വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അവസാന ബോള്‍ ത്രില്ലറില്‍ ഹൈദരാബാദ് നേടി, ബാംഗ്ലൂര്‍ പൊരുതിവീണു

നാലു റണ്‍സിനാണ് ഹൈദരാബാദിന്റെ വിജയം

1

അബുദാബി: അവസാന ബോളിലേക്കു നീണ്ട ഐപിഎല്‍ ത്രില്ലറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു നാലു റണ്‍സ് വിജയം. തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കു ശേഷം ബാംഗ്ലൂരിനു നേരിട്ട ആദ്യത്തെ പരാജയം കൂടിയാണിത്. നേരത്തേ തന്നെ പ്ലേഓഫിലെത്തിയ ടീമാണ് ബാംഗ്ലൂരെങ്കില്‍ ഹൈദരാബാദ് അവസാനസ്ഥാനക്കാരാണ്. ഈ സീസണില്‍ അവരുടെ മൂന്നാമത്തെ മാത്രം വിജയം കൂടിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഹൈദരാബാദ് 142 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബാംഗ്ലൂരിന് നല്‍കിയത്. ചെറിയ ലക്ഷ്യമാണ് മുന്നിലുണ്ടായിരുന്നതെങ്കിലും ആര്‍സിബി ഇതു ദുഷ്‌കരമായി തീര്‍ന്നു. ആറു വിക്കറ്റിനു 137 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറവയ്ക്കുകയായിരുന്നു. മികച്ച ബൗളിങിലൂടെയാണ് ഓറഞ്ച് ആര്‍മി ആര്‍സിബിയെ പ്രതിരോധത്തിലാക്കിയത്. അവസാനത്തെ ഓവറില്‍ 13 റണ്‍സായിരുന്നു അവര്‍ക്കു വിജയിക്കാന്‍ വേണ്ടിയിരുന്നത്. എബി ഡിവില്ലിയേഴ്‌സും ജോര്‍ജ് ഗാര്‍ട്ടനുമായിരുന്നു ക്രീസില്‍. പക്ഷെ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഓവറില്‍ എട്ടു റണ്‍സെടുക്കാനെ ബാംഗ്ലൂരിനായുള്ളൂ. നാലാമത്തെ ബോളില്‍ എബിഡി സിക്‌സറടിച്ചെങ്കിലും അടുത്ത രണ്ടു ബോളില്‍ ഒരു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ.

2

ദേവ്ദത്ത് പടിക്കലും (41) സീസണില്‍ ഉജ്ജ്വല ഫോമില്‍ ബാറ്റ് ചെയ്യുന്ന ഗ്ലെന്‍ മാക്‌സ്വെല്ലുമാണ് (40) ആര്‍സിബിയുടെ പ്രധാന സ്‌കോറര്‍മാര്‍. ദേവ്ദത്ത് 52 ബോളില്‍ നാലു ബൗണ്ടറികളടിച്ചപ്പോള്‍ മാക്‌സ്വെല്‍ വെറും 25 ബോളിലാണ് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 40 റണ്‍സ് നേടിയത്. മാക്‌സി റണ്ണൗട്ടായിരുന്നില്ലെങ്കില്‍ ബാംഗ്ലൂര്‍ ഒരുപക്ഷെ നേരത്തേ തന്നെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ നേരിട്ടുള്ള ത്രോയിലായിരുന്നു അദ്ദേഹം റണ്ണൗട്ടായത്. വിരാട് കോലി (5), ഡാനിയേല്‍ ക്രിസ്റ്റിയന്‍ (1), ശ്രീകര്‍ ഭരത് (12), ഷഹബാസ് അഹമ്മദ് (14) എന്നിവരാണ് പുറത്തായ മറ്റുളളവര്‍. 19 റണ്‍സോടെ എബി ഡിവില്ലിയേഴ്‌സും രണ്ടു റണ്‍സുമായി ജോര്‍ജ് ഗാര്‍ട്ടനും പുറത്താവാതെ നിന്നു. ഹൈദരാബാദിനു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജാസണ്‍ ഹോള്‍ഡര്‍, സിദ്ധാര്‍ഥ് കൗള്‍, ഉമ്രാന്‍ മാലിക്ക്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ടോസിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴു വിക്കറ്റിന് 141 റണ്‍സാണ് ഹൈദരാബാദ് നേടിയത്. എസ്ആര്‍എച്ച് ഇന്നിങ്‌സില്‍ മികച്ചുനിന്നത് രണ്ടു പേരായിരുന്നു. ഓപ്പണറും ഇംഗ്ലീഷ് താരവുമായ ജാസണ്‍ റോയ് 44 റണ്‍സോടെ ടോപ്‌സ്‌കേററായി മാറി. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ 31 റണ്‍സും നേടി. പ്രിയം ഗാര്‍ഗ് (15), അഭിഷേക് ശര്‍മ (13), ജാസണ്‍ ഹോള്‍ഡര്‍ (16), വൃഘധിമാന്‍ സാഹ (10), അബ്ദുള്‍ സമദ് (1), റാഷിദ് ഖാന്‍ (7*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ബാംഗ്ലൂരിനു വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ജോര്‍ജ് ഗാര്‍ട്ടനും യുസ്വേന്ദ്ര ചഹലിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

3

പുതിയ ഓപ്പണിങ് കോമ്പിനേഷനെയാണ് ഹൈദരാബാദ് ഈ കളിയില്‍ പരീക്ഷിച്ചത്. സാഹയെ മധ്യനിരയിലേക്കു മാറ്റിയ അവര്‍ റോയിയുടെ ഓപ്പണിങ് പങ്കാളിയായി കൊണ്ടു വന്നത് അഭിഷേക് ശര്‍മയെയായിരുന്നു. പക്ഷെ ഈ നീക്കം വിജയിച്ചില്ല. രണ്ടാമത്തെ ഓവറില്‍ തന്നെ ശര്‍മ മടങ്ങി. 10 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 13 റണ്‍സെടുത്ത ശര്‍മയെ ഗാര്‍ട്ടിന്റെ ബൗളിങില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ പിടികൂടുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ റോയ്- വില്ല്യംസണ്‍ സഖ്യം 70 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഈ സഖ്യം ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്കു നയിക്കവെയാണ് ആര്‍സിബി തിരിച്ചടിച്ചത്. വില്ല്യംസണിനെ ബൗള്‍ഡാക്കി ഹര്‍ഷല്‍ ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 29 ബോളില്‍ നാലു ബൗണ്ടറികളോടെയാണ് താരം 33 റണ്‍സ് നേടിയത്. മികച്ച രീതിയില്‍ മുന്നേറിയ ഹൈദരാബാദിന്റെ താളം തെറ്റിച്ചത് ഈ വിക്കറ്റായിരുന്നു.

4

മൂന്നാം വിക്കറ്റില്‍ റോയ്-ഗാര്‍ഗ് സഖ്യം 21 റണ്‍സെടുത്തു. എന്നാല്‍ രണ്ടു റണ്‍സിനിടെ ഗാര്‍ഗ്, റോയ്, സമദ് എന്നിവര്‍ പുറത്തായതോടെ ഹൈദരാബദ് അഞ്ചിന് 107 റണ്‍സിലേക്കു വീണു. ഗാര്‍ഗിനെയും റോയിയെയും

ഒരേ ഓവറില്‍ മടക്കിയ ക്രിസ്റ്റിയനാണ് ഹൈദരാബാദിനെ സ്തബ്ധരാക്കിയത്. തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ സമദിനെ ചഹല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയും ചെയ്തതോടെ ഹൈദരാബാദ് തളര്‍ന്നു. ടോസിനു ശേഷം ആര്‍സിബി നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും അവസാനത്തെ മല്‍സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്.

നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദിനെതിരേ ബാംഗ്ലൂര്‍ നേരിയ മാര്‍ജിനില്‍ ജയിച്ചുകയറിയിരുന്നു. ആറു റണ്‍സിനായിരുന്നു കോലിയും സംഘനും എസ്ആര്‍എച്ചിനെ മറികടന്നത്. അന്നു ടീമിനനെ നയിച്ചത് ഡേവിഡ് വാര്‍ണറായിരുന്നെങ്കില്‍ ഇത്തവണ വില്ല്യംസണാണ് ക്യാപ്റ്റന്‍. ടീമിന്റ മോശം പ്രകടനത്തെ തുടര്‍ന്ന് സീസണിന്റെ പകുതിയില്‍ വച്ചായിരുന്നു വാര്‍ണറെ നായകസ്ഥാനത്തു നിന്നു നീക്കിയത്. പകരം വില്ല്യംസണിനെ ചുമതലയേല്‍പ്പിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ഷഹബാസ് അഹമ്മദ്, ജോര്‍ജ് ഗാര്‍ട്ടന്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ജാസണ്‍ റോയ്, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, ജാസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ഉമ്രാന്‍ മാലിക്ക്.

Story first published: Wednesday, October 6, 2021, 23:32 [IST]
Other articles published on Oct 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X