Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒരു സീസണില്‍ ഉയര്‍ന്ന ശരാശരി, കോലിക്കും മുകളില്‍ ധോണി, പട്ടിക ഇതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഈ മാസം 9ന് ആരംഭിക്കുകയാണ്. കോവിഡിന്റെ സാഹചര്യത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെ ഇന്ത്യയിലെ ആറ് വേദികളിലായാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ എല്ലാവരും വളരെ പ്രാധാന്യത്തോടെയാണ് ഇത്തവണത്തെ ഐപിഎല്ലിനെ നോക്കിക്കാണുന്നത്. ഐപിഎല്ലില്‍ സ്ഥിരതകൊണ്ട് കൈയടി നേടിയ താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഒരു സീസണില്‍ കൂടുതല്‍ ശരാശരി (300ലധികം റണ്‍സ് നേടിയവരില്‍) ഉള്ള താരങ്ങള്‍ ആരൊക്കെയാണ്. പട്ടിക പരിശോധിക്കാം.

സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ് തലപ്പത്ത്. 2019 സീസണില്‍ 83.20 ശരാശരിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. അവസാന സീസണില്‍ നിരാശപ്പെടുത്തിയ ധോണി ഇത്തവണ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷ നല്‍കി നേരത്തെ തന്നെ പരിശീലനം ആരംഭിച്ചിരുന്നു. ചരിത്രത്തിലാദ്യമായി അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നില്ല.

dhonicsk

രണ്ടാം സ്ഥാനത്ത് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ്. കോലി കളം നിറഞ്ഞ് കളിച്ച 2016ല്‍ 81.08 ആയിരുന്നു അദ്ദേഹത്തിന്റെ ശരാശരി. നാല് സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. ഐപിഎല്ലിന്റെ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ താരവും കോലിയാണ്. മൂന്നാം സ്ഥാനത്തും ധോണിയാണ്. 2018 സീസണില്‍ 75.83 ആയിരുന്നു ധോണിയുടെ ശരാശരി. നാലാം സ്ഥാനത്തും ധോണിയാണ്. 2014 സീസണില്‍ 74.20 ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

അഞ്ചാം സ്ഥാനത്ത് യൂസുഫ് പഠാനാണ്. 2016 സീസണില്‍ 72.20 ശരാശരിയിലായിരുന്നു യൂസുഫിന്റെ പ്രകടനം. ആറാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ്. 2019 സീസണില്‍ 69.20 ആയിരുന്നു വാര്‍ണറിന്റെ ശരാശരി. മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയ ഏക താരമാണ് വാര്‍ണര്‍. ഏഴാം സ്ഥാനത്ത് ഷോണ്‍ മാര്‍ഷാണ്. 2008 സീസണിലെ ഓറഞ്ച് ക്യാപിന് ഉടമയായ മാര്‍ഷ് 68.44 ശരാശരിയിലാണ് ബാറ്റ് ചെയ്തത്.

എട്ടും ഒമ്പതും സ്ഥാനത്ത് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ്. 2011ല്‍ 67.56 ശരാശരിയിലായിരുന്നു ഗെയ്‌ലിന്റെ ബാറ്റിങ്. 2012 സീസണില്‍ 61.08 ശരാശരിയിലാണ് അദ്ദേഹത്തിന്റെ ബാറ്റിങ്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഗെയ്‌ലിന്റെ പേരിലാണ്. പുറത്താവാതെ 175 റണ്‍സാണ് അദ്ദേഹം നേടിയത്. ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ താരമാണ് ഗെയ്ല്‍.

Story first published: Sunday, April 4, 2021, 12:43 [IST]
Other articles published on Apr 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+