വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഡല്‍ഹിയോട് നാണം കെട്ട് മുംബൈ, എവിടെ പിഴച്ചു? ഇതാ മൂന്ന് കാരണങ്ങള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ആറ് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയുടെ നായകമികവിന് മുകളില്‍ നില്‍ക്കാന്‍ റിഷഭ് പന്തെന്ന ഡല്‍ഹിയുടെ യുവ നായകന് സാധിച്ചു. മികച്ച തുടക്കം ലഭിച്ചിട്ടും മുംബൈയെ 137 എന്ന സ്‌കോറില്‍ തളച്ചിടാന്‍ ഡല്‍ഹിക്കായി. സ്പിന്നര്‍മാര്‍ കളം വാഴുന്ന മൈതാനത്ത് കൃത്യമായി സ്പിന്നര്‍മാരെ വിനിയോഗിച്ച് നേട്ടമുണ്ടാക്കാന്‍ റിഷഭ് എന്ന നായകന് സാധിച്ചു. എവിടെയാണ് മുംബൈക്ക് ചുവടുപിഴച്ചത്? തോല്‍വിയിലേക്ക് നയിച്ച മൂന്ന് കാരണങ്ങളിതാ.

ഡല്‍ഹിയുടെ ടീം ഘടനയിലെ മാറ്റം

ഡല്‍ഹിയുടെ ടീം ഘടനയിലെ മാറ്റം

മുംബൈക്കെതിരേ ടീമില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിയ ഡല്‍ഹിയുടെ തന്ത്രം ഫലംകണ്ടു. ക്രിസ് വോക്‌സ് പുറത്തുപോയപ്പോള്‍ ആവേഷ് ഖാന്‍,കഗിസോ റബാദ എന്നീ രണ്ട് പേസര്‍മാരെ മാത്രമാണ് ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്തിയത്. അധിക ബാറ്റ്‌സ്മാനായി ഹെറ്റ്‌മെയറും ടീമിലേക്കെത്തി. ന്യൂബോളില്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനെ ഉപയോഗിക്കാനുള്ള തീരുമാനം ഫലം കണ്ടു. ആദ്യ മൂന്ന് ഓവറില്‍ സ്‌റ്റോയിനിസും അശ്വിനും ചേര്‍ന്ന് മുംബൈയെ നന്നായി സമ്മര്‍ദ്ദത്തിലാക്കി. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ക്വിന്റന്‍ ഡീകോക്കിന്റെ വിക്കറ്റും സ്‌റ്റോയിനിസ് നേടി. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 9ന് മുകളില്‍ റണ്‍റേറ്റ് മുംബൈക്കുണ്ടായിരുന്നു. എന്നാല്‍ രോഹിത് ശര്‍മയെ അമിത് മിശ്ര പുറത്താക്കിയതിന് പിന്നാലെ ടീം കൂട്ടത്തകര്‍ച്ച നേരിട്ടു.

സ്പിന്നില്‍ മുംബൈക്ക് അടിതെറ്റി

സ്പിന്നില്‍ മുംബൈക്ക് അടിതെറ്റി

ചെന്നൈയില്‍ അനുഭവസമ്പന്നനായ അമിത് മിശ്രയെ നേരിടുന്നതില്‍ മുംബൈക്ക് പിഴച്ചു. നായകന്‍ രോഹിത് ശര്‍മ മിശ്രയെ കടന്നാക്രമിക്കാനുള്ള ശ്രമത്തില്‍ ലോങ് ഓണില്‍ സ്മിത്തിന് ക്യാച്ച് നല്‍കിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്തില്‍ത്തന്നെ മിശ്രയെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച് പുറത്തായി. ഹര്‍ദികിന്റെ പുറത്താകല്‍ മുംബൈക്ക് സമ്മര്‍ദ്ദം നല്‍കി. ആ സമ്മര്‍ദ്ദത്തെ നന്നായി മുതലാക്കാന്‍ ഡല്‍ഹിക്കായി. കീറോണ്‍ പൊള്ളാര്‍ഡിനെ മിശ്ര മനോഹരമായ ഗൂഗ്ലിയിലൂടെ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ഇഷാന്‍ കിഷന്‍ പ്ലേ ഡൗണായി. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മിശ്രയാണ് കളി മുംബൈക്ക് നഷ്ടപ്പെടുത്തിയത്.

ധവാന്‍- സ്മിത്ത് കൂട്ടുകെട്ട് പൊളിക്കാനായില്ല

ധവാന്‍- സ്മിത്ത് കൂട്ടുകെട്ട് പൊളിക്കാനായില്ല

അഞ്ച് പന്ത് ബാക്കി നിര്‍ത്തി ഡല്‍ഹി ജയിക്കാന്‍ കാരണം ശിഖര്‍ ധവാന്റെ ബാറ്റിങ് മികവാണ്. കരുതലോടെ വിക്കറ്റ് കാത്ത് കളിച്ച ധവാന്‍ 42 പന്തില്‍ 5 ബൗണ്ടറിയും ഒരു സിക്‌സുമടക്കം 45 റണ്‍സ് നേടി. പൃത്ഥ്വി ഷാ (7) തുടക്കത്തിലേ മടങ്ങിയതോടെ ഉത്തരവാദിത്തതോടെ താരം ബാറ്റ് ചെയ്തു. സാധാരണ സ്പിന്നര്‍മാര്‍ക്കെതിരേ പ്രയാസപ്പെടുന്ന ധവാന്‍ മുംബൈയുടെ സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഒരു പരിധിവരെ വിജയിച്ചു. സ്റ്റീവ് സ്മിത്തും 29 പന്തില്‍ 33 മികച്ച ബാറ്റിങ് കാഴ്ചവെച്ചു. രണ്ടാം വിക്കറ്റില്‍ 53 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീമിന് സമ്മാനിച്ചത്. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ മുംബൈക്ക് സാധിക്കാത്തതും ടീമിന്റെ തോല്‍വിയുടെ കാരണമായി.

Story first published: Wednesday, April 21, 2021, 9:09 [IST]
Other articles published on Apr 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X