Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വീണ്ടും മുംബൈ തോറ്റു, ചാമ്പ്യന്‍ നിരക്ക് എവിടെ പിഴച്ചു? മൂന്ന് കാരണമിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഹാട്രിക് കിരീടം പ്രതീക്ഷിച്ചിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കം ഗംഭീരമാക്കാനായില്ല. ആദ്യ നാല് അഞ്ച് മത്സരം പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് മത്സരത്തിലാണ് ടീം തോറ്റത്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് 9 വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും മുട്ടുകുത്തിയത്. ചെന്നൈയിലെ ടേണിങ് പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 17.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു. മത്സരത്തില്‍ മുംബൈക്ക് എവിടെ പിഴച്ചു? മൂന്ന് കാരണങ്ങളിതാ.


ഇഷാന്‍ കിഷന്റെ മെല്ലപ്പോക്ക്

ഇഷാന്‍ കിഷന്റെ മെല്ലപ്പോക്ക്

ഏത് ബൗളര്‍മാരും പേടിച്ചിരുന്ന മുംബൈ ബാറ്റിങ് നിരയുടെ പഴയ വെടിക്കെട്ട് ഇപ്പോള്‍ ആവര്‍ത്തിക്കാനാവുന്നില്ല. പവര്‍പ്ലേയിലടക്കം ടീം ഇഴഞ്ഞ് നീങ്ങുന്നു. പഞ്ചാബിനെതിരേ രണ്ടാം ഓവറില്‍ത്തന്നെ ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്കിനെ (3) മുംബൈക്ക് നഷ്ടമായി. ഇത്തവണ മൂന്നാം നമ്പറിലെത്തിയ ഇഷാന്‍ കിഷന്‍ വീണ്ടും നിരാശപ്പെടുത്തി. 17 പന്തില്‍ 6 റണ്‍സാണ് ഇഷാന്‍ നേടിയത്. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ താരം പരായപ്പെട്ടു. ഒരു ബൗണ്ടറി പോലും നേടാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ ടീം സ്‌കോര്‍ ഇഴഞ്ഞു. പവര്‍പ്ലേയില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാനായത്.

പാണ്ഡ്യ ബ്രദേഴ്‌സ്- പൊള്ളാര്‍ഡ് വെടിക്കെട്ടില്ല

പാണ്ഡ്യ ബ്രദേഴ്‌സ്- പൊള്ളാര്‍ഡ് വെടിക്കെട്ടില്ല

ഡെത്ത് ഓവറില്‍ തല്ലിത്തകര്‍ത്ത് മുംബൈയെ മികച്ച സ്‌കോറിലേക്കെത്തിക്കുകയെന്നത് ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ഉത്തരവാദിത്തമാണ്. മുംബൈയ്ക്കായി അവസാന സീസണിലും ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തു. പ്രധാനമായും ഹര്‍ദിക് പാണ്ഡ്യ. പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദികിന് മധ്യനിരയില്‍ ബാറ്റിങ്ങില്‍ നിര്‍ണ്ണായക റോളുണ്ടെങ്കിലും ടീമിന്റെ പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. പൊള്ളാര്‍ഡിന്റെ അവസ്ഥയും സമാനമാണ്. അവസാന അഞ്ച് ഓവറില്‍ 34 റണ്‍സിന് അഞ്ച് വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്.

കെ എല്‍ രാഹുലിന്റെ ഫിഫ്റ്റി

കെ എല്‍ രാഹുലിന്റെ ഫിഫ്റ്റി

കെ എല്‍ രാഹുലെന്ന നായകനെ വീഴ്ത്താന്‍ മുംബൈ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മറ്റൊന്നായി മാറുമായിരുന്നു. എന്നാല്‍ അവസരത്തിനൊത്ത് ക്ലാസിക് പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. 52 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറുമടക്കം 60 റണ്‍സാണ് കെഎല്‍ രാഹുല്‍ നേടിയത്. ക്രിസ് ഗെയ്ല്‍ (35 പന്തില്‍ 43) മികച്ച പിന്തുണയും നല്‍കിയതോടെ അനായാസം പഞ്ചാബ് വിജയം നേടിയെടുത്തു. 5 ഫോറും 2 സിക്‌സുമാണ് ഗെയ്ല്‍ നേടിയത്. രാഹുല്‍ ചഹാറൊഴിക മുംബൈയുടെ മറ്റ് ബൗളര്‍മാരെല്ലാം നിറം മങ്ങിയെന്ന് തന്നെ പറയാം. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് രാഹുല്‍ വീഴ്ത്തിയത്.

Story first published: Saturday, April 24, 2021, 9:43 [IST]
Other articles published on Apr 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+