IPL 2021: MI vs RCB, മത്സരത്തില്‍ വഴിത്തിരിവായ മൂന്ന് പ്രകടനങ്ങള്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് തുടങ്ങിയിരിക്കുകയാണ് വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബി. മുംബൈ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യത്തെ അവസാന പന്തില്‍ എട്ട് രണ്ട് വിക്കറ്റുകള്‍ ബാക്കി നിര്‍ത്തിയാണ് ആര്‍സിബി മറികടന്നത്. ആരാധകര്‍ക്ക് ഉദ്ഘാടന മത്സരത്തിന്റെ എല്ലാ ആവേശവും നല്‍കിയ മികച്ചൊരു മത്സരമായിരുന്നു ഇത്. ആര്‍സിബി-മുംബൈ മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച മൂന്ന് പ്രകടനങ്ങള്‍ ഇതാ.

മുംബൈയെ രക്ഷിച്ച് ക്രിസ് ലിന്‍
വന്‍ നാണക്കേടിലേക്ക് പോകുമായിരുന്ന മുംബൈയെ 159 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് ഓപ്പണര്‍ ക്രിസ് ലിന്നിന്റെ (49) പ്രകടനമാണ്. ക്വിന്റന്‍ ഡീകോക്കിന് പകരക്കാരനായി ഓപ്പണറായി എത്തിയ ലിന്‍ തുടക്കത്തിലേ വളരെ പ്രയാസപ്പെട്ടെങ്കിലും പിന്നീട് താളം കണ്ടെത്തി. എന്നാല്‍ അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ ലിന്‍ പുറത്തായി. വാഷിങ്ടണ്‍ സുന്ദറിനെ സിക്‌സര്‍ പറത്താനുള്ള ശ്രമം റിട്ടേണ്‍ ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. നാല് ഫോറും മൂന്ന് സിക്‌സുമാണ് അദ്ദേഹം പറത്തിയത്. ലിന്നിന്റെ പുറത്താകല്‍ മത്സരത്തിന്റെ വഴിത്തിരിവായിരുന്നു.

ഹര്‍ഷല്‍ പട്ടേലിന്റെ 20ാം ഓവര്‍
ഡെത്ത് ഓവറുകളില്‍ പല സീസണിലും ആര്‍സിബി ബൗളര്‍മാര്‍ തല്ലുകൊള്ളികളായി മാറാറുണ്ട്. എന്നാല്‍ മുംബൈക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് ആര്‍സിബി ബൗളര്‍മാര്‍ കാഴ്ചവെച്ചത്. അതില്‍ പ്രധാനമായും ഹര്‍ഷല്‍ പട്ടേലിന്റെ പ്രകടനം. മുംബൈക്കെതിരായ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം സ്വന്തമാക്കിയ ഹര്‍ഷലാണ് മുംബൈയെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്. ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍,ക്രുണാല്‍ പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നീ മുംബൈയുടെ നാല് വമ്പന്‍ അടിക്കാരെയും കൂടാരം കയറ്റിയത് ഹര്‍ഷലിന്റെ ബൗളിങ്ങാണ്. 20ാം ഓവറില്‍ ഒരു റണ്ണൗട്ടടക്കം നാല് വിക്കറ്റുകള്‍ വീണപ്പോള്‍ ഹര്‍ഷല്‍ വിട്ടുകൊടുത്തത് വെറും 1 റണ്‍സാണ്.

മുംബൈയുടെ തിരിച്ചുവരവ്
ആര്‍സിബി അനായാസമായി ജയിക്കുമെന്ന് തോന്നിച്ച മത്സരത്തില്‍ അവസാന പന്തുവരെ മത്സരം നീട്ടാന്‍ മുംബൈക്കായി. അതില്‍ എടുത്തുപറയേണ്ടത് മുംബൈയുടെ അരങ്ങേറ്റ പേസര്‍ മാര്‍ക്കോ ജാന്‍സന്റെ ബൗളിങ്ങാണ്. ആദ്യ ഓവറില്‍ തല്ലുവാങ്ങിയെങ്കിലും ശക്തമായി തിരിച്ചുവന്ന യുവതാരം നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ വീഴ്ത്താന്‍ ജാന്‍സനായി എന്നതാണ് ശ്രദ്ധേയം. മധ്യനിരയില്‍ ഷഹിബാസ് അഹ്മദിനെ പുറത്താക്കാനും ജാന്‍സനായി. എബിഡി റണ്ണൗട്ടായതോടെ മത്സരഫലം മാറി മറിഞ്ഞെങ്കിലും ഭാഗ്യം ആര്‍സിബിക്കൊപ്പം നില്‍ക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications