വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പൊളിച്ചടുക്കി പൊള്ളാര്‍ഡ്, 34 ബോളില്‍ 87*- മുംബൈയ്ക്കു ക്ലാസിക്ക് വിജയം

അവസാന ബോളിലാണ് മുംബൈ വിജയറണ്‍സ് നേടിയത്

ഡല്‍ഹി: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം ആരാധകരെ നിരാശപ്പെടുത്തിയില്ല. അവസാന ബോള്‍ വരെ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ ക്ലാസിക്കില്‍ മുംബൈയ്ക്കു നാലു വിക്കറ്റിന്റെ ത്രില്ലിങ് വിജയം. കരെണ്‍ പൊള്ളാര്‍ഡിന്റെ (34 ബോളില്‍ 87*) അവിശ്വസനീയ ഇന്നിങ്‌സാണ് മുംബൈയ്ക്കു ഉജ്ജ്വല വിജയം സമ്മാനിച്ചത്. എട്ടു സിക്‌സറുകളും ആറു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

1

218 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ മുംബൈ അവസാന ബോളില്‍ ചേസ് ചെയ്തു വിജയിക്കുകായിരുന്നു. ഐപിഎല്ലിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ റണ്‍ചേസ് കൂടിയാണിത്. ക്വിന്റണ്‍ ഡികോക്ക് (38), നായകന്‍ രോഹിത് ശര്‍മ (35), ക്രുനാല്‍ പാണ്ഡ്യ (32), ഹാര്‍ദിക് പാണ്ഡ്യ (16) എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍. സൂര്യകുമാര്‍ യാദവ് (3), ജെയിംസ് നീഷാം (0) എന്നിവര്‍ മാത്രമേ നിരാശപ്പെടുത്തിയുള്ളൂ. സ്‌കോര്‍: ചെന്നൈ നാലു വിക്കറ്റിന് 218, മുംബൈ 20 ഓവറില്‍ ആറിന് 219. തുടര്‍ച്ചയായ അഞ്ചു വിജയങ്ങള്‍ക്കു ശേഷം സിഎസ്‌ക്കെയ്ക്കു നേരിട്ട ആദ്യ തോല്‍വി കൂടിയാണിത്. പൊള്ളാര്‍ഡാണ് മാന്‍ ഓഫ് ദി മാച്ച്.

ലുംഗി എന്‍ഗിഡിയെറിഞ്ഞ അവസാന ഓവറില്‍ മുംബൈയ്ക്കു ജയിക്കാന്‍ 16 റണ്‍സ് വേണമായിരുന്നു. പൊള്ളാര്‍ഡിനൊപ്പം പുതുതായി ക്രീസിലെത്തിയ ധവാല്‍ കുല്‍ക്കര്‍ണിയായിരുന്നു ക്രീസില്‍. സ്‌ട്രൈക്ക് നേരിട്ട പൊള്ളാര്‍ഡിനു ആദ്യ ബോളില്‍ സിംഗിളെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷെ അദ്ദേഹം അതിനു തയ്യാറായില്ല. അടുത്ത രണ്ടു ബോളുകളിലും പൊള്ളാര്‍ഡ് ബൗണ്ടറി നേടി. നാലാമത്തെ ബോളില്‍ റണ്ണില്ല. ഇതോടെ ജയിക്കാന്‍ രണ്ടു ബോളില്‍ വേണ്ടത് എട്ടു റണ്‍സ്. അഞ്ചാമത്തെ ബോളില്‍ സിക്‌സറിലേക്കു പറത്തി പൊള്ളാര്‍ഡ് മുംബൈയെ ജയത്തിന്റെ പടിവാതില്‍ക്കെ എത്തിച്ചു. അവസാന ബോളില്‍ രണ്ടു റണ്‍സ് കൂടി നേടി പൊള്ളാര്‍ഡ് മുംബൈയ്ക്കു അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു.

2

റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ മുംബൈയ്ക്കു ആഗ്രഹിച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- ഡികോക്ക് ജോടി ഏഴോവറില്‍ 70 റണ്‍സ് അടിച്ചെടുത്തു. ഈ സഖ്യം അപകടകരമായ രീതിയില്‍ മുന്നേറവെയാണ് ശര്‍ദ്ദുല്‍ ഠാക്കൂര്‍ സിഎസ്‌കെയ്ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. രോഹിത്തിനെ ഠാക്കൂര്‍ റുതുരാജിന്റെ കൈകളിലെത്തിച്ചു. 24 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ടീം സ്‌കോറിലേക്കു 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ കൂടി മുംബൈയ്ക്കു നഷ്ടമായി. സൂര്യകുമാര്‍ യാദവിനെ (3) രവീന്ദ്ര ജഡേജ നായകന്‍ ധോണിക്കു സമ്മാനിക്കുകയായിരുന്നു. ഡിക്കോക്കിനെ മോയിന്‍ അലി സ്വന്തം ബൗളിങില്‍ പിടികൂടിയതോടെ മുംബൈ മൂന്നിന് 81. എന്നാല്‍ നാലാം വിക്കറ്റില്‍ ക്രുനാല്‍- പൊള്ളാര്‍ഡ് ജോടി ക്രീസില്‍ ഒന്നിച്ചതോടെ കളി മാറി. ബൗളര്‍മാര്‍ക്കു മേല്‍ പൊള്ളാര്‍ഡ് കത്തിക്കയറി.

3

സിക്‌സറുകളുടെയും ബൗണ്ടറികളുടെയും പൂരമാണ് പിന്നീട് കണ്ടത്. ജഡേജയുടെ ഒരോവറില്‍ മൂന്നു സിക്‌സറുകള്‍ പറത്തിയാണ് പൊള്ളാര്‍ഡ് വെടിക്കെട്ടിനു തിരി കൊളുത്തിയത്. പിന്നീട് സിഎസ്‌കെയുടെ ഒരു ബൗളറെയും അദ്ദേഹം വെറുതെവിട്ടില്ല. വെറും 17 ബോളുകകളില്‍ പൊള്ളാര്‍ഡ് തന്റെ ഫിഫ്റ്റി കണ്ടെത്തി. ഈ സീസണിലെ ഐപിഎല്ലിലെ വേഗമേറിയ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. നാലാം വിക്കറ്റില്‍ പെള്ളാര്‍ഡ്-ഹാര്‍ദിക്ക് ജോടി 89 റണ്‍സ് അടിച്ചെടുത്തു. ടീം സ്‌കോര്‍ 170ല്‍ വച്ച് ക്രുനാല്‍ മടങ്ങുമ്പോഴേക്കും കളി മുംബൈയ്ക്കു അനുകൂലമായി മാറിക്കഴിഞ്ഞിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌കെ വിക്കറ്റിന് നാലു റണ്‍സ് 218 അടിച്ചെടുത്തു. മുംബൈയ്‌ക്കെതിരേ ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഏറ്റവുമുയര്‍ന്ന സകോര്‍ കൂടിയാണിത്. അമ്പാട്ടി റായുഡു (72*), മോയിന്‍ അലി (58), ഫഫ് ഡുപ്ലെസി (50) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് സിഎസ്‌കെയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

4

വെറും 27 ബോളില്‍ ഏഴു സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കമാണ് റായുഡു 72 റണ്‍സ് അടിച്ചെടുത്തത്. സിഎസ്‌കെ ജഴ്‌സിയില്‍ കന്നി ഫിഫ്റ്റി തികച്ച അലി 36 ബോളില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടിച്ചു. ഡുപ്ലെസി 28 ബോളിലാണ് നാലു സിക്‌സറുകളും രണ്ടു ബൗണ്ടറിയുമടക്കം 50 റണ്‍സെടുത്തത്. റുതുരാജ് ഗെയ്ക്ക്വാദ് (4), സുരേഷ് റെയ്‌ന (2) എന്നിവര്‍ മാത്രമേ സിഎസ്‌കെ ബാറ്റിങ് ലൈനപ്പില്‍ നിരാശപ്പെടുത്തിയുള്ളൂ. റായുഡുവിനോടൊപ്പം 22 റണ്‍സോടെ രവീന്ദ്ര ജഡേജ പുറത്താവാതെ നിന്നു.

സിഎസ്‌കെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ റുതുരാജ് ഗെ്ക്ക്വാദിനെ സിഎസ്‌കെയ്ക്കു നഷ്ടമായിരുന്നു. ട്രെന്റ് ബോളിന്റെ ബൗളിങില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് സിംപിള്‍ ക്യാച്ചിലൂടെ റുതുരാജിനെ മടക്കിയത്. എന്നാല്‍ ഇതുകൊണ്ട് സിഎസ്‌കെ കുലുങ്ങിയില്ല. മൂന്നാമനായി ക്രീസിലെത്തിയ അലി കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ മുംബൈയെ പ്രതിരോധത്തിലാക്കി. പതിയ തുടങ്ങിയ ഡുപ്ലെസിയും പിന്നീട് അലിക്കൊപ്പം ചേര്‍ന്നതോടെ സിഎസ്‌കെ റണ്‍സ് വാരിക്കൂട്ടി.

5

രണ്ടാം വിക്കറ്റില്‍ ഡുപ്ലെസി- അലി സഖ്യം ചേര്‍ന്ന് വാരിക്കൂട്ടിയത് 108 റണ്‍സാണ്. സിഎസ്‌കെ ഇന്നിങ്‌സിനു അടിത്തറയിട്ടതും ഈ ജോടിയായിരുന്നു. ബുംറയാണ് മുംബൈയ്ക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. അലിയെ അദ്ദേഹം വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിന്റെ കൈകളിലെത്തിക്കുകയായിരുന്നു. സ്‌കോര്‍ രണ്ടിന് 112. പിന്നീട് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് രണ്ടു വിക്കറ്റുകള്‍ കൂടി സിഎസ്‌കെയ്ക്കു നഷ്ടമായത്. ഡുപ്ലെസി, സുരേഷ് റെയ്‌ന എന്നിവരെ അടുത്തടുത്ത ബോളില്‍ പുറത്താക്കിയ പൊള്ളാര്‍ഡ് സിഎസ്‌കെയെ സ്തബ്ധരാക്കി. സ്‌കോര്‍ നാലിന് 116. ഇതോടെ സിഎസ്‌കെയുടെ റണ്‍റേറ്റിനു കൂച്ചുവിലങ്ങാന്‍ കഴിയുമെന്നായിരുന്നു മുംബൈയുടെ പ്രതീക്ഷ.

എന്നാല്‍ നാലാം വിക്കറ്റില്‍ ജഡേജയെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി റായുഡു തകര്‍ത്താടി. വെറും 20 ബോളുകളിലാണ് അദ്ദേഹം ഫിഫ്റ്റി തികച്ചത്. ഈ സീസണിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണിത്. റായുഡു- ജഡേജ സഖ്യം അവസാന അഞ്ചോവറില്‍ വാരിക്കൂട്ടിയത് 85 റണ്‍സാണ്. 49 ബോളില്‍ 102 റണ്‍സാണ് റായുഡു- ജഡേജ ജോടി അപരാജിതമായ അഞ്ചാം വിക്കറ്റില്‍ അടിച്ചെടുത്തത്. സിഎസ്‌കെയെ 200 കടക്കാന്‍ സഹായിച്ചതും ഈ ജോടിയുടെ മാസ്മരിക പ്രകടനമായിരുന്നു. മുംബൈയ്ക്കായി കരെണ്‍ പൊള്ളാര്‍ഡ് രണ്ടു വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു. ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് മുംബൈ ഇറങ്ങിയത്. ജയന്ത് യാദവ്, നതാന്‍ കൂള്‍ട്ടര്‍ നൈല്‍ എന്നിവര്‍ക്കു പകരം ധവാല്‍ കുല്‍ക്കര്‍ണയിയും ജെയിംസ് നീഷാമും കളിച്ചു. എന്നാല്‍ സിഎസ്‌കെ ടീമില്‍ മാറ്റമില്ലായിരുന്നു.

പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ക്രുനാല്‍ പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ജെയിംസ് നീഷാം, രാഹുല്‍ ചഹര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ധവാല്‍ കുല്‍ക്കര്‍ണി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഫഫ് ഡുപ്ലെസി, റുതുരാജ് ഗെയ്ക്ക്വാദ്, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സാം കറെന്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹര്‍, ലുംഗി എന്‍ഗിഡി.

Story first published: Saturday, May 1, 2021, 23:59 [IST]
Other articles published on May 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X