Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021 MI vs RCB: അസ്ഹറുദ്ദീനോ അലനോ, കോലിക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യും?

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ ആരംഭം ഗംഭീര മത്സരത്തോടെയാണ്. ഇന്ന് ചെന്നൈയില്‍ മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇന്ത്യയുടെ നായകനും ഉപനായകനും തമ്മിലുള്ള പോരാട്ടം കൂടിയായി അത് മാറും. ഇരുവരുടെയും ക്യാപ്റ്റന്‍സികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന സാഹചര്യത്തില്‍ ഇരു താരങ്ങള്‍ക്കും അഭിമാന പോരാട്ടമാണിത്.

ഇന്ന് വൈകീട്ട് 7.30ന് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ ആര്‍സിബിക്കായി ആര് ഓപ്പണ്‍ ചെയ്യുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നായകന്‍ വിരാട് കോലി ഓപ്പണറാവുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഹ ഓപ്പണറായ യുവതാരം ദേവ്ദത്ത് പടിക്കലിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആദ്യ മത്സരത്തില്‍ കളിക്കാന്‍ സാധിക്കില്ല. നിലവില്‍ കോവിഡ് നെഗറ്റീവായെങ്കിലും മുംബൈക്കെതിരായ മത്സരം ദേവ്ദത്തിന് നഷ്ടമാവും.

ഇതോടെയാണ് ദേവ്ദത്തിന് പകരക്കാരനെ തേടേണ്ട അവസ്ഥ ആര്‍സിബിക്കുണ്ടായത്. നിലവിലെ സാഹചര്യത്തില്‍ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്‍,ന്യൂസീലന്‍ഡ് താരം ഫിന്‍ അലന്‍ എന്നിവരാണ് ആര്‍സിബിയുടെ പരിഗണനയിലുള്ളതെന്നാണ് വിവരം. കേരള താരം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയസമ്പത്ത് ഇല്ലാത്ത താരമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരേ വെടിക്കെട്ട് സെഞ്ച്വറി നേടിയതോടെയാണ് അസ്ഹറുദ്ദീന്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.

viratkohli

എന്നാല്‍ മുംബൈയെപ്പോലൊരു ശക്തമായ ബൗളിങ് നിരയുള്ള ടീമിനെതിരേ പരിചയസമ്പത്ത് കുറവുള്ള അസ്ഹറുദ്ദീനെ ആര്‍സിബി പരീക്ഷിക്കാന്‍ സാധ്യത കുറവാണ്. തുടക്കത്തിലെ പവര്‍പ്ലേ മുതലാക്കേണ്ടത് വളരെ നിര്‍ണ്ണായകമായതിനാല്‍ ആദ്യ മത്സരത്തില്‍ത്തന്നെ ഭാഗ്യ പരീക്ഷണത്തിന് ആര്‍സിബി മുതിരാന്‍ സാധ്യത കുറവാണ്.

ഫിന്‍ അലന്‍ ന്യൂസീലന്‍ഡിനുവേണ്ടി ടി20 കളിച്ചിട്ടുള്ള താരമാണ്. ബംഗ്ലാദേശിനെതിരായി ഇക്കഴിഞ്ഞ ടി20 പരമ്പരയില്‍ ന്യൂസീലന്‍ഡിനായി അലനും കളിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായ അസ്ഹറുദ്ദീന്‍ മൂന്നാം ടി20യില്‍ തന്റെ പ്രതിഭ വ്യക്തമാക്കിയിരുന്നു. 29 പന്തില്‍ 71 റണ്‍സാണ് താരം അടിച്ചെടുത്തത്. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കുള്ള താരം ആദ്യത്തെ ആറ് ഓവര്‍ നിലയുറപ്പിച്ചാല്‍ മികച്ചൊരു സ്‌കോറിലേക്കെത്താന്‍ ആര്‍സിബിക്കാവും.

ട്രന്റ് ബോള്‍ട്ട്,ജസ്പ്രീത് ബുംറ എന്നിവരുടെ ബൗളിങ് ആര്‍സിബിക്ക് കടുത്ത വെല്ലുവിളിയാണ്. അതിനാല്‍ത്തന്നെ പവര്‍പ്ലേയില്‍ കടന്നാക്രമിക്കാന്‍ സാധിക്കുന്ന താരത്തെ ടീമിന് ആവിശ്യമാണ്. ഇത്തരത്തില്‍ പരിഗണിക്കുമ്പോള്‍ ഓപ്പണിങ്ങില്‍ അലന് ആര്‍സിബി മുന്‍തൂക്കം നല്‍കാനാണ് സാധ്യത കൂടുതല്‍. അന്തിമ തീരുമാനം കോലിയുടേതാണ്.

Story first published: Friday, April 9, 2021, 11:04 [IST]
Other articles published on Apr 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+