Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നില്ല്, പോകാന്‍ വരട്ടെ! പഞ്ചാബിനെ ആറ് വിക്കറ്റിന് തകര്‍ത്ത് മുംബൈ വീണ്ടും ട്രാക്കില്‍

അബുദാബി: പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് വിജയം. പഞ്ചാബ് ഉയര്‍ത്തിയ 136 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ മറി കടന്നത് ഒരോവര്‍ ബാക്കി നില്‍ക്കെയായിരുന്നു. 45 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 40 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. ഹാര്‍ദ്ദിക്കിന്റെ തിരിച്ചുവരവിന്റെ തുടക്കമായാണ് ഇന്നത്തെ പ്രകടനം വിലയിരുത്തപ്പെടുന്നത്.

അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് കത്തിക്കയറുകയായിരുന്നു. 19-ാമത്തെ ഓവറില്‍ 19 റണ്‍സാണ് മുംബൈ നേടിയത്. ഷമിയെ സിക്‌സ് പറത്തിയാണ് ഹാര്‍ദിക് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം മുംബൈ വിജയതീരം തൊട്ടു. ഇന്നത്തെ വിജയത്തോടെ മുംബൈ അഞ്ചാം സ്ഥാനത്തേക്ക് എത്തി. ഇപ്പോള്‍ മുംബൈയ്ക്ക് പത്ത് പോയന്റുണ്ട്. കൊല്‍ക്കത്തയ്ക്കും പത്ത് പോയന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍ റേറ്റിന്റെ ആനുകൂല്യത്തില്‍ കൊല്‍ക്കത്ത നാലാമത് എത്തിയിരിക്കുകയാണ്.

Mumbai Indians

ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് 27 റണ്‍സെടുത്ത് നല്ല തുടക്കം നല്‍കിയിരുന്നു. എന്നാല്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് എട്ട് റണ്‍സ് മാത്രമാണ് നേടാനായത്. അതേസമയം സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായി പുറത്തായി. സൂര്യകുമാറിന്റെ മോശം ഫോം മുംബൈയ്ക്ക് മാത്രമല്ല, ട്വിന്റി-20 ലോകകപ്പ് അടുത്തു നില്‍ക്കെ ഇന്ത്യയെ തന്നെ അലട്ടുന്നതാണ്. ഓള്‍ റൗണ്ടര്‍ കിറോണ്‍ പൊള്ളാര്‍ഡ് 15 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

നേരത്തെ, ആറ് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 165 റണ്‍സ് നേടിയത്. 29 പന്തുകളില്‍ നിന്നും 42 റണ്‍സ് എടുത്ത മര്‍ക്രം ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പഞ്ചാബിനായി നായകന്‍ കെഎല്‍ രാഹുല്‍ 21 റണ്‍സ് നേടിയപ്പോള്‍ മന്ദീപ് സിംഗ് 15 റണ്‍സാണ് നേടിയത്. അവസാന ഓവറുകളില്‍ ദീപക് ഹൂഡ അടിച്ച് തകര്‍ത്ത് 28 റണ്‍സാണ് എടുത്തത്. ഹര്‍പ്രീത് ബ്രാര്‍ 14 റണ്‍സും കൂട്ടിച്ചേര്‍ത്തു. പന്തുകൊണ്ട് മുംബൈയുടെ ആധിപത്യമായിരുന്നു ഇന്നത്തെ മത്സരത്തിന്റെ ആദ്യ പകുതിയില്‍ കണ്ടത്. രണ്ട് വിക്കറ്റുകള്‍ വീതം നേടിയ ജജസ്പ്രീത് ബുംറയും കീറോണ്‍ പൊള്ളാര്‍ഡുമാണ് മുംബൈ ബൗളര്‍മാരില്‍ താരം.ഇനിയുള്ള ഓരോ മത്സരവും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ജീവന്മരണ പോരാട്ടമായിരുന്നു ഇത്. ഐപിഎല്‍ 2021 ന്റെ രണ്ടാം പാദത്തിലെ മൂന്ന് മത്സരങ്ങളും തോറ്റാണ് മുംബൈയുടെ വരവ്.

കഴിഞ്ഞ തവണ മുംബൈയും പഞ്ചാബും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം പഞ്ചാബിനൊപ്പമായിരുന്നു. ചെന്നൈയില്‍ വച്ച് നടന്ന മത്സരത്തില്‍ മുംബൈയ്ക്കായി രോഹിത് 63 റണ്‍സ് നേടിയെങ്കിലും ടീം സ്‌കോര്‍ 131 റണ്‍സായിരുന്നു. മറുപടി ബാറ്റിംഗില്‍ കെഎല്‍ രാഹുല്‍ 60 റണ്‍സും ഗെയില്‍ 43 റണ്‍സും നേടിയതോടെ 14 പന്തുകള്‍ ബാക്കി നില്‍ക്കെ പഞ്ചാബ് വിജയം കൊയ്യുകയായിരുന്നു. അതിനുള്ള പ്രതികാരം ഇന്ന് മുംബൈ ഇന്ത്യന്‍സിന് വിട്ടിയിരിക്കുകയാണ്.

പ്ലെയിംഗ് ഇലവന്‍

പഞ്ചാബ് കിംഗ്‌സ്: കെഎല്‍ രാഹുല്‍, മന്ദീപ് സിംഗ്, ക്രിസ് ഗെയില്‍, എയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ, ഹര്‍പ്രീത് ബ്രാര്‍, നഥാതന്‍ എല്ലിസ്, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിംഗ്.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുണാല്‍ പാണ്ഡ്യ, കിറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ, നഥാന്‍ കോര്‍ട്ടര്‍ നീല്‍, രാഹുല്‍ ചാഹര്‍, ട്രെന്റ് ബോള്‍ട്ട്.

Story first published: Tuesday, September 28, 2021, 23:32 [IST]
Other articles published on Sep 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+