയുടെ കരുത്ത് ഉയര്‍ത്തും. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമായ കോലിയുടെ ഓപ്പണിങ്ങിലെ പ്രകടനം ആര്‍സിബിയുടെ കുതിപ്പിന് ഇത്തവണ കരുത്ത് പകരും.

Story first published: Thursday, April 1, 2021, 13:19 [IST]
Other articles published on Apr 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+