IPL 2021: മുംബൈ X കെകെആര്‍, കരുതിയിരിക്കേണ്ടത് ആരെയൊക്കെ? തിരഞ്ഞെടുത്ത് സഞ്ജയ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ആദ്യ മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റ മുംബൈ വിജയവഴിയില്‍ തിരിച്ചെത്താനുറച്ച് ഇറങ്ങുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആര്‍സിബിയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണിറങ്ങുന്നത്.

അശ്വിന്റെ ആ വേലത്തരങ്ങളൊന്നും ധോണിയുടെ അടുത്ത് നടക്കില്ലായിരുന്നു: സെവാഗ്അശ്വിന്റെ ആ വേലത്തരങ്ങളൊന്നും ധോണിയുടെ അടുത്ത് നടക്കില്ലായിരുന്നു: സെവാഗ്

ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മുംബൈക്കൊപ്പം ആദ്യ മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുമില്ലായിരുന്നു. ഇന്ന് ഇരുവരും തിരിച്ചെത്തുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ കാര്യങ്ങള്‍ കെകെആറിന് എളുപ്പമായിരിക്കില്ല. നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈക്ക് സര്‍വാധിപത്യമാണ്.ആവേശ പോരാട്ടത്തില്‍ ജയം ആര് നേടുമെന്നത് കണ്ടറിയാം. ഇപ്പോഴിതാ മത്സരത്തില്‍ കരുതിയിരിക്കേണ്ട അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

IPL 2021: ക്യാപ്റ്റന്‍മാര്‍ വാഴാതെ യുഎഇ, ബാറ്റിങില്‍ ഭൂരിഭാഗവും ഫ്‌ളോപ്പ്!- ഒരു ഫിഫ്റ്റി പോലുമില്ല

മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയെയാണ് ഒന്നാമതായി സഞ്ജയ് തിരഞ്ഞെടുത്തത്. നായകനായി രോഹിത് ഒപ്പമുള്ളത് മുംബൈക്ക് വലിയ ആത്മവിശ്വാസം നല്‍കും. ഓപ്പണറായി ഇറങ്ങുന്ന രോഹിത് നല്‍കുന്ന തുടക്കവും ടീമിന് വളരെ പ്രധാനപ്പെട്ടതാണ്. വളരെ ഭാഗ്യമുള്ള നായകന്‍ കൂടിയാണ് രോഹിത്. അതിനാല്‍ത്തന്നെ രോഹിതിന്റെ മടങ്ങിവരവ് മുംബൈക്ക് തിരിച്ചുവരവിനുള്ള ഊര്‍ജം പകരുമെന്നുറപ്പ്. കെകെആറിനെതിരേ മികച്ച ബാറ്റിങ് റെക്കോഡും രോഹിത്തിനുണ്ട്.

IPL 2021: 'ജീവന്‍' തിരിച്ചു കിട്ടിയത് രണ്ടു തവണ, എന്നിട്ടും മുതലാക്കാതെ വില്ലി- മൂന്നാം തവണ വീണു

രണ്ടാമതായി മുംബൈ പേസര്‍ ജസ്പ്രീത് ബുംറയെയാണ് സഞ്ജയ് തിരഞ്ഞെടുത്തത്. ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ ബുംറയുടെ ബൗളിങ്ങിലാണ് മുംബൈ വിശ്വാസം അര്‍പ്പിക്കുന്നത്. സിഎസ്‌കെയ്‌ക്കെതിരേ തുടക്കത്തിലേ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച മുംബൈ ഡെത്ത് ഓവറില്‍ നന്നായി തല്ലുവാങ്ങിയിരുന്നു. ബുംറക്കും മികവ് കാട്ടാനായില്ല. കെകെആറിനെതിരേ ബുംറയുടെ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.

IPL 2021: അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയേക്കാള്‍ പ്രതിഫലം വാങ്ങുന്ന അഞ്ച് താരങ്ങളിതാ

മുംബൈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്കാണ് മറ്റൊരാള്‍. ഇടം കൈയന്‍ ഓപ്പണറായ ഡീകോക്കിന് സിഎസ്‌കെയ്‌ക്കെതിരേ മികവിനൊത്ത് തിളങ്ങാനായില്ല. നാലാമതായി മുംബൈ വൈസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനെയാണ് തിരഞ്ഞെടുത്തത്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് പൊള്ളാര്‍ഡ്. അഞ്ചാമതായി ട്രന്റ്‌ബോള്‍ട്ടിനെ പരിഗണിക്കാതിരുന്ന സഞ്ജയ് ആദം മില്‍നെയെയാണ് അഞ്ചാമനായി തിരഞ്ഞെടുത്തത്.

IPL 2021: വന്നു, കണ്ടു, മടങ്ങി! വാര്‍ണര്‍ക്കു രക്ഷയില്ല, ഈ നാണക്കേട് 2016നു ശേഷമാദ്യം

കെകെആറിന്റെ കരുതിയിരിക്കേണ്ട താരങ്ങളായി ശുഭ്മാന്‍ ഗില്‍,വരുണ്‍ ചക്രവര്‍ത്തി,ലോക്കി ഫെര്‍ഗൂസന്‍,ആന്‍ഡ്രേ റസല്‍,വെങ്കടേഷ് അയ്യര്‍ എന്നിവരെയാണ് സഞ്ജയ് തിരഞ്ഞെടുത്തത്. ആര്‍സിബിക്കെതിരേ ഗില്ലും അരങ്ങേറ്റ താരം വെങ്കടേഷ് അയ്യരും ഗംഭീര പ്രകടനമാണ് നടത്തിയത്. ഇടം കൈയന്‍ ഓപ്പണറായ വെങ്കടേഷിന്റെ പ്രകടനം നിര്‍ണ്ണായകമാവും.

IPL 2021: വരുന്ന സീസണില്‍ പുതിയ രണ്ട് ടീമുകള്‍, നായകസ്ഥാനത്തേക്ക് ഈ അഞ്ച് പേര്‍ യോഗ്യര്‍

ഗില്ലിന്റെ സമീപകാല ഫോം മികച്ചതാണ്. വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിങ് മികവിനെ മുംബൈ കരുതിയിരിക്കണം. ആര്‍സിബിക്കെതിരേ മൂന്ന് വിക്കറ്റുമായി കളിയിലെ താരമായ വരുണ്‍ ബൗളിങ്ങില്‍ നല്ല വ്യത്യസ്തതകൊണ്ടുവരാന്‍ കെല്‍പ്പുള്ള താരമാണ്. രോഹിത് ശര്‍മയടക്കമുള്ള പല മുംബൈ താരങ്ങള്‍ക്കും സ്പിന്നില്‍ ദൗര്‍ബല്യമുള്ളതിനാല്‍ വരുണിനെ കരുതലോടെ വേണം നേരിടാന്‍.

IPL 2021: ഉപദേശങ്ങള്‍ പലതും കിട്ടി, പക്ഷെ ചെയ്യേണ്ടത് എനിക്കറിയാമായിരുന്നു- വെളിപ്പെടുത്തി ത്യാഗി

ആന്‍ഡ്രേ റസല്‍ മത്സരത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന താരമാണ്. ആര്‍സിബിക്കെതിരേ മൂന്ന് വിക്കറ്റുമായി തിളങ്ങിയ റസലിന് ബാറ്റിങ്ങില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിന് മുമ്പ് തന്നെ കളി സഹതാരങ്ങള്‍ തീര്‍ത്തു. അവസാന ഓവറുകളില്‍ റസല്‍ നേടുന്ന റണ്‍സ് കെകെആറിനെ സംബന്ധിച്ച് നിര്‍ണ്ണായകമാവും. റസലിനെ എത്രവേഗം തളക്കുന്നോ അതിനനുസരിച്ചാവും മുംബൈയുടെ വിജയസാധ്യതകളും.

IPL 2021: രോഹിത്തിന്റെ സ്വപ്‌നം ആറാം ഐപിഎല്‍ കിരീടമല്ല! അതുക്കും മേലെ

IPL 2021: 'ദൈവം തന്നെ പ്രതിഭയെ വെറുതെ നശിപ്പിക്കരുത്', സഞ്ജു സാംസണെ വിമര്‍ശിച്ച് ഗവാസ്‌കര്‍

നിലവില്‍ മുംബൈ നാലാം സ്ഥാനത്തും കെകെആര്‍ ആറാം സ്ഥാനത്തുമാണ്. മുംബൈക്ക് പ്ലേ ഓഫ് സാധ്യത സജീവമാണ്. എന്നാല്‍ കെകെആറിന് കാര്യങ്ങള്‍ എളുപ്പമല്ല. ഇനിയുള്ള എല്ലാ മത്സരവും ജയിക്കാനായാല്‍ ഒരു പക്ഷെ പ്ലേ ഓഫില്‍ കടക്കാന്‍ കെകെആറിന് സാധിച്ചേക്കും.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, September 23, 2021, 17:15 [IST]
Other articles published on Sep 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X