വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈ ഇന്ത്യന്‍സിന്റെ 'ചെണ്ട' യായി കെകെആര്‍, 22 ജയങ്ങള്‍, റെക്കോഡ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് എന്തുകൊണ്ട് കൂടുതല്‍ കിരീടം ചൂടിയെന്നതിന് ഉത്തരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലൂടെ അവര്‍ ഒരിക്കല്‍കൂടി തെളിയിച്ചു. 152 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയിട്ടും കെകെആറിന് ഗംഭീര തുടക്കം ലഭിച്ചിട്ടും 10 റണ്‍സിന്റെ ജയം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ബാറ്റിങ്ങിലെ പാളിച്ച ബൗളിങ്ങില്‍ നികത്താന്‍ മുംബൈക്കായി. കെകെആറിനെതിരായ 22ാമത്തെ ജയമാണ് മുംബൈ നേടിയത്.

ഐപിഎല്ലില്‍ ഒരു ടീമിനെതിരേ കൂടുതല്‍ ജയം നേടുന്ന ടീമെന്ന് റെക്കോഡ് അരക്കെട്ടുറപ്പിക്കാന്‍ മുംബൈക്ക് സാധിച്ചു. കെകെആറിനെതിരേ 22 ജയങ്ങള്‍ നേടി മുംബൈ ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് കെകെആറാണ്. 18 ജയമാണ് പഞ്ചാബ് കിങ്‌സിനെതിരേ കെകെആര്‍ നേടിയിട്ടുള്ളത്. ഇത്തവണ കെകെആറും പഞ്ചാബും തമ്മിലുള്ള ആദ്യ മത്സരം 26നാണ്. ഈ മത്സരത്തില്‍ ജയം ആര്‍ക്കൊപ്പമെന്ന് കാത്തിരുന്ന് തന്നെ കാണണം.

ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും മുംബൈ ഇന്ത്യന്‍സ് തന്നെയാണ്. എംഎസ് ധോണി നായകനായ സിഎസ്‌കെയ്‌ക്കെതിരേ 18 ജയങ്ങളാണ് മുംബൈ നേടിയത്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയെ കടത്തിവെട്ടാന്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മക്ക് പല തവണ സാധിച്ചിട്ടുണ്ട്. ഐപിഎല്ലിലെ എല്‍ക്ലാസിക്കോയെന്ന് വിശേഷിപ്പിക്കുന്ന മുംബൈ-സിഎസ്‌കെ പോരാട്ടത്തില്‍ കൂടുതല്‍ ജയമെന്ന റെക്കോഡ് മുംബൈക്കാണ്.

mumbaiindians

വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിക്കെതിരേ 17 ജയമാണ് മുംബൈ നേടിയത്. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈയെ 2 വിക്കറ്റിന് തോല്‍പ്പിക്കാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങുകയെന്നത് മുംബൈയുടെ ശീലമാണ്. 2013 മുതല്‍ ഇതുവരെ കളിച്ച സീസണിലെ ആദ്യ മത്സരങ്ങളിലെല്ലാം മുംബൈ തോറ്റിരുന്നു. എന്നാല്‍ അഞ്ച് കിരീടങ്ങള്‍ അലമാരയിലെത്തിക്കാന്‍ മുംബൈക്കായി.

ഇത്തവണ ഹാട്രിക് കിരീടം തേടിയാണ് മുംബൈ ഇറങ്ങിയിരിക്കുന്നത്. കെകെആറിനെതിരായ ജയത്തോടെ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാന്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ തട്ടകത്തിന്റെ ആധിപത്യം ആര്‍ക്കുമില്ലാത്തതിനാല്‍ മത്സരഫലം എങ്ങനെയാകുമെന്ന് പ്രവചിക്കുക പ്രയാസമാണ്. ഇത്തവണയും തകര്‍പ്പന്‍ താരനിര മുംബൈക്കൊപ്പമുണ്ട്. 17ന് നടക്കുന്ന മത്സരത്തില്‍ ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മുംബൈയുടെ അടുത്ത എതിരാളികള്‍. ചെന്നൈയില്‍ത്തന്നെയാണ് ഈ മത്സരവും നടക്കുന്നത്.

Story first published: Wednesday, April 14, 2021, 15:37 [IST]
Other articles published on Apr 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X