വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ദൗര്‍ഭാഗ്യകരം റെയ്‌നയുടെ റണ്ണൗട്ട്, ടൂര്‍ണമെന്റില്‍ കൂടുതല്‍ തവണ റണ്ണൗട്ടായവര്‍ ഇവര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ എംഎസ് ധോണിക്കും സംഘത്തിനും തോല്‍വിയോടെ തുടങ്ങേണ്ടി വന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് വിക്കറ്റിനാണ് സിഎസ്‌കെയെ തോല്‍പ്പിച്ചത്. സിഎസ്‌കെ നിരയില്‍ സുരേഷ് റെയ്‌ന (36 പന്തില്‍ 54) തകര്‍പ്പന്‍ ബാറ്റിങ്ങുമായി ആരാധകരെ ആവേശത്തിലാഴ്ത്തി. തുടക്കത്തിലേ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും പതറാതെ ബാറ്റുവീശിയ റെയ്‌നയാണ് സിഎസ്‌കെയ്ക്ക് അടിത്തറപാകിയത്. മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന റെയ്‌ന റണ്ണൗട്ടായാണ് പുറത്തായത്. രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തില്‍ റെയ്‌നയ്ക്ക് റണ്ണൗട്ടായി മടങ്ങേണ്ടി വന്നു.

ഇത് 14ാം തവണയാണ് ഐപിഎല്ലില്‍ റെയ്‌ന റണ്ണൗട്ടാവുന്നത്. മികച്ച ഓട്ടക്കാരനും ക്രീസിലേക്ക് ഡൈവ് ചെയ്യാന്‍ മികവുള്ളവനുമാണ് റെയ്‌ന എങ്കിലും 14 തവണ അദ്ദേഹത്തിന് റണ്ണൗട്ടായി മടങ്ങേണ്ടി വന്നു. ഐപിഎല്ലില്‍ കൂടുതല്‍ തവണ റണ്ണൗട്ടായ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് റെയ്‌ന. അവസാന സീസണില്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്ന തിരിച്ചുവരവിലും തന്റെ പ്രതിഭ എന്തെന്ന് തെളിയിച്ചിരിക്കുകയാണ്.

sureshraina

ഐപിഎല്ലില്‍ കൂടുതല്‍ തവണ റണ്ണൗട്ടായത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകന്‍ ഗൗതം ഗംഭീറാണ്. 16 തവണയാണ് അദ്ദേഹം റണ്ണൗട്ടായത്. അന്താരാഷ്ട്ര ക്രിക്കറ്റിലും നിരവധി തവണ റണ്ണൗട്ടായ താരമാണ് ഗംഭീര്‍. വിക്കറ്റുകള്‍ക്കിടയില്‍ അസാധ്യ വേഗമില്ലാത്തതും സഹതാരവുമായുള്ള ആശയക്കുഴപ്പവുമാണ് റണ്ണൗട്ട് സംഭവിക്കാനുള്ള പ്രധാന കാരണം.

ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് ശിഖാര്‍ ധവാനാണ്. വിക്കറ്റുകള്‍ക്കിടയില്‍ വലിയ വേഗം ധവാനുമില്ല. കൂടാതെ ഡൈവിങ് ശ്രമങ്ങള്‍ നടത്താന്‍ ധവാന്‍ ശ്രമിക്കാറില്ല. അതിനാല്‍ 15 തവണയാണ് അദ്ദേഹം ഐപിഎല്ലില്‍ റണ്ണൗട്ടിലൂടെ പുറത്തായത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണറായ ധവാന്‍ അവസാന സീസണില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണയും ഗംഭീര തുടക്കം ധവാന് ലഭിച്ചു. സിഎസ്‌കെയ്‌ക്കെതിരേ 54 പന്തില്‍ 85 റണ്‍സാണ് ധവാന്‍ നേടിയത്.

ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത് സിഎസ്‌കെയുടെ അമ്പാട്ടി റായിഡുവാണ്. 13 തവണയാണ് റായിഡു ഐപിഎല്ലില്‍ റണ്ണൗട്ടായത്. സിഎസ്‌കെ നിരയില്‍ ഇത്തവണയും നിര്‍ണ്ണായക താരമാണ് റായിഡു. ഡല്‍ഹിക്കെതിരേ അഞ്ചാം നമ്പറില്‍ ഇറങ്ങിയ റായിഡു 16 പന്തില്‍ 23 റണ്‍സാണ് നേടിയത്.

Story first published: Sunday, April 11, 2021, 12:24 [IST]
Other articles published on Apr 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X