വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആര്‍സിബിയുടെ വെടിക്കെട്ടില്‍ അടിപതറി കെകെആര്‍, ഹീറോസായി മാക്‌സ്‌വെല്ലും ഡിവില്യേഴ്‌സും

By Vaisakhan MK

ചെന്നൈ: ഐപിഎല്ലിലെ ക്യാപ്റ്റന്‍മാരുടെ ഗ്ലാമര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വന്‍ ജയം. ആര്‍സിബി ഉയര്‍ത്തിയയ 205 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റിന് 166 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് മത്സരം ആര്‍സിബി അനുകൂലമാക്കി എടുത്തത്. 205 വിജയലക്ഷ്യവുമായി ഇറങ്ങിയ കെകെആര്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനാണ് ശ്രമിച്ചത്. ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിക്കുകയായിരുന്നു. എന്നാല്‍ ഗംഭീരമായൊരു ക്യാച്ച് ഗില്ലിനെ ക്രിസ്റ്റിയന്‍ പുറത്താക്കിയതോടെ കെകെആറിന്റെ കഷ്ടകാലവും തുടങ്ങി. ഒമ്പത് പന്തില്‍ 21 റണ്‍സടിച്ചിരുന്നു ഗില്‍.

1

പിന്നീട് രാഹുല്‍ ത്രിപാഠിയും നിതീഷ് റാണയും ചേര്‍ന്ന് നല്ല രീതിയില്‍ മുന്നോട്ട് പോയി. ത്രിപാഠി 20 പന്തില്‍ 25 റണ്‍സെടുത്തു. നിതീഷ് റാണ പതിനൊന്ന് പന്തില്‍ 18 റണ്‍സുമെടുത്തു. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഇവര്‍ രണ്ട് പേരും പുറത്തായി. ദിനേഷ് കാര്‍ത്തിക് വീണ്ടും പരാജയപ്പെട്ടത് കെകെആറിന് കൂടുതല്‍ കുരുക്കായി. അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു കാര്‍ത്തിക്കിന്റെ സമ്പാദ്യം. ഓയിന്‍ മോര്‍ഗന്‍ 23 പന്തില്‍ 29 റണ്‍സെടുത്തു. 20 പന്തില്‍ 31 റണ്‍സെടുത്ത് ആേ്രന്ദ റസ്സല്‍ താളം കണ്ടെത്തിയത് കെകെആറിന് ആശ്വാസമാണ്. എന്നാല്‍ ഒരാള്‍ പോലും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ ശ്രമിക്കാതിരുന്നത് കെകെആറിന് തിരിച്ചടിയായി.

ആര്‍സിബി നിരയില്‍ മൂന്നോവറില്‍ 41 റണ്‍സ് വഴങ്ങി കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റെടുത്തു. ചാഹലും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റെടുത്തു. വാഷിംഗ്ടണ്‍ സുന്ദറിന് ശേഷിച്ച് വിക്കറ്റ് കിട്ടി. മൂന്നോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയ മുഹമ്മദ് സിറാജിന്റെ ഗംഭീര ബൗളിംഗും എടുത്ത് പറയേണ്ടതാണ്. റസ്സലിനെതിരെയുള്ള 19ാം ഓവറില്‍ വെറും ഒരു റണ്‍സാണ് സിറാജ് വഴങ്ങിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും ഡിവില്യേഴ്‌സിന്റെയും വെടിക്കെട്ട് ഇന്നിംഗ്‌സാണ് ബാംഗ്ലൂരിന് കരുത്തായത്.

ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നൂ. മൂന്ന് വിദേശ താരങ്ങളെയാണ് ഇത്തവണ കളിപ്പിക്കുന്നതെന്ന് കോലി ടോസിന് ശേഷം പറഞ്ഞിരുന്നു. ആദ്യ രണ്ട് കളിയില്‍ പരാജയപ്പെട്ട ഡാന്‍ ക്രിസ്റ്റിയന് പകരം രജത് പാട്ടീദാരെ ആര്‍സിബി ടീമില്‍ ഉള്‍പ്പെടുത്തി. പതിയെയാണ് ആര്‍സിബി ബാറ്റിംഗ് തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ അവര്‍ പ്രതിരോധത്തിലായിരുന്നു. അഞ്ച് റണ്‍സെടുത്ത വിരാട് കോലി വരുണ്‍ ചക്രവര്‍ത്തിയുടെ ഓവറില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. കോലിയെ പുറത്താക്കാനായി പിന്നോട്ട് ഓടി ഗംഭീര ക്യാച്ചെടുക്കുകയായിരുന്നു രാഹുല്‍ ത്രിപാഠി. ആറ് പന്തില്‍ അഞ്ച് റണ്‍സാണ് കോലി എടുത്തത്.

ക്രിസ്റ്റ്യന് പകരമെത്തിയ രജത് പാട്ടീദാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത പാട്ടീദാറിനെ കോലി പുറത്തായ ഓവറില്‍ തന്നെ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കി.പിന്നീടായിരുന്നു മാക്‌സ്‌വെല്ലിന്റെ വിളയാട്ട്. ദേവദത്ത് പടിക്കലിനെ ഒരറ്റത്ത് നിര്‍ത്തി തകര്‍ത്തടിക്കുകയായിരുന്നു മാക്‌സ്‌വെല്‍. 49 പന്തില്‍ ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പടിക്കല്‍ 28 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായി. പക്ഷേ ഇവര്‍ ഒമ്പത് ഓവറില്‍ 86 റണ്‍സോളം ചേര്‍ത്തു. പടിക്കല്‍ പുറത്തായ ശേഷമാണ് ഡിവില്യേഴ്‌സ് എത്തിയത്.

ഡിവില്യേഴ്‌സിന്റെ ഇന്നിംഗ്‌സാണ് ആര്‍സിബി സ്‌കോര്‍ 200 കടത്തിയത്. കെകെആറിന്റെ ബൗളര്‍മാരെല്ലാം ഡിവില്യേഴ്‌സിന്റെ ബാറ്റിംഗിന്റെ ചൂടറിഞ്ഞു. 34 പന്തില്‍ 76 റണ്‍സുമായി ഡിവില്യേഴ്‌സ് പുറത്താവാതെ നിന്നു. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സറും താരം പറത്തി. കൈല്‍ ജാമിസണ്‍ നാല് പന്തില്‍ പതിനൊന്ന് റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മാക്‌സ്‌വെല്‍ പുറത്തായതിന് ശേഷം ബാക്കിയുണ്ടായിരുന്ന മൂന്നോവറില്‍ 56 റണ്‍സാണ് ഡിവില്യേഴ്‌സും ജാമിസണും കൂടി അടിച്ചെടുത്തത്. രണ്ട് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് കെകെആര്‍ നിരയില്‍ തിളങ്ങിയത്. പ്രസീദ് കൃഷ്ണയ്ക്കും പാറ്റ് കമ്മിന്‍സിനും ഓരോ വിക്കറ്റ് കിട്ടി.

Story first published: Sunday, April 18, 2021, 19:24 [IST]
Other articles published on Apr 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X