വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സീസണില്‍ മുഴുവന്‍ ബെഞ്ചിലിരുന്നേക്കും, എട്ട് ടീമുകളിലെയും നിര്‍ഭാഗ്യവാന്മാരെ നോക്കാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ ആദ്യവാരം നടക്കാനിരിക്കുകയാണ്.താരലേലം പൂര്‍ത്തിയായതിനാല്‍ ഇനി പടയൊരുക്കമാണ് അവശേഷിക്കുന്നത്. എട്ട് ടീമുകളും തങ്ങളുടെ വിടവുകള്‍ നികത്തി ഇത്തവണ മികച്ച താരങ്ങളെത്തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു ടീമില്‍ കളിപ്പിക്കാന്‍ കഴിയുന്ന പരമാവധി വിദേശ താരത്തിന്റെ എണ്ണം നാലാണ്. അതിനാല്‍ത്തന്നെ പലപ്പോഴും പല സൂപ്പര്‍ വിദേശ താരങ്ങള്‍ക്കും അവസരം ലഭിക്കാറില്ല. ഇത്തവണയും സീസണിലുടെനീളം ചില താരങ്ങള്‍ക്ക് ബെഞ്ചിലിരിക്കേണ്ടി വരും. എട്ട് ടീമിലെയും ബെഞ്ചിലിരിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള താരങ്ങളെ പരിശോധിക്കാം.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

താരസമ്പന്നമായ പഞ്ചാബ് കിങ്‌സില്‍ സര്‍ഫറാസ് ഖാന്‍ ഇത്തവണ ബെഞ്ചിലൊതുങ്ങിയേക്കും. മധ്യനിര ബാറ്റ്‌സ്മാന്‍ സര്‍ഫറാസിന് 141 എന്ന മികച്ച സ്‌ട്രൈക്കറേറ്റുണ്ടെങ്കിലും സ്ഥിരതയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിര സാന്നിധ്യമല്ലാത്തതിനാല്‍ത്തന്നെ സര്‍ഫറാസിനെ വെച്ച് പഞ്ചാബ് പരീക്ഷണത്തിന് തയ്യാറാകില്ല. കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍,നിക്കോളാസ് പുരാന്‍,ക്രിസ് ഗെയ്ല്‍,ദീപക് ഹൂഡ,മന്ദീപ് തുടങ്ങിയ നിരവധി താരങ്ങള്‍ പഞ്ചാബിനൊപ്പമുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

അവസാന സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ ടീമിലെത്തിച്ച താരമാണ് സാം ബില്ലിങ്‌സ്.നേരത്തെ സിഎസ്‌കെയ്‌ക്കൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ താരത്തിന് ബെഞ്ചിലിരിക്കേണ്ടി വരും. കാരണം ബില്ലിങ്‌സിനെക്കാള്‍ ഡല്‍ഹി കൂടുതല്‍ പരിഗണന നല്‍കുക സ്റ്റീവ് സ്മിത്തിനാവും.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ഇത്തവണയും മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ചിലേക്ക് ക്രിസ് ലിന്‍ ഒതുങ്ങിയേക്കും. അവസാന സീസണില്‍ മുംബൈ ടീമിലെത്തിച്ച താരത്തിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ഓപ്പണറായി ക്വിന്റന്‍ ഡീകോക്കും രോഹിത് ശര്‍മയുമാവും ഇറങ്ങുക. ഇരുവരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാലും ലിന്നിന് അവസരം നല്‍കാതെ ഇഷാനെ ഓപ്പണറാക്കി മധ്യനിരയില്‍ ഓള്‍റൗണ്ടറെ മുംബൈ പരിഗണിച്ചേക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

എബി ഡിവില്ലിയേഴ്‌സ് വിക്കറ്റ് കീപ്പറായി ഇറങ്ങിയാല്‍ ജോഷ് ഫില്ലിപ്പിക്ക് ഇത്തവണ ബെഞ്ചിലൊതുങ്ങേണ്ടി വരും. ബിബിഎല്ലില്‍ തല്ലിത്തകര്‍ത്ത താരത്തിന് ഇത്തവണ ആര്‍സിബി അവസരം നല്‍കിയേക്കില്ല. ഗ്ലെന്‍ മാക്‌സ് വെല്‍,ഡാനിയല്‍ ക്രിസ്റ്റ്യന്‍ തുടങ്ങിയ വിദേശ ഓള്‍റൗണ്ടര്‍മാര്‍ക്കാവും ആര്‍സിബി മുഖ്യ പരിഗണന നല്‍കുക.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ ക്യാപ്റ്റനാവുന്ന രാജസ്ഥാന്‍ റോയല്‍സില്‍ ഇത്തവണയും ഡേവിഡ് മില്ലര്‍ പുറത്തിരുന്നേക്കും. ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,ക്രിസ് മോറിസ്,മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ക്ക് രാജസ്ഥാന്‍ മുഖ്യ പരിഗണന നല്‍കുമ്പോള്‍ മില്ലറിന് പുറത്തിരിക്കാതെ മറ്റ് വഴിയില്ല. അവസാന സീസണിലും രാജസ്ഥാന്‍ മില്ലറിന് അധികം അവസരം നല്‍കിയിരുന്നില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കരുണ്‍ നായര്‍ ബെഞ്ചിലൊതുങ്ങിയേക്കും. ഷക്കീബ് അല്‍ഹസന്‍,ബെന്‍ കട്ടിങ്,പവന്‍ നേഗി തുടങ്ങിയ പ്രമുഖ ഓള്‍റൗണ്ടര്‍മാരെ ഇത്തവണ ലേലത്തില്‍ ടീമിലെത്തിച്ചതിനാല്‍ കരുണിന് പുറത്തിരിക്കേണ്ടി വരും. അടുത്തകാലത്തൊന്നും മികച്ചൊരു പ്രകടനം കാഴ്ചവെക്കാന്‍ കരുണിനായിട്ടില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അവസാന സീസണില്‍ സിഎസ്‌കെ കൈവിട്ട കേദാര്‍ ജാദവിനെ ഹൈദരാബാദ് ബെഞ്ചിലൊതുക്കിയേക്കും. മധ്യനിരയില്‍ പ്രതിഭാശാലിയായ നിരവധി യുവ താരങ്ങള്‍ ഹൈദരാബാദിനൊപ്പമുണ്ട്. അതിനാല്‍ത്തന്നെ അവസാന സീസണില്‍ മെല്ലപ്പോക്കിന് വിമര്‍ശനം നേരിട്ട കേദാര്‍ പുറത്തിരിക്കാന്‍ സാധ്യത കൂടുതലാണ്. പരിക്കിനെ അടിസ്ഥാനമാക്കിയാവും കേദാറിന് അവസരം ലഭിക്കുക.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എംഎസ് ധോണി നായകനായ സിഎസ്‌കെയില്‍ ഇത്തവണ നാരായണ്‍ ജഗദീശന്‍ പുറത്തിരുന്നേക്കും. റിതുരാജ് ജയഗ്‌വാഡ് ടീമിലുണ്ടാകുമെന്നുറപ്പാണ്. ചേതേശ്വര്‍ പുജാര,കൃഷ്ണപ്പ ഗൗതം,മോയിന്‍ അലി തുടങ്ങിയവരെല്ലാം ലേലത്തില്‍ എത്തിയതോടെ ജഗദീശന് ഇത്തവണ സിഎസ്‌കെയുടെ ബെഞ്ചിലിരിക്കാം. അവസാന സീസണിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താരത്തിനായിരുന്നില്ല.

Story first published: Sunday, February 28, 2021, 10:40 [IST]
Other articles published on Feb 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X