Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാജസ്ഥാന് എവിടെ പിഴച്ചു? പ്രശ്‌നം ബാറ്റിങ്ങല്ല, ചൂണ്ടിക്കാട്ടി കുമാര്‍ സംഗക്കാര

മുംബൈ: ആവേശത്തെ പരകോടിയിലെത്തിച്ച മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് നാല് റണ്‍സിന് തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍സ് തലയുയര്‍ത്തി തന്നെയാണ് നില്‍ക്കുന്നത്.222 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് അവസാന പന്തുവരെ പ്രതീക്ഷ നിലനിര്‍ത്താന്‍ രാജസ്ഥാന് സാധിച്ചു. സഞ്ജു സാംസണിന്റെ (119) ഒറ്റയാള്‍ പ്രകടനം രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. സഞ്ജുവിനെ ഒരാളെങ്കിലും പിന്തുണ നല്‍കിയിരുന്നെങ്കില്‍ മത്സര ഫലം മറ്റൊന്നാകുമായിരുന്നു.

ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന് മത്സരം നഷ്ടമായത് എവിടെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് രാജസ്ഥാന്‍ ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാര. മധ്യ ഓവറുകളിലെ ബൗളിങ്ങാണ് മത്സരം നഷ്ടപ്പെടാന്‍ കാരണമായതെന്നാണ് സംഗക്കാര അഭിപ്രായപ്പെട്ടത്. 'ബൗള്‍ ചെയ്യവെ മധ്യ ഓവറുകളിലാണ് ടീമിന്റെ താളം നഷ്ടമായത്. ഇത് ആദ്യ മത്സരമാണ്. എല്ലാവരും പരസ്പരം മനസിലാക്കി വരുന്നതേയുള്ളു. ഒരു താളം നിലനിര്‍ത്തുന്നതില്‍ ടീം പരാജയപ്പെട്ടു. ടൂര്‍ണമെന്റ് പുരോഗമിക്കവെ എത്രയും വേഗം ടീമിനെ ഈ താളത്തിലേക്കെത്തിക്കുകയും ടീമിന്റെ പദ്ധതി നടപ്പിലാക്കാന്‍ ഉത്തരവാദിത്തത്തിലേക്ക് എത്തിക്കേണ്ടതായുമുണ്ട്'- സംഗക്കാര പറഞ്ഞു.

kumarsangakkara

മികച്ച പവര്‍പ്ലേയാണ് ടീമിന് ലഭിച്ചത്. മികച്ച രീതിയില്‍ അവസാനിപ്പിക്കാനുമായി. എന്നാല്‍ മധ്യ ഓവറുകളിലെ മൂന്നോ നാലോ ഓവറുകള്‍ കളി മാറ്റി.ഉത്തരവാദിത്തവും പോസിറ്റീവ് ചിന്താഗതിയും വേണം. നിങ്ങള്‍ക്ക് നന്നായി പന്തെറിയാവുമെന്നും വിക്കറ്റുകള്‍ നേടാനാവുമെന്നും നിങ്ങള്‍ തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. ടീം പരാജയപ്പെട്ടതില്‍ എല്ലാവരും നിരാശരാണ്. മറ്റാരെക്കാളും താരങ്ങള്‍ നിരാശരായിരിക്കുമെന്ന് ഉറപ്പാണ്. വളരെ ഉത്തരവാദിത്തതോടെയും ഇഷ്ടത്തോടെയുമാണ് അവര്‍ കളിക്കുന്നത്. ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫും പരിശീലകരും താരങ്ങള്‍ക്കാവശ്യമായതെല്ലാം കൊടുക്കുന്നുണ്ടെന്നും സംഗക്കാര പറഞ്ഞു.

റിയാന്‍ പരാഗിന്റെ വിക്കറ്റെടുത്ത ഷമിയെയും സംഗക്കാര പ്രശംസിച്ചു. 'മുഹമ്മദ് ഷമി പരിചയസമ്പന്നനായ ബൗളറാണ്. അത്തരമൊരു സമയത്ത് പരാഗിനെതിരേ ബൗണ്‍സര്‍ എറിയുക എന്ന സാഹസം ഷമി എടുത്തു. റിയാന് അത് കൃത്യമായി ബാറ്റില്‍ കൊള്ളിക്കാനായില്ല. അതാണ് ക്രിക്കറ്റിന്റെ പ്രകൃതം. സാഹസം ചെയ്താല്‍ അതിന് ഫലമുണ്ടാകും. റിയാന്‍ അനായാസമായി കളിക്കുന്നത് കാണാന്‍ ഇഷ്ടമാണ്. അങ്ങനെ കളിക്കുമ്പോള്‍ ചിലപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. പരാഗും സഞ്ജുവും തമ്മില്‍ മികച്ച കൂട്ടുകെട്ടാണ് ഉണ്ടായത്. ബാറ്റ്‌സ്മാന്‍മാരെന്ന നിലയില്‍ കളി തീര്‍ക്കാന്‍ അവര്‍ നന്നായി ശ്രമിച്ചു'-സംഗക്കാര കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 13, 2021, 10:04 [IST]
Other articles published on Apr 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+