Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാജസ്ഥാന്‍ ജയിക്കാന്‍ എന്ത് ചെയ്യണം? അത് സംഭവിച്ചാല്‍ സാധ്യമെന്ന് കുമാര്‍ സംഗക്കാര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. സ്റ്റീവ് സ്മിത്തിന് പകരം സഞ്ജു സാംസണെ ക്യാപ്റ്റനാക്കി പരീക്ഷിച്ചിട്ടും രാജസ്ഥാന് മികവ് കാട്ടാനാവുന്നില്ല. നാല് മത്സരങ്ങളില്‍ മൂന്ന് മത്സരത്തിലും രാജസ്ഥാന്‍ തോറ്റിരിക്കുകയാണ്. അവസാന മത്സരത്തില്‍ ആര്‍സിബിയോട് 10 വിക്കറ്റിന് തോറ്റതോടെ ടീം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇപ്പോഴിതാ രാജസ്ഥാന്റെ തോല്‍വിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടീമിന്റെ ഡയറക്ടറായ കുമാര്‍ സംഗക്കാര.

ടീം വിജയവഴിയില്‍ എന്ത് ചെയ്യണമെന്നും സംഗക്കാര നിര്‍ദേശിക്കുന്നു. 'ഏതൊരു മികച്ച എതിരാളിയെ നേരിടുമ്പോളും ബാറ്റിങ് കരുത്തെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഫീല്‍ഡ് നോക്കാതെ വിക്കറ്റുകള്‍ വലിച്ചെറിയുന്നത് ശരിയല്ല. ടി20യില്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായി വരും.പന്ത് നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലല്ല എത്തുന്നതെങ്കില്‍ സ്‌ട്രൈക്ക് കൈമാറാനാണ് ശ്രമിക്കേണ്ടത്. നല്ല പന്തിനെ ബഹുമാനിക്കാന്‍ തയ്യാറാവണം'-സംഗക്കാര പറഞ്ഞു.

kumarsangakkara

ആര്‍സിബിക്കെതിരേ ആദ്യ 6-7 ഓവറില്‍ ഞങ്ങളുടെ ബാറ്റിങ് നിര ബുദ്ധിമുട്ടി. അടുത്ത 13 ഓവറില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 177 എന്ന സ്‌കോറിലേക്കെത്താന്‍ ഞങ്ങള്‍ക്കായി. ഇത് ടീമിന്റെ കഴിവിനെ കാട്ടുന്നു. മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുക മാത്രമാണ് ചെയ്യേണ്ടത്. ടോപ് ഓഡറിലെ ആദ്യ നാല് പേരില്‍ ഒരാള്‍ വലിയ സ്‌കോര്‍ നേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളെ സംബന്ധിച്ച് മികച്ചൊരു മത്സരമായിരുന്നില്ല ഇത്. ടീമിന്റെ പദ്ധതികള്‍ മത്സരത്തില്‍ പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുന്നില്ല. ടീമിന്റെ വിശ്വാസവും ആത്മവിശ്വാസവും വേണം. മികച്ച പിച്ചുകളാണ് ഇവിടെയുള്ളത്. ബാറ്റ്‌സ്മാന് സ്‌കോര്‍ ചെയ്യാനുള്ള അവസരം ഇവിടെയുണ്ട്. ചെറിയ ടോട്ടലുകളുമായി ബൗളര്‍മാരോട് പ്രതിരോധിക്കാന്‍ പറയുന്നത് എപ്പോഴും സാധ്യമായ കാര്യമല്ല. ബാറ്റിങ് നിരയും കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും സംഗക്കാര കൂട്ടിച്ചേര്‍ത്തു.

ടോപ് ഓഡര്‍ ബാറ്റിങ് നിര നിരാശപ്പെടുത്തുന്നതാണ് രാജസ്ഥാന്റെ പ്രധാന പ്രശ്‌നം. ജോസ് ബട്‌ലര്‍ക്ക് മികവിനൊത്ത് ഉയരാനാവുന്നില്ല. മനാന്‍ വോറ ഓപ്പണിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. സെഞ്ച്വറിയോടെ തുടങ്ങിയ സഞ്ജു സാംസണ്‍ പതിവ് സ്ഥിരതയില്ലായ്മ തുടരുന്നു. ഡേവിഡ് മില്ലര്‍ക്കും സ്ഥിരത കണ്ടെത്താനാവുന്നില്ല. മധ്യനിരയില്‍ ശിവം ദുബെയുടെ പ്രകടനത്തിലും ടീമിന് പ്രതീക്ഷ വെക്കാനാവുന്നില്ല.

16.25 കോടിക്ക് ടീമിലെത്തിച്ച ക്രിസ് മോറിസ് ഡെത്ത് ഓവറിലടക്കം തല്ലുവാങ്ങുമ്പോള്‍ ബാറ്റിങ്ങിലും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ഇനിയുള്ള മത്സരങ്ങളില്‍ തുടര്‍ ജയം നേടിയില്ലെങ്കില്‍ ഈ സീസണിലും രാജസ്ഥാന് പ്ലേ ഓഫ് കാണാതെ പുറത്തുപോകേണ്ടി വരും.

Story first published: Friday, April 23, 2021, 10:01 [IST]
Other articles published on Apr 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+