IPL 2021: ആര്‍സിബിയുടെ സെഞ്ച്വറി വേട്ടക്കാര്‍ ആരൊക്കെ? പട്ടിക ഇതാ
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് ശേഷം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റ് പാതിവഴിയില്‍ നിന്ന് പോവുകയായിരുന്നു. ആദ്യ പാദത്തിലെ പ്രകടനം ആര്‍സിബിക്ക് കന്നി കിരീടം പ്രതീക്ഷ നല്‍കുന്നതായിരുന്നു. രണ്ടാം പാദം ആരംഭിക്കുമ്പോഴും ആര്‍സിബിക്ക് പ്രതീക്ഷകളേറെയാണ്. താരസമ്പന്നമാണെങ്കിലും ഭാഗ്യമില്ലാത്ത ടീമാണ് ആര്‍സിബി.
ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍,ഉയര്‍ന്ന കൂട്ടുകെട്ട് തുടങ്ങിയ നിരവധി റെക്കോഡുകള്‍ ഇപ്പോഴും ആര്‍സിബിയുടെ പേരിലുണ്ട്. സെഞ്ച്വറിനേട്ടക്കാരുടെ എണ്ണത്തിലും മുന്നില്‍ ആര്‍സിബി താരങ്ങള്‍ തന്നെയാണ്. ആര്‍സിബിക്കൊപ്പം സെഞ്ച്വറി നേടിയിട്ടുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മനീഷ് പാണ്ഡെ (2009)
ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ മനീഷ് പാണ്ഡെയാണ്. 2009 സീസണില്‍ ആര്‍സിബിക്കൊപ്പമായിരുന്നു മനീഷിന്റെ ഈ നേട്ടം. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ 73 പന്തില്‍ 114 റണ്‍സാണ് മനീഷ് പാണ്ഡെ നേടിയത്. ഈ പ്രകടനം നടത്തുമ്പോള്‍ 19 വയസ് മാത്രമായിരുന്നു മനീഷ് പാണ്ഡെയുടെ പ്രായം. 10 ഫോറും നാല് സിക്‌സുമാണ് അദ്ദേഹം നേടിയത്.

ക്രിസ് ഗെയ്ല്‍ (2011-2017)
2011-2017 കാലഘട്ടത്തിനിടെ അഞ്ച് സെഞ്ച്വറികളാണ് ആര്‍സിബിക്കൊപ്പം ക്രിസ് ഗെയ്ല്‍ നേടിയത്. ആര്‍സിബിക്കൊപ്പമാണ് ഗെയ്ല്‍ ഏറ്റവും മനോഹരമായി കളിച്ചതെന്ന് പറയാം. 2011ല്‍ കൊല്‍ക്കത്തയ്‌ക്കെതിരെയായിരുന്നു ആദ്യ സെഞ്ച്വറി. ഇതേ സീസണില്‍ പഞ്ചാബ് കിങ്‌സിനെതിരേയും ഗെയ്ല്‍ സെഞ്ച്വറി നേടി. 2012ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും സെഞ്ച്വറി നേടിയ യൂനിവേഴ്‌സല്‍ ബോസ് 2013ലാണ് ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത പ്രകടനമായ 175 റണ്‍സ് അടിച്ചെടുത്തത്. പൂനെ വാരിയേഴ്‌സിനെതിരെയായിരുന്നു ഈ പ്രകടനം. അഞ്ചാം സെഞ്ച്വറി പഞ്ചാബ് കിങ്‌സിനെതിരെയാണ് അദ്ദേഹം നേടിയത്.

വിരാട് കോലി (2016-2019)
ഇന്ത്യക്കൊപ്പം ഒരു സെഞ്ച്വറി പോലുമില്ലെങ്കിലും ആര്‍സിബിക്കൊപ്പം അഞ്ച് ഐപിഎല്‍ സെഞ്ച്വറി കോലി നേടിയിട്ടുണ്ട്. 2016-2019 കാലയളവിലാണ് ഈ സെഞ്ച്വറികള്‍ പിറന്നത്. ഇതില്‍ 2016 സീസണില്‍ മാത്രം നാല് സെഞ്ച്വറി പ്രകടനമാണ് അദ്ദേഹം നടത്തിയത്. കെകെആര്‍, ഗുജറാത്ത് ലയണ്‍സ് (രണ്ട് തവണ), റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കെതിരെയായിരുന്നു അദ്ദേഹം മൂന്നക്കം കണ്ടത്.

എബി ഡിവില്ലിയേഴ്‌സ് (2015-2016)
ആര്‍സിബിയുടെ മറ്റൊരു പ്രധാനപ്പെട്ട താരമായ എബി ഡിവില്ലിയേഴ്‌സ് രണ്ട് സെഞ്ച്വറികളാണ് ആര്‍സിബിക്കൊപ്പം നേടിയിട്ടുള്ളത്. 2015ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേയാണ് ആര്‍സിബിക്കൊപ്പം അദ്ദേഹം ആദ്യ സെഞ്ച്വറി നേടുന്നത്. രണ്ടാമത്തെ സെഞ്ച്വറി പ്രകടനം ഗുജറാത്ത് ലയണ്‍സിനെതിരെയായിരുന്നു. കോലിയും സെഞ്ച്വറി നേടിയ മത്സരത്തില്‍ 55 പന്തില്‍ 109 റണ്‍സാണ് അദ്ദേഹം നേടിയത്.

ദേവ്ദത്ത് പടിക്കല്‍ (2021)
ആര്‍സിബിയുടെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ ദേവ്ദത്ത് പടിക്കല്‍ 2021 സീസണിലെ ആദ്യ പാദത്തിലാണ് സെഞ്ച്വറി നേടിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ 52 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് ഇടം കൈയന്‍ ഓപ്പണര്‍ നേടിയത്. മത്സരത്തില്‍ 10 വിക്കറ്റിന് രാജസ്ഥാനെ ആര്‍സിബി തോല്‍പ്പിച്ചിരുന്നു. ഭാവിയിലെ ആര്‍സിബിയുടെ നായകനായി വരെ വളരാന്‍ സാധ്യതയുള്ള താരമാണ് ദേവ്ദത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications