വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്', രാജസ്ഥാന്റെ തോല്‍വിയില്‍ ബാറ്റിങ് നിരക്കെതിരേ സംഗക്കാര

അബുദാബി: പഞ്ചാബ് കിങ്‌സിനോട് ജയിച്ച് പ്രതീക്ഷ നല്‍കിയ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 എന്ന സ്‌കോറിലേക്ക് ഒതുക്കാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചെങ്കിലും ബാറ്റിങ് നിര നിരാശപ്പെടുത്തിയതോടെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ രാജസ്ഥാന് സാധിച്ചുള്ളു. സഞ്ജു സാംസണ്‍ (70*) അപരാജിത അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ആരും പിന്തുണ നല്‍കാതെ പോയതോടെ തോല്‍വി വഴങ്ങേണ്ടി വന്നു.

എവിന്‍ ലെവിസിന്റെയും ക്രിസ് മോറിസിന്റെയും അഭാവം രാജസ്ഥാന്റെ തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നായി പറയാം. ഇപ്പോഴിതാ രാജസ്ഥാന്റെ തോല്‍വിയില്‍ ബാറ്റിങ് നിരയെ വിമര്‍ശിച്ചിരിക്കുകയാണ് ടീം ഡയറക്ടറായ കുമാര്‍ സംഗക്കാര. 'ഡല്‍ഹി ക്യാപിറ്റല്‍സിനെ 154 എന്ന സ്‌കോറിലേക്ക് ഒതുക്കാനായത് മികച്ച കാര്യമാണ്. എന്നാല്‍ ആദ്യ 10 ഓവറില്‍ ഉത്തരവാദിത്തതോടെ ബാറ്റ് ചെയ്യാന്‍ രാജസ്ഥാന് സാധിച്ചില്ല. ഡല്‍ഹി മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ അവസരത്തിനൊത്ത് ഉയരാന്‍ ഞങ്ങള്‍ക്കായില്ല.

<strong>IPL 2021: വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍, ആശ്വാസ ജയം തേടി ഹൈദരാബാദ്</strong> IPL 2021: വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍, ആശ്വാസ ജയം തേടി ഹൈദരാബാദ്

1

എന്നാല്‍ മധ്യനിര ബാറ്റിങ്ങിനെയോര്‍ത്ത് അധികം ആശങ്കപ്പെടുന്നില്ല. ആദ്യ പാദത്തില്‍ നിരവധി തിരിച്ചടികള്‍ ടീം നേരിട്ടതാണ്. അതിനാല്‍ത്തന്നെ ശക്തമായി അവര്‍ തിരിച്ചുവരും. 154 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാനുള്ള ബാറ്റിങ് കരുത്ത് രാജസ്ഥാനുണ്ട്. ടോപ് ഓഡറിലും മധ്യനിരയിലും മികച്ച താരങ്ങളുണ്ട്. എന്നാല്‍ ഈ ദിവസം ഞങ്ങള്‍ക്ക് വേണ്ടത്ര മികവ് കാട്ടാനായില്ല'- സംഗക്കാര പറഞ്ഞു.

അതിവേഗം റണ്‍സുയര്‍ത്താന്‍ ആര്‍ക്കുമായില്ല.ഒരു വശത്ത് വിക്കറ്റ് വീഴുന്നതിനാല്‍ സഞ്ജുവിന് ആക്രമിച്ച് കളിക്കാനും സാധിച്ചില്ല. 53 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും പറത്തിയ സഞ്ജു നായകനെന്ന നിലയില്‍ മികച്ച ഇന്നിങ്‌സ് തന്നെയാണ് കാഴ്ചവെച്ചത്. എന്നാല്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. ലെവിസിന് പരിക്കേറ്റതോടെ ലിയാം ലിവിങ്‌സ്റ്റന്‍ (1) ഓപ്പണിങ്ങിലേക്കെത്തിയെങ്കിലും ആദ്യ ഓവറില്‍ത്തന്നെ മടങ്ങി. യശ്വസി ജയ്‌സ്വാളും (5) നിരാശപ്പെടുത്തി. മധ്യനിരയിലേക്കെത്തിയ ഡേവിഡ് മില്ലര്‍ 10 പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്.

2

പഞ്ചാബിനെതിരേ തല്ലിത്തകര്‍ത്ത മഹിപാല്‍ ലോംറോര്‍ 24 പന്തില്‍ നേടിയത് 19 റണ്‍സ്. റിയാന്‍ പരാഗ് 7 പന്തില്‍ നേടിയത് രണ്ട് റണ്‍സ്. രാഹുല്‍ തെവാത്തിയ 15 പന്തില്‍ ഒമ്പത് റണ്‍സും നേടി. ഒരുപാട് പന്തുകള്‍ പാഴാക്കിക്കളഞ്ഞതും പഞ്ചാബിന് തിരിച്ചടിയായി. എല്ലാ ബാറ്റ്‌സ്മാന്‍മാരും നിലയുറപ്പിച്ച ശേഷം ആക്രമിക്കാമെന്ന് തീരുമാനിച്ചതാണ് രാജസ്ഥാന് തിരിച്ചടിയായത്. ഇതോടെ മത്സരം ജയിപ്പിക്കാന്‍ ആവിശ്യത്തിന് പന്തുകള്‍ സഞ്ജുവിന് ലഭിച്ചുമില്ല. സൂപ്പര്‍ താരങ്ങളുടെ അഭാവം രാജസ്ഥാന് വലിയ തലവേദനയാണ് നേരത്തെ തന്നെ സൃഷ്ടിച്ചത്. ഇതിന് പിന്നാലെ പരിക്കും എത്തിയത് ടീമിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

3

'ഞങ്ങളുടെ ചില താരങ്ങള്‍ക്ക് പരിക്കേറ്റത് ദൗര്‍ഭാഗ്യകരമായി. എവിന്‍ ലെവിസും ക്രിസ് മോറിസും പരിക്കിനെത്തുടര്‍ന്ന് പ്ലേയിങ് 11 പുറത്താണ്. എന്നാല്‍ ഗുരുതരമായ പരിക്കല്ല. ഞങ്ങള്‍ക്ക് ഉത്തമരായ പകരക്കാരുണ്ട്'-സംഗക്കാര കൂട്ടിച്ചേര്‍ത്തു. മോറിസ് മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താമാണ്. അതിനാല്‍ത്തന്നെ നിര്‍ണ്ണായക സമയത്ത് താരത്തിന്റെ അഭാവം രാജസ്ഥാനെ പ്രതികൂലമായിത്തന്നെ ബാധിച്ചിട്ടുണ്ട്.

ഒമ്പത് മത്സരം പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ നിലവില്‍ നാല് ജയമാണ് നേടിയത്. അഞ്ച് മത്സരവും തോറ്റു. കെകെആര്‍,പഞ്ചാബ് കിങ്‌സ്,മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കും എട്ട് പോയിന്റ് വീതമാണുള്ളത്. അതിനാല്‍ത്തന്നെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഓരോ ജയവും വളരെ പ്രധാനപ്പെട്ടതാണ്. അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍. ജയത്തോടെ ശക്തമായ തിരിച്ചുവരാന്‍ സഞ്ജുവിനും സംഘത്തിനും സാധിക്കുമെന്ന് പ്രത്യാശിക്കാം.

Story first published: Sunday, September 26, 2021, 15:22 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X