വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈയെ വീഴ്ത്തി ആര്‍സിബി തുടങ്ങി, മത്സരത്തില്‍ പിറന്ന അഞ്ച് റെക്കോഡുകളിതാ

ചെന്നൈ: പതിവ് തെറ്റിക്കാതെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തോറ്റ് തുടങ്ങിയിരിക്കുന്നു. 14ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയോട് രണ്ട് വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 9 വിക്കറ്റ് നഷ്ടത്തില്‍ 159 എന്ന സ്‌കോറിലേക്ക് ഒതുങ്ങിയെങ്കിലും അവസാന പന്തുവരെ പോരാടിയ ശേഷമാണ് മുംബൈ തലകുനിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലിന്റെ പ്രകടനമാണ് ആര്‍സിബിക്ക് കരുത്തായത്. എബി ഡിവില്ലിയേഴ്‌സിന്റെ (27 പന്തില്‍ 48) ബാറ്റിങ് വെടിക്കെട്ടും ടീമിനെ തുണച്ചു. മുംബൈ-ആര്‍സിബി മത്സരത്തില്‍ പിറന്ന അഞ്ച് റെക്കോഡുകള്‍ ഇതാ.

മുംബൈക്കെതിരേ ഏറ്റവും മികച്ച ബൗളിങ് പ്രകടനം

മുംബൈക്കെതിരേ ഏറ്റവും മികച്ച ബൗളിങ് പ്രകടനം

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നിലവില്‍ ഏറ്റവും മികച്ച ബാറ്റിങ് നിരയുള്ള ടീമുകളിലൊന്നാണ്. ഈ മുംബൈക്കെതിരേ ആദ്യമായി അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ബൗളറെന്ന റെക്കോഡ് ഹര്‍ഷല്‍ പട്ടേല്‍ സ്വന്തമാക്കിയിരിക്കുകയാണ്. നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, മാര്‍ക്കോ ജാന്‍സന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഹര്‍ഷല്‍ വീഴ്ത്തിയത്. ഇതിന് മുമ്പ് ഡെക്കാനുവേണ്ടി കളിക്കവെ രോഹിത് ശര്‍മ ആറ് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച പ്രകടനം.

ആദ്യ മത്സരം തോറ്റ് തന്നെ തുടങ്ങി

ആദ്യ മത്സരം തോറ്റ് തന്നെ തുടങ്ങി

2013മുതല്‍ ആദ്യ മത്സരം തോറ്റ് തുടങ്ങിയ മുംബൈ ഇത്തവണയും പതിവ് തെറ്റിച്ചില്ല. തോറ്റ് തുടങ്ങുന്നത് മുംബൈക്ക് ഐശ്വര്യമാണെന്ന് വിശ്വസിക്കുന്നവരാണ് ആരാധകരും. ആദ്യ മത്സരം തോറ്റ് തുടങ്ങിയാല്‍ പിന്നീട് മുംബൈ വാശിയോടെ തിരിച്ചുവരുന്നതാണ് മിക്ക സീസണുകളിലും കാണാറുള്ളത്. അഞ്ച് തവണ കിരീടം നേടിയിട്ടുള്ള മുംബൈ ഇത്തവണ ഹാട്രിക് കിരീടമാണ് ലക്ഷ്യമിടുന്നത്. ഇത്തവണ ഹോം ഗ്രൗണ്ടിന്റെ ആധിപത്യമില്ലാത്തതിനാല്‍ കാര്യങ്ങള്‍ എളുപ്പമാകില്ല.

ഒടുവില്‍ ചെന്നൈയില്‍ തോറ്റു

ഒടുവില്‍ ചെന്നൈയില്‍ തോറ്റു

മുംബൈ ഇന്ത്യന്‍സിന്റെ ഭാഗ്യമൈതാനങ്ങളിലൊന്നാണ് ചെന്നൈ. ടൂര്‍ണമെന്റിലെ ചിരവൈരികളായ സിഎസ്‌കെയുടെ തട്ടകത്തില്‍ തോല്‍ക്കാതിരിക്കാന്‍ മുംബൈ എന്നും ശക്തമായി ശ്രമിച്ചിരുന്നു. കഴിഞ്ഞ 10 സീസണിലും ചെന്നൈയില്‍ തോല്‍ക്കാതിരുന്ന മുംബൈ ഒടുവില്‍ ആര്‍സിബിക്കെതിരേ തലകുനിച്ചിരിക്കുകയാണ്. അവസാന പന്ത് വരെ പൊരുതി നോക്കിയാണ് മുംബൈ ചെന്നൈയില്‍ പരാജയം സമ്മതിച്ചത്.

ചെന്നൈയില്‍ ആര്‍സിബി കാത്തിരുന്ന ജയം

ചെന്നൈയില്‍ ആര്‍സിബി കാത്തിരുന്ന ജയം

ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ആദ്യ മത്സരത്തില്‍ ലഭിച്ചിരിക്കുന്നത്. മുംബൈയെ തോല്‍പ്പിച്ചതോടെ 10 വര്‍ഷത്തെ കാത്തിരിപ്പിന് കൂടിയാണ് ആര്‍സിബി വിരാമമിട്ടത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഒരു തവണ പോലും ചെന്നൈയില്‍ ജയിക്കാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നില്ല. ഇതിന് മുമ്പ് 2011ല്‍ മുംബൈയെത്തന്നെയായിരുന്നു ആര്‍സിബി ചെന്നൈയില്‍ തോല്‍പ്പിച്ചത്. കൂടാതെ ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബി ജയിക്കുന്നത് ഇതാദ്യം. 2008ല്‍ കെകെആറിനോടും 2017ല്‍ ഹൈദരാബാദിനോടും 2019ല്‍ സിഎസ്‌കെയോടും തോറ്റിരുന്നു.

ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തിരിച്ചുവരവ്

ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തിരിച്ചുവരവ്

ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായ ഗ്ലെന്‍ മാക്‌സ് വെല്‍ മുംബൈക്കെതിരേ 28 പന്തില്‍ 39 റണ്‍സാണ് നേടിയത്. മൂന്ന് ഫോറും രണ്ട് സിക്‌സും താരം പറത്തി. അതില്‍ ഒരു സിക്‌സ് 100 മീറ്ററായിരുന്നു. 2018 ഏപ്രില്‍ 27ന് ശേഷം മാക്‌സ്‌വെല്‍ ഐപിഎല്ലില്‍ നേടുന്ന ആദ്യത്തെ സിക്‌സാണിത്. അവസാന സീസണോടെ പഞ്ചാബ് കിങ്‌സ് താരത്തെ ഒഴിവാക്കിയതോടെ മാക്‌സി ആര്‍സിബിയിലെത്തിയത്.

Story first published: Saturday, April 10, 2021, 10:35 [IST]
Other articles published on Apr 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X