IPL 2021: പുറത്താവാതെ കൂടുതല്‍ റണ്‍സ്, ധോണിക്ക് എതിരാളികളില്ല, ടോപ് ഫൈവ് ഇതാ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് ഇന്ന് ആരംഭമാവുകയാണ്. നിരവധി റെക്കോഡുകളാണ് ഇത്തവണയും താരങ്ങളെ കാത്തിരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് നേരിടുന്നത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കേണ്ട ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. എങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് വിസ്മയിപ്പിക്കാന്‍ ചില താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 13 സീസണിലായി പുറത്താവാതെ കൂടുതല്‍ റണ്‍സ് നേടിയ ടോപ് ഫൈവ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എംഎസ് ധോണി- എബി ഡിവില്ലിയേഴ്‌സ്
സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. മധ്യനിര ബാറ്റ്‌സ്മാനായ ധോണി 2565 റണ്‍സാണ് പുറത്താവാതെ നിന്ന് നേടിയത്. 157 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഡെത്ത് ഓവറുകളില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ധോണി. 20ാം ഓവറില്‍ കൂടുതല്‍ സിക്‌സര്‍ പറത്തിയ താരവും അദ്ദേഹമാണ്. ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സാണ്. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യാന്‍ എത്തുന്ന എബി ഡിവില്ലിയേഴ്‌സ് 2054 റണ്‍സാണ് ടൂര്‍ണമെന്റില്‍ പുറത്താവാതെ നേടിയത്. 181 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

സുരേഷ് റെയ്‌ന- വിരാട് കോലി
സിഎസ്‌കെയുടെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 1601 റണ്‍സാണ് അദ്ദേഹം നേടിയത്. 149 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. അവസാന സീസണില്‍ കളിക്കാതിരുന്ന റെയ്‌ന ഈ സീസണില്‍ സിഎസ്‌കെയില്‍ തിരിച്ചെത്തിയിട്ടുണ്ട്. നാലാം സ്ഥാനത്ത് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ്. 151 സ്‌ട്രൈക്കറേറ്റില്‍ 1553 റണ്‍സാണ് കോലി നേടിയത്. ഓപ്പണര്‍ റോളിലോ മൂന്നാം നമ്പറിലോ ആണ് കോലി കൂടുതലും കളിച്ചിരിക്കുന്നത്.

ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ- ഡേവിഡ് വാര്‍ണര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ നായകനും നിലവിലെ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറുമായ ശിഖര്‍ ധവാനാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 140 സ്‌ട്രൈക്കറേറ്റില്‍ 1468 റണ്‍സാണ് ധവാന്‍ നേടിയത്. അവസാന സീസണില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ധവാന്‍. ആറാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. 154 സ്‌ട്രൈക്കറേറ്റില്‍ 1441 റണ്‍സാണ് രോഹിത് നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാണ് ഏഴാം സ്ഥാനത്ത്. 154 സ്‌ട്രൈക്കറേറ്റില്‍ 1291 റണ്‍സാണ് അദ്ദേഹം നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications