Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്മാര്‍ ഇവര്‍, തുടക്കമിട്ടത് സച്ചിന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായാണ് പഞ്ചാബ് കിങ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം അവസാനിച്ചത്. പഞ്ചാബ് മുന്നോട്ടുവെച്ച 222 റണ്‍സ് വിജയലക്ഷ്യത്തിനെതിരേ ശക്തമായ പൊരുതിയ രാജസ്ഥാന്‍ നാല് റണ്‍സകലെ പരാജയം സമ്മതിച്ചു. തോല്‍വിയിലും തല ഉയര്‍ത്തി നിന്നത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ പ്രകടനമായിരുന്നു. 119 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതോടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്ജു മാറി. സഞ്ജുവിന് മുമ്പ് ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ഇന്ത്യക്കാരായ നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

 സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസവും മുന്‍ മുംബൈ ഇന്ത്യന്‍ നായകനുമായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ആദ്യമായി ഈ നേട്ടത്തിലെത്തിയത്. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളക്കെതിരെയായിരുന്നു സച്ചിന്റ സെഞ്ച്വറി പ്രകടനം. 66 പന്തില്‍ 12 ഫോറും 3 സിക്‌സുമടക്കം 100 റണ്‍സുമായി സച്ചിന്‍ പുറത്താവാതെ നിന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തെങ്കിലും കൊച്ചി ടസ്‌കേഴ്‌സ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

2011ലാണ് വീരേന്ദര്‍ സെവാഗ് ഈ നേട്ടത്തിലെത്തുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇന്നത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്) ക്യാപ്റ്റനായിരിക്കെ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെയാണ് സെവാഗ് സെഞ്ച്വറി പ്രകടനം നടത്തി. ഡെക്കാന്‍ മുന്നോട്ടുവെച്ച 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കായി 56 പന്തില്‍ 119 റണ്‍സാണ് സെവാഗ് നേടിയത്. ഇതില്‍ 13 ഫോറും 6 സിക്‌സും ഉള്‍പ്പെടും. മത്സരത്തില്‍ നാല് വിക്കറ്റാണ് ഡല്‍ഹി വിജയിച്ചത്.

വിരാട് കോലി

വിരാട് കോലി

ഐപിഎല്ലില്‍ അഞ്ച് സെഞ്ച്വറി നേടിയിട്ടുള്ള കോലി ക്യാപ്റ്റനായ ശേഷമാണ് ഈ അഞ്ചെണ്ണവും സ്വന്തമാക്കിയത്. 2016ല്‍ മാത്രം നാല് സെഞ്ച്വറി കോലി സ്വന്തം പേരിലാക്കി. 2016 മാര്‍ച്ച് 19 ന് ഗുജറാത്ത് ലയണ്‍സിനെതിരെയാണ് കോലി തന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറി നേടിയത്. 55 പന്തില്‍ 109 റണ്‍സാണ് കോലി നേടിയത്. ഇതില്‍ അഞ്ച് ഫോറും 8 സിക്‌സും ഉള്‍പ്പെടും. 2016ല്‍ മാത്രം 973 റണ്‍സ് അടിച്ചുകൂട്ടിയ കോലിയാണ് ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

2018 മുതല്‍ എല്ലാ സീസണിലും 500ന് മുകളില്‍ റണ്‍സടിക്കുന്ന കെ എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സ് നായകനെന്ന നിലയില്‍ ആദ്യ സെഞ്ച്വറി നേടിയത് 2019ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി 64 പന്തില്‍ 6 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 100 റണ്‍സാണ് രാഹുല്‍ നേടിയത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് പഞ്ചാബ് നേടിയെങ്കിലും മൂന്ന് വിക്കറ്റിന് മത്സരം മുംബൈ ജയിച്ചു. രണ്ട് സെഞ്ച്വറിയാണ് ഐപിഎല്ലില്‍ രാഹുല്‍ നേടിയത്.

Story first published: Tuesday, April 13, 2021, 13:35 [IST]
Other articles published on Apr 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+