IPL 2021: തകർന്നടിഞ്ഞ് പഞ്ചാബ്; ബെയർസ്റ്റോയുടെ അർധ സെഞ്ച്വറിയിൽ ഹൈദരാബാദിന് അനായാസ ജയം
ചെന്നൈ: ഐപിഎൽ 14 ആം മത്സരത്തിൽ പഞ്ചാബ് കിങ്സിന് എതിരെ സൺറൈസേഴ്സിന് അനായാസ ജയം. 121 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദ് 8 പന്തുകൾ ബാക്കി നിൽക്കെ ജയം പിടിച്ചെടുത്തു. ഡേവിഡ് വാർണറുടെ വിക്കറ്റു പോയതൊഴിച്ചാൽ കാര്യമായ നാശവും മറുപടി ബാറ്റിങ്ങിൽ ഓറഞ്ച് പടയ്ക്കുണ്ടായില്ല. ആദ്യ വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു ഹൈദരാബാദ് നായകന്റെ മടക്കം. വാർണർ 37 പന്തിൽ 37 റൺസെടുത്തു.

56 പന്തിൽ 63 റൺസടിച്ച ജോണി ബെയർസ്റ്റോവാണ് ഹൈദരാബാദിന്റെ വിജയശിൽപ്പി. മൂന്നുവീതം സിക്സും ഫോറും ബെയർസ്റ്റോയുടെ ഇന്നിങ്സിൽ കണ്ടു. 19 പന്തിൽ പുറത്താകാതെ 16 റൺസെടുത്ത കെയ്ൻ വില്യംസണും സൺറൈസേഴ്സ് ഹൈദരാദബിന്റെ പ്രകടനത്തിൽ നിർണായകമായി. പഞ്ചാബിനായി ഫാബിയൻ അലൻ മാത്രമാണ് ഒരു വിക്കറ്റെടുത്തത്.
നേരത്തെ, ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് ഓവറിൽ 19.4 ഓവറിൽ കൂടാരം കയറുകയായിരുന്നു. പഞ്ചാബ് നിരയിൽ ആർക്കും തിളങ്ങാൻ സാധിച്ചില്ല. 25 പന്തിൽ 22 റൺസെടുത്ത മായങ്ക് അഗർവാളാണ് ടീമിലെ ടോപ് സ്കോറർ. വാലറ്റത്ത് ഷാരൂഖ് ഖാനും 17 പന്തിൽ 22 റൺസെടുത്തു.
തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് കൊഴിഞ്ഞതാണ് പഞ്ചാബിന് വിനയായത്. നാലാം ഓവറിൽത്തന്നെ നായകൻ കെഎൽ രാഹുലിനെ (6 പന്തിൽ 4) പഞ്ചാബ് കിങ്സിന് നഷ്ടമായി. വമ്പനടിക്ക് പേരുകേട്ട ക്രിസ് ഗെയ് ലിനോ (17 പന്തിൽ 15) നിക്കോളസ് പൂരനോ (0) സ്കോർബോർഡ് ചലിപ്പിക്കാനായില്ല. മധ്യനിരയിൽ പിടിച്ച് നിൽക്കാൻ ദീപക് ഹൂഡയ്ക്കും (11 പന്തിൽ 13) മോയിസസ് ഹെൻറിക്ക്സിനും (17 പന്തിൽ 14) കഴിയാതെ പോയി.
ഹൈദരാബാദ് നിരയിൽ 3 വിക്കറ്റെടുത്ത ഖലീൽ അഹമ്മദാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്. 4 ഓവറിൽ താരം 21 റൺസ് മാത്രമാണ് വഴങ്ങിയതും. 6 പേരാണ് സൺറൈസേഴ്സ് ഹൈദരാബാദിനായി മത്സരത്തിൽ പന്തെടുത്തത്. ഇതിൽ വിജയ് ശങ്കറൊഴികെ മറ്റെല്ലാവർക്കും വിക്കറ്റ് കിട്ടി. അഭിഷേക് ശർമയ്ക്ക് 2 വിക്കറ്റുണ്ട്. ഭുവനേശ്വർ കുമാറും സിദ്ധാർത്ഥ് കൌളും റാഷിദ് ഖാനും ഓരോ വിക്കറ്റുവീതം പങ്കിട്ടു.
ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.
പഞ്ചാബ് കിങ്സ്:
കെഎല്‍ രാഹുല്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, മോയിസസ് ഹെന്റിക്ക്‌സ്, നിക്കോളസ് പൂരന്‍, ദീപക് ഹൂഡ, ഷാരൂഖ് ഖാന്‍, ഫാബിയന്‍ അലന്‍, മുരുഗന്‍ അശ്വിന്‍, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്.
സൺറൈസേഴ്സ് ഹൈദരാബാദ്:
ഡേവിഡ് വാര്‍ണര്‍ (നായകന്‍), ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്യംസണ്‍, വിരാട് സിങ്, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, കേദാര്‍ ജാദവ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ത്ഥ് കൗള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications