For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മെഗാ ലേലത്തില്‍ കണ്ണുംനട്ട് ഫ്രാഞ്ചൈസികള്‍ — നടന്നാല്‍ ചെന്നൈയ്ക്ക് 'കോള്', മുംബൈയ്ക്ക് ആശങ്കയും

അടുത്ത ഐപിഎല്‍ സീസണിന് മുന്‍പ് മെഗാ ലേലം നടക്കുമോ? ഫ്രാഞ്ചൈസികളെല്ലാം ബിസിസിഐയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. മെഗാ ലേലമാണ് നടക്കുന്നതെങ്കില്‍ തയ്യാറെടുപ്പുകളും കണക്കുകൂട്ടലുകളും ഒരുപാട് നടത്തേണ്ടതുണ്ട്. മൂന്നു താരങ്ങളെ മാത്രമേ ഫ്രാഞ്ചൈസികള്‍ക്ക് പിടിച്ചുവെയ്ക്കാന്‍ കഴിയുകയുള്ളൂ. ബാക്കിയെല്ലാവരെയും ലേലത്തിനായി വിട്ടുനല്‍കേണ്ടി വരും. അതായത് ഇപ്പോഴുള്ള ടീം ഘടന പാടെ തകിടം മറിയുമെന്ന കാര്യമുറപ്പ്. മെഗാ ലേലത്തിനും ശേഷമാകട്ടെ, പുതിയ ടീമിനെ വിളിച്ചുച്ചേര്‍ക്കാനും മുന്നോട്ടുള്ള ഗെയിം പ്ലാന്‍ ആവിഷ്‌കരിക്കാനും ഫ്രാഞ്ചൈസികള്‍ക്ക് സമയം വേണം.

IPL 2021 Mega Auction: BCCI To Decide On December

പുതിയ ഐപിഎല്‍ സീസണിന് കഷ്ടിച്ച് നാലു മാസം മാത്രം മുന്നില്‍നില്‍ക്കെ മെഗാ ലേലം നടന്നാലുള്ള തത്രപ്പാടിനെക്കുറിച്ചാണ് ഭൂരിപക്ഷം ഫ്രാഞ്ചൈസികള്‍ക്കും ഇപ്പോള്‍ ആശങ്ക. ഇതിനിടെ പുതിയൊരു ഫ്രാഞ്ചൈസി കൂടി കടന്നുവരുമെന്ന അഭ്യൂഹവും ശക്തം. ഒന്‍പതാമൊരു ടീം കൂടി എത്തിയാല്‍ ബിസിസിഐയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിലും കുറവ് സംഭവിക്കും. എന്തായാലും സംഭവം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സമക്ഷം ഫ്രാഞ്ചൈസികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ വരെ കാത്തിരിക്കാനാണ് ബിസിസിഐ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ പകുതിയോടെ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമുണ്ടാകും. ഇതേസമയം, മെഗാ ലേലം വേണമെന്ന പക്ഷക്കാരുടെ ഫ്രാഞ്ചൈസികളുടെ കൂട്ടത്തിലുണ്ട്.

നിലവില്‍ ഫ്രാഞ്ചൈസികളില്‍ ഭൂരിപക്ഷവും ഒരു അടിയുറച്ച ടീമിനെ വളര്‍ത്തിയെടുത്തിട്ടുണ്ട്. ഈ സംഘത്തെ അടിസ്ഥാനപ്പെടുത്തി വരും സീസണുകളില്‍ മുന്നോട്ടുപോകാന്‍ ഫ്രാഞ്ചൈസികള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോലുള്ള ഒന്നോ രണ്ടോ ഫ്രാഞ്ചൈസികളുടെ ചിത്രമിതല്ല. സ്‌ക്വാഡില്‍ വലിയ മാറ്റങ്ങള്‍ വേണമെന്ന് ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി അവസാന മത്സരത്തില്‍ പരസ്യമായി അറിയിച്ചും കഴിഞ്ഞു. നിലവില്‍ ചെന്നൈ ടീമിന്റെ കാര്യമെടുത്താല്‍ സ്‌ക്വാഡില്‍ ഒട്ടുമിക്ക താരങ്ങളും പ്രായം 30 കഴിഞ്ഞവരാണ്. ടീമില്‍ യുവതാരങ്ങള്‍ നന്നെ കുറവ്. ഇത്തവണ പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്തായതില്‍ ടീം സെലക്ഷന് വലിയ പങ്കുണ്ട്.

മറുഭാഗത്ത് മുംബൈ ഇന്ത്യന്‍സിന്റെ കാര്യമെടുത്താല്‍ 'വിന്നിങ്' ടീമിനെ അവര്‍ കണ്ടെത്തിക്കഴിഞ്ഞു. സ്‌ക്വാഡില്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചം. ഈ സാഹചര്യത്തില്‍ മെഗാ ലേലം നടക്കുകയാണെങ്കില്‍ ആരെ ഒഴിവാക്കുമെന്നതിനെ ചൊല്ലിയായിരിക്കും മുംബൈയുടെ പ്രതിസന്ധി മുഴുവന്‍. എന്തായാലും വിഷയത്തില്‍ വൈകാതെ ബിസിസിഐ തീരുമാനിക്കും. അടുത്ത സീസണില്‍ പുതുതായി നിര്‍മ്മിച്ച അഹമ്മദാബാദിലെ മൊണ്ടേര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന ആലോചനയും ബിസിസിഐക്കുണ്ട്. ഐപിഎല്ലിന് പുറമെ ഏതാനും രാജ്യാന്തര മത്സരങ്ങള്‍ക്കും മൊണ്ടേര സ്റ്റേഡിയത്തെ വേദിയാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍കയ്യെടുക്കും. ഫെബ്രുവരിയില്‍ നിശ്ചയിച്ചിട്ടുള്ള ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് അഹമ്മദാബാദ് സ്റ്റേഡിയം തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയേറെ.

Story first published: Friday, November 13, 2020, 18:33 [IST]
Other articles published on Nov 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+