IPL 2021: ഹാട്രിക്ക്, മുംബൈയുടെ അന്തകനായി വീണ്ടും ഹര്‍ഷല്‍- ആര്‍സിബിക്കു മിന്നും ജയം

ദുബായ്: ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യപാദത്തില്‍ അഞ്ചു വിക്കറ്റുകളുമായി മുംബൈ ഇന്ത്യന്‍സിന്റെ അന്തകനായി മാറിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ വീണ്ടും അവരെ വേട്ടയാടി. ഇത്തവണ പക്ഷെ ഹാട്രിക്കടക്കം നാലു വിക്കറ്റുകളുമായാണ് ഹര്‍ഷല്‍ മുംബൈയുടെ കഥ കഴിച്ചത്. ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായിരുന്ന മല്‍സരത്തില്‍ ആര്‍സിബി 54 റണ്‍സിന്റെ ഉജ്ജ്വല വിജയവും സ്വന്തമാക്കി.

166 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്കു വിരാട് കോലിയും സംഘവും നല്‍കിയത്. മികച്ച തുടക്കത്തിിനു ശേഷം അവര്‍ തകര്‍ന്നടിയുകയായിരുന്നു. 18.1 ഓവറില്‍ 111 റണ്‍സിന് മുംബൈ ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (43), ഓപ്പണിങ് പങ്കാൡായ ക്വിന്റണ്‍ ഡികോക്ക് (24) എന്നിവരൊഴികെ മറ്റാരും തന്നെ ചാംപ്യന്‍മാരുടെ നിരയില്‍ രണ്ടക്കം കടന്നില്ല. ഇഷാന്‍ കിഷന്‍ (9), സൂര്യകുമാര്‍ യാദവ് (8), ക്രുനാല്‍ പാണ്ഡ്യ (5), കരെണ്‍ പൊള്ളാര്‍ഡ് (7), ഹാര്‍ദിക് പാണ്ഡ്യ (3), രാഹുല്‍ ചഹാര്‍ (0), ജസ്പ്രീത് ബുംറ (5), ആദം മില്‍നെ (0) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു.

ഹര്‍ഷല്‍ 3.1 ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാലു പേരെ പുറത്താക്കിയത്. മൂന്നു വിക്കറ്റുമായി സ്പിന്നര്‍ യുസ്വേന്ദ്ര ചഹാല്‍ മികച്ച പിന്തുണയേകി. ഗ്ലെന്‍ മാക്‌സ്വെല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. 17ാമത്തെ ഓവറിലായിരുന്നു ഹര്‍ഷലിന്റെ ഗംഭീര ഹാട്രിക്ക്. ആദ്യ ബോളില്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയായിരുന്നു തുടക്കം. അടുത്ത ബോളില്‍ മറ്റൊരു അപടകാരിയായ പൊള്ളാര്‍ഡിനെ ഹര്‍ഷല്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ബോളില്‍ പുതുതായെത്തിയ രാഹുല്‍ ചഹാറിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഹര്‍ഷല്‍ കന്നി ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു.

മുംബൈയ്ക്കു മികച്ച തുടക്കമായിരുന്നു രോഹിത്-ഡികോക്ക് ജോടി നല്‍കിയത്. ആദ്യ വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാക്കാന്‍ ഇവര്‍ക്കായിരുന്നു. രോഹിത്തിന്റെ പുറത്താവാലോടെയാണ് മുംബൈയുടെ പതനം ആരംഭിക്കുന്നത്. വെറും 54 റണ്‍സിനിടെയാണ് 10 വിക്കറ്റുകള്‍ മുംബൈയ്ക്കു നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ആറു വിക്കറ്റിന് 165 റണ്‍സാണ് ആര്‍സിബി നേടിയത്. നായകന്റെ ഇന്നിങ്‌സ് കെട്ടഴിച്ച വിരാട് കോലി ഫിഫ്റ്റിയടിച്ചപ്പോള്‍ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും ഫിഫ്റ്റിയുമായി കസറി. മാക്‌സി 56 റണ്‍സും കോലി 51 റണ്‍സുമാണ് നേടിയത്. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതാണ് (32) മറ്റൊരു പ്രധാന സ്‌കോറര്‍. എബി ഡിവില്ലിയേഴ്‌സ് 11 റണ്‍സെടുത്തപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ പൂജ്യത്തിന് പുറത്തായി. ഡാനിയേല്‍ ക്രിസ്റ്റിയന്‍ (1*), ഷഹബാസ് അഹമ്മദ് (1), കൈല്‍ ജാമിസണ്‍ (2*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. മുംബൈയ്ക്കായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നാലോവറില്‍ 36 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്തു. ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

37 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് മാക്‌സി 56 റണ്‍സ് നേടിയത്. രണ്ടാംപാദത്തില്‍ അദ്ദേഹത്തിന്റെ കന്നി ഫിഫ്റ്റി കൂടിയാണിത്. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ മിന്നിയ മാക്‌സി യുഎഇയിലെ രണ്ടാംപാദത്തിലെ തൊട്ടുമുമ്പത്തെ മല്‍സരങ്ങളില്‍ ഫ്‌ളോപ്പായിരുന്നു. മുംബൈയ്‌ക്കെതിരേ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ഇതിന്റെ ക്ഷീണം തീര്‍ത്തിരിക്കുകയാണ് മാക്‌സ്വെല്‍. കോലി 42 ബോളിലാണ് മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 51 റണ്‍സെടുത്തത്. ഈ ഇന്നിങ്‌സിനിടെ
ടി20 ഫോര്‍മാറ്റില്‍ 10,000 റണ്‍സെന്ന നാഴികക്കലും അദ്ദേഹം പിന്നിട്ടു. നേട്ടം കുറിച്ച ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍ കൂടിയാണ് കോലി. തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലാണ് അദ്ദേഹം ഫിഫ്റ്റി കുറിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ തൊട്ടുമുമ്പത്തെ കളിയിലും ആര്‍സിബി നായകന്‍ ഫിഫ്റ്റി കണ്ടെത്തിയിരുന്നു.

ആര്‍സിബിയുടെ തുടക്കം മോശമായിരുന്നു. രണ്ടാം ഓവറില നാലാമത്തെ ബോളില്‍ തന്നെ ദേവ്ദത്തിനെ അവര്‍ക്കു നഷ്ടമായി. റണ്ണെടുക്കും മുമ്പ് അദ്ദേഹത്തെ ബുംറയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് പിടികൂടുകയായിരുന്നു. തുടര്‍ന്നായിരുന്നു ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടുവന്ന മികച്ച കൂട്ടുകെട്ട്. കോലിയും വിക്കറ്റ് കീപ്പര്‍ ഭരതും ചേര്‍ന്ന് അഗ്രസീവ് ബാറ്റിങിലൂടെ ടീമിനെ മുന്നോട്ടുനയിച്ചു. 68 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. ഒമ്പതാം ഓവറില്‍ സ്‌കോര്‍ 75ല്‍ നില്‍ക്കെ ഭരത് പുറത്താവുകയായിരുന്നു. രാഹുല്‍ ചാഹറിന്റെ ബൗളിങില്‍ സൂര്യകുമാര്‍ യാദവിനായിരുന്നു ക്യാച്ച്. മൂന്നാം വിക്കറ്റില്‍ ആര്‍സിബി ബാറ്റിങില്‍ വീണ്ടുമൊരു അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പിറന്നു. കോലിയും മാക്‌സ്വെല്ലും ചേര്‍ന്ന് 51 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.

ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ ഒരു മാറ്റവുമായാണ് മുംബൈ ഇറങ്ങിയത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തി. സൗരഭ് തിവാരിക്കാണ് സ്ഥാനം നഷ്ടമായത്. ആര്‍സിബി ടീമിലും മാറ്റങ്ങളുണ്ടായിരുന്നു. ഷഹബാസ് അഹമ്മദ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, കൈല്‍ ജാമിസണ്‍ എന്നിവരെയാണ് ടീമിലേക്കു തിരിച്ചുവിളിച്ചത്. നവദീപ് സെയ്‌നി, വനിന്ദു ഹസരംഗ, ടിം ഡേവിഡ് എന്നിവര്‍ക്കു പകരമായിരുന്നു ഇവരെത്തിയത്.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഷഹബാസ് അഹമ്മദ്, ഡാനിയേല്‍ ക്രിസ്റ്റിയന്‍, കൈല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്.

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ, ജസ്പ്രീത് ബുംറ, രാഹുല്‍ ചാഹര്‍.

ആദ്യപാദത്തില്‍ ബാംഗ്ലൂര്‍

ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ബാംഗ്ലൂരിനായിരുന്നു. രണ്ടു വിക്കറ്റിനായിരുന്നു കോലിയും സംഘവും മുംബൈയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട മുംബൈ ഒമ്പതു വിക്കറ്റിന് 159 റണ്‍സാണ് നേടിയത്. 49 റണ്‍സോടെ ക്രിസ് ലിന്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. സൂര്യകുമാര്‍ യാദവാണ് (31) മുംബൈ നിരയില്‍ പിടിച്ചുനിന്ന മറ്റൊരാള്‍. അഞ്ചു വിക്കറ്റെടുത്ത പേസര്‍ ഹര്‍ഷല്‍ പട്ടേലായിരുന്നു മുംബൈയെ തകര്‍ത്തത്.

നാലോവറില്‍ 27 റണ്‍സിനായിരുന്നു താരം അഞ്ചു പേരെ പുറത്താക്കിയത്.
മറുപടി ബാറ്റിങില്‍ ആര്‍സിബി അവസാന ബോളില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. എബി ഡിവില്ലിയേഴ്‌സ് (48), ഗ്ലെന്‍ മാക്‌സ്വെല്‍ (39), നായകന്‍ കോലി (33) എന്നിവരാണ് ആര്‍സിബി ബാറ്റിങില്‍ മികച്ചുനിന്നത്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, September 26, 2021, 17:19 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X