IPL 2021: ഓരോ ഓവറിലും കൂടുതല്‍ സിക്‌സ്, ഗെയ്‌ലിന് എതിരാളികളില്ല, കണക്കുകളിതാ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഏപ്രില്‍ 9ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് മെയ് 30നാണ് അവസാനിക്കുന്നത്. ഇന്ത്യയില്‍ത്തന്നെയാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നതെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണമുണ്ട്. ആര്‍ക്കും തട്ടക്കത്തിന്റെ ആധിപത്യം നല്‍കാത്ത ഇത്തവണത്തെ സീസണിലും ആര്‍പ്പുവിളിക്കാന്‍ കാണികളുണ്ടാവില്ല. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഓരോ ഓവറിലും കൂടുതല്‍ സിക്‌സുകള്‍ നേടിയിട്ടുള്ള താരങ്ങളുടെ കണക്കുകള്‍ പരിശോധിക്കാം.
യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡില്‍ നിറഞ്ഞാടുന്നത്. 11 ഓവറുകളിലും കൂടുതല്‍ സിക്‌സെന്ന റെക്കോഡിനുടമ ഗെയ്‌ലാണ്. ആദ്യ ഓവറില്‍ 14 സിക്‌സാണ് ഗെയ്ല്‍ നേടിയത്. 14 സിക്‌സുമായി വീരേന്ദര്‍ സെവാഗും ഗെയ്‌ലിനൊപ്പമുണ്ട്. രണ്ടാം ഓവറില്‍ 20,മൂന്നാം ഓവറില്‍ 31,നാലാം ഓവറില്‍ 30 അഞ്ചാം ഓവറില്‍ 28 എന്നിങ്ങനെയാണ് ഗെയ്ല്‍ നേടിയ സിക്‌സുകളുടെ എണ്ണം. ആര്‍സിബി,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കൊപ്പം കളിച്ചിട്ടുള്ള ഗെയ്ല്‍ നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ്.

ആറാം ഓവറില്‍ 21,ഏഴാം ഓവറില്‍ 20,എട്ടാം ഓവറില്‍ 18,ഒമ്പതാം ഓവറില്‍ 22 എന്നിങ്ങനെയാണ് ഗെയ്ല്‍ നേടിയ സിക്‌സുകളുടെ എണ്ണം. ഓപ്പണറായും മൂന്നാം നമ്പറിലും ബാറ്റിങ്ങിനെത്തുന്ന ഗെയ്ല്‍ ആദ്യ പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ഒരുപോലെ അപകടകാരിയാണെന്നാണ് അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 10ാം ഓവറില്‍ ഷെയ്ന്‍ വാട്‌സനാണ് കേമന്‍. 14 സിക്‌സുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.
11ാം ഓവറിലും ഗെയ്‌ലാണ് മുന്നില്‍. 20 സിക്‌സ് അദ്ദേഹം നേടി. 12ാം ഓവറില്‍ 17 സിക്‌സുമായി യൂസഫ് പഠാനാണ് മുന്നില്‍. 13ാം ഓവറില്‍ 24 സിക്‌സുമായി ഗെയ്ല്‍ വീണ്ടും തന്റെ മികവ് കാട്ടുന്നു. 14ാം ഓവറില്‍ മുംബൈ ഇന്ത്യന്‍സിന്റെ കീറോണ്‍ പൊള്ളാര്‍ഡാണ് (18) മിടുക്കന്‍. 15ാം ഓവറിലും പൊള്ളാര്‍ഡ് തന്നെ (20).
16ാം ഓവറില്‍ 27 സിക്‌സുമായി ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സാണ് കേമന്‍. ഈ സീസണിലും എബിഡി ആര്‍സിബി നിരയിലുണ്ട്. 17ാം ഓവറില്‍ 29 സിക്‌സുമായി പൊള്ളാര്‍ഡ് മികവ് കാട്ടുമ്പോള്‍ 18ാം ഓവറില്‍ സിഎസ്‌കെയുടെ എംഎസ് ധോണിയാണ് കേമന്‍. 34 സിക്‌സാണ് അദ്ദേഹം നേടിയിട്ടുള്ളത്. 19ാം ഓവറില്‍ 34 സിക്‌സുമായി എബിഡി ഒന്നാമത് നില്‍ക്കുമ്പോള്‍ 20ാം ഓവറില്‍ ധോണിക്ക് പകരക്കാരനില്ല. 49 സിക്‌സാണ് അവസാന ഓവറില്‍ അദ്ദേഹം നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications