വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കത്തിക്കയറി പടിക്കലും കോലിയും; രാജസ്ഥാന്‍ നാണംകെട്ടു — ബാംഗ്ലൂരിന് അനായാസ ജയം

മുംബൈ: കയ്യിലുള്ള ബൗളര്‍മാരെ മുഴുവന്‍ പരീക്ഷിച്ചു നോക്കി സഞ്ജു സാംസണ്‍. പക്ഷെ സംഹാരരൂപം പൂണ്ട ദേവ്ദത്ത് പടിക്കലിനും വിരാട് കോലിക്കും കടിഞ്ഞാണിടാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളര്‍മാര്‍ക്കായില്ല. കൂട്ടത്തില്‍ ക്രിസ് മോറിസും ശ്രേയസ് ഗോപാലും രാഹുല്‍ തെവാട്ടിയയും റിയാന്‍ പരാഗും ശരിക്കും അടിവാങ്ങി.

RCB crush RR with 10-wicket win | Oneindia Malayalam

ജയിക്കണമെന്നുറച്ചാണ് ആര്‍സിബി ക്രീസിലെത്തിയത്. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 178 റണ്‍സ് ലക്ഷ്യം 21 പന്തുകള്‍ ബാക്കി നില്‍ക്കെ കോലിയും പടിക്കലും ചേര്‍ന്ന് മറികടക്കുകയും ചെയ്തു. ഒരറ്റത്ത് കോലി നില്‍ക്കെ ദേവ്ദത്ത് പടിക്കലാണ് കൂടുതല്‍ ആക്രമണകാരിയായത്. പടിക്കല്‍ 52 പന്തില്‍ 101 റണ്‍സ് കണ്ടെത്തി. 6 സിക്‌സും 11 ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്. സ്‌ട്രൈക്ക് റേറ്റ് 194.23. മറുഭാഗത്ത് വിരാട് കോലിയും മോശമാക്കിയില്ല. 3 സിക്‌സും 6 ഫോറും ഉള്‍പ്പെടെ 47 പന്തില്‍ 72 റണ്‍സാണ് ആര്‍സിബി ക്യാപ്റ്റന്‍ അടിച്ചെടുത്തത്. സ്‌ട്രൈക്ക് റേറ്റ് 153.19.

IPL 2021: Match 16, Royal Challengers Bangalore vs Rajasthan Royals Match Highlights And Details

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 177 റണ്‍സ് കുറിച്ചത്. വാലറ്റത്ത് രാഹുല്‍ തെവാട്ടിയ നടത്തിയ വെടിക്കെട്ട് അവസാന ഘട്ടത്തില്‍ റോയല്‍സിന് തുണയായി. തെവാട്ടിയ 23 പന്തില്‍ 2 സിക്‌സും 4 ഫോറുമടക്കം 40 റണ്‍സടിച്ചു. സ്‌ട്രൈക്ക് റേറ്റ് 174. മധ്യനിരയില്‍ ശിവം ദൂബെയുടെ പ്രകടനവും റോയല്‍സിന്റെ ഇന്നിങ്‌സില്‍ നെടുംതൂണായി. ദൂബെ 32 പന്തില്‍ 46 റണ്‍സ് കണ്ടെത്തി. 2 സിക്‌സും 5 ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്.

എട്ടാം ഓവറില്‍ നാലിന് 43 എന്ന നിലയില്‍ പതറിയ റോയല്‍സിനെ റിയാന്‍ പരാഗും ദൂബെയും ചേര്‍ന്നാണ് കരകയറ്റിയത്. നേരത്തെ, പവര്‍പ്ലേ തീരും മുന്‍പ് മൂന്നു വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായിരുന്നു. ജോസ് ബട്‌ലര്‍ (8 പന്തില്‍ 8), മനന്‍ വോറ (9 പന്തില്‍ 7), ഡേവിഡ് മില്ലര്‍ (0) എന്നിവര്‍ക്ക് കാര്യമായ സംഭാവന ചെയ്യാനായില്ല. നായകന്‍ സഞ്ജു സാംസണ്‍ പ്രതീക്ഷ നല്‍കിയെങ്കിലും ക്രീസില്‍ ഏറെനേരം നിന്നില്ല. 18 പന്തില്‍ 21 റണ്‍സുമായാണ് സഞ്ജുവിന്റെ മടക്കം. 2 സിക്‌സും 1 ഫോറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ട്. ബാംഗ്ലൂര്‍ നിരയില്‍ 6 പേരാണ് ഇന്ന് പന്തെടുത്തത്. സ്റ്റാര്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലൊഴികെ മറ്റെല്ലാവരും വിക്കറ്റ് കണ്ടെത്തി. മുഹമ്മദ് സിറാജിനും ഹര്‍ഷല്‍ പട്ടേലിനും മൂന്നു വിക്കറ്റ് വീതമുണ്ട്. കൈലി ജാമിസണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

Story first published: Thursday, April 22, 2021, 23:01 [IST]
Other articles published on Apr 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X