IPL 2021: 'ശരീരം കൊണ്ട് ഒരു താരം പ്രയാസപ്പെടുന്നു', റസലിനെക്കുറിച്ച് മൈക്കല്‍ വോണ്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കാഴ്ചവെക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വിജയത്തോടെ തുടങ്ങിയ കെകെആര്‍ മുംബൈ ഇന്ത്യന്‍സിനോടും ആര്‍സിബിയോടും തോറ്റിരിക്കുകയാണ്. കെകെആറിന്റെ ബൗളിങ് നിരയും ബാറ്റിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ് ടീമിനെ പ്രതികൂലമായി ബാധിക്കുന്നത്. മധ്യനിരയില്‍ ദിനേഷ് കാര്‍ത്തികും ആന്‍ഡ്രേ റസലുമെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.
ഇപ്പോഴിതാ റസല്‍ തന്റെ ശരീരംകൊണ്ട് പ്രയാസപ്പെടുന്നത് കാണുമ്പോള്‍ നിരാശയുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. 'റസലിനെപ്പോലൊരു സൂപ്പര്‍ താരത്തെ ടീമിന് ലഭിക്കുകയെന്നത് വലിയ കാര്യമാണ്. എന്നാല്‍ അവന്റെ ശരീര ഘടന ശരിയല്ല. ഇതാണ് കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ ശ്രദ്ധിക്കേണ്ടത്. മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ അവന്‍ മഹാനാണ്. എന്നാല്‍ ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും അവശനായാണ് അവനെ കാണുന്നത്. ബാറ്റ് ചെയ്യുമ്പോള്‍ രണ്ട് റണ്‍സ് പോലും ഓടിയെടുക്കാനാവുന്നില്ല. ഇത് പരിഹരിക്കാന്‍ മക്കല്ലവും മോര്‍ഗനും ബുദ്ധിമുട്ടും'-മൈക്കല്‍ വോണ്‍ പറഞ്ഞു.

ഒരു കാലത്ത് ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന റസലിന് ഇപ്പോള്‍ പഴയ മികവിലേക്ക് ഉയരാനാവുന്നില്ല. ഡെത്ത് ഓവറില്‍ റണ്‍സ് ഉയര്‍ത്തേണ്ട ഉത്തരവാദിത്തമുള്ള റസല്‍ പ്രതിരോധ ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയെങ്കിലും ആര്‍സിബിക്കെതിരേ നന്നായി തല്ലുവാങ്ങി. അവശനായ ശരീര ഭാഷയിലാണ് റസല്‍ കളിക്കുന്നത്. റസലും മാനേജ്‌മെന്റുമായി എന്തോ പ്രശ്‌നമുണ്ടെന്ന തരത്തില്‍ വരെ റസലിന്റെ ശരീര ഭാഷയെ അടിസ്ഥാനമാക്കി ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
ആധുനിക ക്രിക്കറ്റില്‍ 9-10 താരങ്ങളെങ്കിലും ഫീല്‍ഡില്‍ തിളങ്ങി നില്‍ക്കുന്നവരായി വേണം. എന്നാല്‍ കെകെആറില്‍ നോക്കുക. അവരെ പ്രസരിപ്പോടെയല്ല കാണുന്നത്. റസല്‍ തന്റെ ശരീരംകൊണ്ട് പ്രയാസപ്പെടുന്നത് കാണുമ്പോള്‍ നിരാശ തോന്നുന്നുവെന്നും മൈക്കല്‍ വോണ്‍ പറഞ്ഞു. ആര്‍സിബിക്കെതിരേ 20 പന്തില്‍ 31 റണ്‍സാണ് റസല്‍ നേടിയത്. മൂന്ന് ഫോറും രണ്ട് സിക്‌സും ഇതില്‍ ഉള്‍പ്പെടും.
രണ്ട് ഓവര്‍ എറിഞ്ഞപ്പോള്‍ വിട്ടുകൊടുത്തത് 38 റണ്‍സും. എബി ഡിവില്ലിയേഴ്‌സാണ് റസലിനെ കൂടുതലും പ്രഹരിച്ചത്. ഫീല്‍ഡിങ്ങിലും വേഗത്തില്‍ ഓടാനും ഡൈവ് ചെയ്യാനും റസല്‍ പ്രയാസപ്പെടുന്നു. ഈ സാഹചര്യത്തില്‍ റസല്‍ ടീമിന് ഭാരമായി മാറുകയാണ്. ടോപ് ഓഡര്‍ ഭേദപ്പെട്ട് കളിക്കുന്നുണ്ടെങ്കില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഉള്‍പ്പെടുന്ന മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications