വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇപ്പോള്‍ ആര്‍ക്കുമറിയില്ല, സീസണ്‍ കഴിഞ്ഞാല്‍ ഇവര്‍ സൂപ്പര്‍ താരമായേക്കും!

വിദേശ താരങ്ങളാണ് നാലു പേരും

ഐപിഎല്‍ പല ക്രിക്കറ്റര്‍മാരുടെയും കരിയറില്‍ ടേണിങ് പോയിന്റായി മാറിയിട്ടുള്ള ടൂര്‍ണമെന്റാണ്. നിരവധി താരങ്ങളുടെ തലവരയാണ് ഐപിഎല്ലിലേക്കു വന്നതോടെ മാറിയിട്ടുള്ളത്. അധികമാരും അറിയാതിരുന്ന ചില കളിക്കാര്‍ ഒരൊറ്റ സീസണ്‍ കൊണ്ട് ലോക ക്രിക്കറ്റിലെ തന്നെ ചര്‍ച്ചാവിഷയമാവുകയും ചെയ്തതായി കാണാം. ഇന്ത്യയെപ്പോലെ തന്നെ മറ്റു പല രാജ്യങ്ങളും തങ്ങളുടെ ടീം സെലക്ഷനില്‍ ഐപിഎല്ലിലെ പ്രകടനവും മാനദണ്ഡമാക്കാറുണ്ട്.

യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ രണ്ടാംഘട്ടത്തിലും ചില യുവതാരങ്ങള്‍ വലിയ പ്രതീക്ഷയോടെ തയ്യാറെടുക്കുന്നുണ്ട്. നിലവില്‍ വലിയ താരപ്പകിട്ടില്ലാത്ത കളിക്കാരാണ് ഇവരെങ്കിലും സീസണ്‍ കഴിയുന്നതോടെ ചിലര്‍ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നേക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നറിയാം.

 ടിം ഡേവിഡ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ടിം ഡേവിഡ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലേക്കു പുതുതായി വന്നിരിക്കുന്ന സിംഗപ്പൂരില്‍ നിന്നുള്ള ഓള്‍റൗണ്ടറാണ് ടിം ഡേവിഡ്. പകരക്കാരനായാണ് 25 കാരനായ ഡേവിവിനെ ആര്‍സിബി രണ്ടാംഘട്ടത്തിനു മുന്നോടിയായി ടീമിലെത്തിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ വംശജനായ ഡേവിഡ് ജനിച്ചത് സിംഗപ്പൂരിലാണ്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കു വേണ്ടി കളിക്കാന്‍ അദ്ദേഹം ഏറെ ആഗ്രഹിച്ചെങ്കിലും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ തഴയപ്പെടുകയായിരുന്നു. ഇതോടെയാണ് ഡേവിഡ് താന്‍ ജനിച്ച സിംഗപ്പൂരിനായി കളിക്കാന്‍ തീരുമാനിച്ചത്.
വെടിക്കെട്ട് പ്രകടനങ്ങളിലൂടെ വളരെ പെട്ടെന്നു തന്നെ സിംഗപ്പൂര്‍ ക്രിക്കറ്റിലെ സെന്‍സേഷനായി ഡേവിഡ് മാറുകയും ചെയ്തു. ഈ പ്രകടനം അദ്ദേഹത്തിനു ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷിലും അവസരം നേടിക്കൊടുത്തു. ലിസ്റ്റ് എയില്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാതെ അങ്ങനെ ഡേവിഡ് പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് ടീമിന്റെ ഭാഗമായി മാറി. ഇതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ലോകത്തിലെ പല ഫ്രാഞ്ചൈസി ലീഗുകളില്‍ നിന്നും താരത്തിനു ക്ഷണം വന്നു. ലാഹോര്‍ ക്വലന്ദേഴ്‌സ് (പിഎസ്എല്‍), സെന്റ് ലൂസിയ കിസ്ങ് (സിപിഎല്‍), ഹൊബാര്‍ട്ട് ഹറിക്കെയ്ന്‍സ് (ബിബിഎല്‍), സതേണ്‍ ബ്രേവ് (ദി ഹണ്ട്രഡ്) എന്നിവര്‍ക്കു വേണ്ടിയെലല്ലാം ഡേവിഡ് കളിച്ചു.
ഒടുവിലാണ് ഇപ്പോള്‍ ഫ്രാഞ്ചൈസി ലീഗുകളിലെ നമ്പര്‍ വണ്ണായ ഐപിഎല്ലിലെത്തിയിരിക്കുന്നത്. ടി20 ഫോര്‍മാറ്റിന് ഏറ്റവുമധികം യോജിച്ച ശൈലിയാണ് ഡേവിഡിന്റേത്. ആദ്യ ബോള്‍ മുതല്‍ ആക്രമിച്ചു കളിക്കാനുള്ള മിടുക്ക് താരത്തിനുണ്ട്. തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയാണ് അദ്ദേഹം. ഇംഗ്ലണ്ടില്‍ അടുത്തിടെ നടന്ന പ്രഥമ ദി ഹണ്ട്രഡ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ വഴിത്തിരിവായ ലിയാം ലിവിങ്‌സറ്റണിന്റെ റണ്ണൗട്ടിനു വഴിയൊരുക്കിയത് ഡേവിഡായിരുന്നു. ടി20യില്‍ 61 മല്‍സരങ്ങളില്‍ നിന്നും 154 സ്‌ട്രൈക്ക് റേറ്റും 36 ശരാശരിയും അദ്ദേഹത്തിനുണ്ട്.

 ലിയാം ലിവിങ്‌സ്റ്റണ്‍ (രാജസ്ഥാന്‍ റോയല്‍സ്)

ലിയാം ലിവിങ്‌സ്റ്റണ്‍ (രാജസ്ഥാന്‍ റോയല്‍സ്)

പല പ്രമുഖ അന്താരാഷ്ട്ര താരങ്ങളുടെയും അഭാവം കാരണം വലയുന്ന സഞ്ജും സാസണിന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടായി മാറാനിടയുള്ള താരമാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍. 28 കാരനായ അദ്ദേഹം ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ രാജസ്ഥാന്‍ ടീമിനൊപ്പമുണ്ടായിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ ലിവിങ്‌സ്റ്റണിനു അവസരം ലഭിച്ചില്ല. ഇതിനിടെ ബയോ ബബ്ള്‍ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സീസണ്‍ നിര്‍ത്തിവയ്ക്കുന്നതിനു മുമ്പ് താരം നാട്ടിലേക്കു തിരിച്ചുപോവുകയായിരുന്നു.
ബാറ്റ്‌സ്മാന്‍ ഇടംകൈയനോ, വലംകൈയനോയെന്നു നോക്കി ലെഗ് ബ്രേക്കും ഓഫ്‌ബ്രേക്കും പരീക്ഷിക്കാന്‍ കഴിയുന്ന ബൗളര്‍ കൂടിയാണ് ലിവിങ്സ്റ്റണ്‍. 21ാം വയസ്സിലാണ് താരം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പാതിവഴിയില്‍ പഠനം നിര്‍ത്തി ക്രിക്കറ്റിലേക്കു ചേക്കേറിയ ലിവിങ്സ്റ്റണ്‍ ഒരു ക്ലബ്ബ് മല്‍സരത്തില്‍ 138 ബോളില്‍ 350 റണ്‍സ് വാരിക്കൂട്ടി ലോക ശ്രദ്ധയാകര്‍ഷിച്ചു. 34 ബൗണ്ടറികളും 27 സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. പിന്നീട് പതിയെ ഓരോ ചുവടും വച്ച ലിവിങ്സ്റ്റണ്‍ ഒടുവില്‍ ഇംഗ്ലണ്ട് ടീമിലുമെത്തി. കഴിഞ്ഞ വര്‍ഷമായിരുന്നു ദേശീയ ടീമിനായി താരത്തിന്റെ അരങ്ങേറ്റം.
അനായാസം ഷോട്ടുകള്‍ പായിക്കാനുള്ള അപകടകാരിയായ ബാറ്റ്‌സ്മാനെന്ന നിലയിലാണ് ലിവിങ്സ്റ്റണ്‍ അറിയപ്പെടുന്നത്. ഭയപ്പെടുത്തുന്ന ബാറ്റ്‌സ്മാനെന്നാണ് ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സ്പിന്‍ ബൗളര്‍മാരെ വളരെ നന്നായി നേരിടാന്‍ ലിവിങ്സ്റ്റണിനു കഴിയും. നേരത്തേ ശ്രീലങ്കന്‍ പര്യടനത്തില്‍ തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികളോടെ അദ്ദേഹം ഇതു തെളിയിച്ചതാണ്.

 ജോര്‍ജ് ഗാര്‍ട്ടന്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ജോര്‍ജ് ഗാര്‍ട്ടന്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഇംഗ്ലണ്ടില്‍ നിന്നുള്ള മറ്റൊരു യുവ ഓള്‍റൗണ്ടറാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെ പുതിയ സാന്നിധ്യമായ ജോര്‍ജ് ഗാര്‍ട്ടന്‍. രണ്ടാം ഘട്ടത്തിനു മുന്നോടിയായാണ് 24കാരനായ താരത്തെ ആര്‍സിബി തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നിരിക്കുന്നത്. ഇടംകൈയന്‍ റിസ്റ്റ് സ്പിന്നറായ ഗാര്‍ട്ടനു തുടര്‍ച്ചയായി 90 mph വേഗതയില്‍ ബൗള്‍ ചെയ്യാനും കഴിയും. 2017-18ലെ ആഷസ് ടെസ്റ്റ് പരമ്പരയില്‍ ബാക്കപ്പായി അദ്ദേഹം ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരമൊന്നും ലഭിച്ചില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെയാണ് ഗാര്‍ട്ടന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ടി10 ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ച താരം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറായി മാറി. അടുത്തിടെ കഴിഞ്ഞ ദി ഹണ്ട്രഡില്‍ സതേണ്‍ ബ്രേവ് ടീമിനായും ഗാര്‍ട്ടന്‍ തിളങ്ങി. 10 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ടീമിനെ കിരീടത്തിലേക്കു നയിക്കുന്നതില്‍ ഗാര്‍ട്ടന്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. സ്പിന്നറാണെങ്കിലും അതിവേഗം ബൗള്‍ ചെയ്യാനുള്ള ശേഷി യുഎഇയില്‍ ആര്‍സിബി കുപ്പായത്തില്‍ താരത്തെ അപകടകാരിയാക്കും.

 നതാന്‍ എല്ലിസ് (പഞ്ചാബ് കിങ്‌സ്)

നതാന്‍ എല്ലിസ് (പഞ്ചാബ് കിങ്‌സ്)

ഓസ്‌ട്രേലിയന്‍ പേസറായ നതാന്‍ എല്ലിസ് ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങളില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടിയാണ് കളിക്കാനൊരുങ്ങുന്നത്. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അദദേഹം. ഷെഫീല്‍ഡ് ഷീല്‍ഡ് അരങ്ങേറ്റത്തില്‍ ആറു വിക്കറ്റുകളുമായി കസറിയ എല്ലിസ് മാര്‍ഷ് കപ്പിലെ അരങ്ങേറ്റത്തില്‍ അഞ്ചു വിക്കറ്റുകളും നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ ടി20യിലൂടെ ഓസീസിനായി അരങ്ങേറിയ എല്ലിസ് ഹാട്രിക്കുമായി അവിടെയും തകര്‍പ്പന്‍ പ്രകടനം നടത്തി.
ഒരു ഘട്ടത്തില്‍ ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ പോലും തയ്യാറെടുത്ത എല്ലിസിനെ വീണ്ടും മല്‍സരരംഗത്തേക്കു കൊണ്ടുവന്നത് ടാസ്മാനിയ കോച്ച് ആദം ഗിഫിത്താണ്. ഒരു ക്ലബ്ബ് മല്‍സരത്തിനിടെ താരത്തിന്റെ പ്രകടനം ശ്രദ്ധിച്ച അദ്ദേഹം ട്രയല്‍സിനു ക്ഷണിക്കുകയായിരുന്നു. ഇതു എല്ലിസിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറുകയും ചെയ്തു.

 ഗ്ലെന്‍ ഫിലിപ്‌സ് (രാജസ്ഥാന്‍ റോയല്‍സ്)

ഗ്ലെന്‍ ഫിലിപ്‌സ് (രാജസ്ഥാന്‍ റോയല്‍സ്)

ന്യൂസിലാന്‍ഡിന്റെ പുതിയ വിക്കറ്റ് കീപ്പിങ് സെന്‍സേഷനാണ് ഗ്ലെന്‍ ഫിലിപ്‌സ്. ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് 24 കാരനായ താരം കളിക്കുന്നത്. ടോട്ടല്‍ ക്രിക്കറ്ററെന്നാണ് ഫിലിപ്‌സിനെ ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ സ്പിന്നറും ക്യാപ്റ്റനുമായ ഡാനിയേല്‍ വെറ്റോറി വിശേഷിപ്പിക്കുന്നത്. മികച്ച വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സമാനുമാണ് അദ്ദേഹം.
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഒരു മല്‍സരത്തില്‍ 39 ബോളില്‍ 80 റണ്‍സുമായി ഫിലിപ്‌സ് കത്തിക്കയറിയിരുന്നു. ടി20 ക്രിക്കറ്റില്‍ നേരിടുന്ന ഓരോ അഞ്ചാമത്തെ ബോളിലും ഒരു ബൗണ്ടറിയോ, ഒരു സിക്‌സറോ താരം നേടിയിട്ടുണ്ട്. 144 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ഫിലിപ്‌സിനുണ്ട്. ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ രണ്ടാംഘട്ടത്തില്‍ രാജസ്ഥാനു വേണ്ടി കളിക്കുന്നില്ലന്നതിനാല്‍ ഈ റോളില്‍ ഫിലിപ്‌സിനെ അവര്‍ പരീക്ഷിച്ചേക്കും.

 വനിന്ദു ഹസരംഗ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

വനിന്ദു ഹസരംഗ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനു ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റിലെ മറ്റൊരു സ്പിന്‍ സെന്‍സേഷനായി മാറിയിരിക്കുകയാണ് 24 കാരനായ ലെഗ് സ്പിന്നര്‍ വനിന്ദു ഹസരംഗ. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് അദ്ദേഹം. ടി20യില്‍ 6.39 എന്ന മികച്ച ഇക്കോണമി റേറ്റ് ഹസരംഗയ്ക്കുണ്ട്. ടി20യില്‍ ബൗളിങ് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്ന ബൗളര്‍ കൂടിയാണ് അദ്ദേഹം. നിലവില്‍ ഐസിസിയുടെ ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ ഹസരംഗ രണ്ടാംസ്ഥാനത്തുണ്ട്.
അടുത്തിടെ ശിഖര്‍ ധവാനു കീഴില്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയത്തപ്പോള്‍ ടി20 പരമ്പരയില്‍ മിന്നുന്ന പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യയെ ഞെട്ടിച്ച് ലങ്ക പരമ്പര സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായും ഹസരംഗ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story first published: Saturday, September 18, 2021, 11:49 [IST]
Other articles published on Sep 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X