Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021 MI vs RCB: ചരിത്ര നേട്ടം കാത്തിരിക്കുന്നു, പൊള്ളാര്‍ഡിന് വേണ്ടത് രണ്ട് സിക്‌സ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഇന്ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിയും മുംബൈ ഇന്ത്യന്‍സുമാണ് ഏറ്റുമുട്ടുന്നത്. ആരാധകരുടെ ഇഷ്ടതാരങ്ങളുടെ നീണ്ട നിര തന്നെ ഇരു ടീമിലുമായി ഉണ്ട്. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, രോഹിത് ശര്‍മ, ഗ്ലെന്‍ മാക്‌സ് വെല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുടെയൊക്കെ വെടിക്കെട്ട് പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിരവധി റെക്കോഡുകളും കാത്തിരിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിനായും ഒരു റെക്കോഡ് കാത്തിരിക്കുന്നുണ്ട്.

ആര്‍സിബിക്കെതിരേ രണ്ട് സിക്‌സര്‍ നേടാനായാല്‍ ഐപിഎല്ലില്‍ 200 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആറാമത്തെ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ പൊള്ളാര്‍ഡിനാവും. മുംബൈക്കായി മധ്യനിരയില്‍ തല്ലിത്തകര്‍ക്കുന്ന പൊള്ളാര്‍ഡ് ആര്‍സിബിക്കെതിരേ തന്നെ ഈ നേട്ടത്തിലെത്താനാണ് സാധ്യത. 147 ഇന്നിങ്‌സില്‍ നിന്ന് 196 ഫോറും 198 സിക്‌സുമാണ് പൊള്ളാര്‍ഡ് പറത്തിയിട്ടുള്ളത്. ബൗണ്ടറികളെക്കാള്‍ കൂടുതല്‍ സിക്‌സുകളാണ് പൊള്ളാര്‍ഡ് നേടിയതെന്നതാണ് ശ്രദ്ധേയം.

kieronpollard

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. പഞ്ചാബ് കിങ്‌സിന്റെ താരമായ ഗെയ്ല്‍ 131 ഇന്നിങ്‌സില്‍ നിന്നായി 349 സിക്‌സുകളാണ് ഇതിനോടകം പറത്തിയത്. ഗെയ്‌ലിന്റെ ഐപിഎല്‍ കരിയറിലുള്ള 4772 റണ്‍സില്‍ കൂടുതല്‍ റണ്‍സും സിക്‌സിലൂടെയാണ് അദ്ദേഹം നേടിയത്. 284 ബൗണ്ടറികളും നേടിയിട്ടുള്ള ഗെയ്ല്‍ ആറ് സെഞ്ച്വറിയും ഐപിഎല്ലില്‍ നേടിയിട്ടുണ്ട്.

ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സാണ്. 156 ഇന്നിങ്‌സില്‍ നിന്ന് 235 സിക്‌സാണ് എബിഡി നേടിയത്. ഇത്തവണയും ടീമിന്റെ ഭാഗമാണ് അദ്ദേഹം. 390 ബൗണ്ടറികളും നേടിയിട്ടുള്ള എബിഡി മൂന്ന് സെഞ്ച്വറികളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 151.91 എന്ന മികച്ച സ്‌െൈട്രക്കറേറ്റും എബിഡിയുടെ പേരിലുണ്ട്.

മൂന്നാം സ്ഥാനത്ത് സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ്. ഡെത്ത് ഓവറുകളില്‍ ധോണിയുടെ ബാറ്റിങ് റെക്കോഡുകളോട് മികച്ചതാണ്. 182 ഇന്നിങ്‌സുകളില്‍ നിന്ന് 216 സിക്‌സാണ് അദ്ദേഹം നേടിയത്. ഈ റെക്കോഡില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം ധോണിയാണ്. 313 ബൗണ്ടറികളും ധോണി നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് നാലാം സ്ഥാനത്ത്. 195 ഇന്നിങ്‌സില്‍ നിന്ന് 213 സിക്‌സാണ് രോഹിത് നേടിയത്. ഈ സീസണോടെ ധോണിയുടെ റെക്കോഡ് രോഹിത് തിരുത്താനുള്ള സാധ്യത കൂടുതലാണ്.

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 184 ഇന്നിങ്‌സില്‍ നിന്ന് 201 സിക്‌സാണ് കോലി നേടിയത്. 503 ബൗണ്ടറികളും നേടിയിട്ടുള്ള കോലി അഞ്ച് സെഞ്ച്വറികളും ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. ഇത്തവണ ഓപ്പണറായാവും കോലി ഇറങ്ങുക.

Story first published: Friday, April 9, 2021, 12:57 [IST]
Other articles published on Apr 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+