For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അവന്‍ കെകെആറിന്റെ തുറുപ്പീട്ടാണ്, ലേലത്തില്‍ കൈവിടാതിരുന്നത് അതുകൊണ്ടെന്ന് ഓജ

By Vaisakhan MK

കൊല്‍ക്കത്ത: കുല്‍ദീപ് യാദവിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തഴയുന്നുവെന്ന വാദം വെറുതെയാണെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. ഈ സീസണ്‍ ഐപിഎല്ലിലെ ഏറ്റവും പ്രമുഖ താരങ്ങളിലൊന്നാണ് കുല്‍ദീപെന്ന് പ്രഗ്യാന്‍ ഓജ പറയുന്നു. കെകെആര്‍ ഐപിഎല്‍ താരലേലത്തിന് മുമ്പ് കുല്‍ദീപിനെ നിലനിര്‍ത്തുകയാണ് ചെയ്തത്. അത് പ്രകടമാക്കുന്നത് കുല്‍ദീപിന്റെ പ്രതിഭയില്‍ കെകെആര്‍ വിശ്വസിക്കുന്നുണ്ടെന്നാണെന്നും ഓജ പറഞ്ഞു. അതേസമയം മുംബൈക്കെതിരായ മത്സരത്തില്‍ ഹര്‍ഭജന്‍ സിംഗിനെയാണ് കെകെആര്‍ കളിപ്പിച്ചത്.

1

ഹര്‍ഭജന്‍ സിംഗ് ആദ്യ മത്സരത്തിലും ടീമില്‍ ഇടംപിടിച്ചിരുന്നു. അതേസമയം കെകെആര്‍ ടീമില്‍ ഇടംപിടിക്കാന്‍ കുല്‍ദീപ് കഷ്ടപ്പെടുന്നുവെന്നത് വസ്തുതയാണ്. പ്രധാനമായും ഫോമില്ലായ്മയും, റണ്‍സ് ധാരാളം വഴങ്ങുന്നതുമാണ് കുല്‍ദീപിനുള്ള പ്രശ്‌നം. കഴിഞ്ഞ രണ്ട് വര്‍ഷമായി കുല്‍ദീപിനെ കെകെആര്‍ അധികം കളിപ്പിക്കുന്നുമില്ല. യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ വെറും അഞ്ച് മത്സരങ്ങള്‍ മാത്രമാണ് കുല്‍ദീപ് കളിച്ചത്. 2019ല്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ചെങ്കിലും നാല് വിക്കറ്റുകളാണ് കുല്‍ദീപിന് ആകെ കിട്ടിയത്. ഒമ്പത് റണ്‍സായിരുന്നു താരത്തിന്റെ ഇക്കോണമി.

റണ്‍സ് ധാരാളമായി വഴങ്ങിയതും വിക്കറ്റെടുക്കാത്തതുമാണ് കുല്‍ദീപിനെ കെകെആര്‍ അധികം പരിഗണിക്കാതിരിക്കാന്‍ കാരണമായത്. വരുണ്‍ ചക്രവര്‍ത്തിയെ പോലൊരു സ്പിന്നര്‍ വന്നതോടെ കുല്‍ദീപിന് കാര്യങ്ങള്‍ കഠിനമാവുകയും ചെയ്തു. കുല്‍ദീപിനെ ഒതുക്കുകയാണ് കെകെആര്‍ എന്ന് പറയുന്നത് ഒട്ടും ശരിയല്ല. ഒരു ഫ്രാഞ്ചൈസിയും അങ്ങനെയൊരു കാര്യം ചെയ്യില്ല. കെകെആറിന് അറിയാം കുല്‍ദീപ് അവരുടെ വളരെ പ്രധാനപ്പെട്ട കളിക്കാരനാണെന്നും, അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും. അതുകൊണ്ടാണ് ഈ വര്‍ഷവും കുല്‍ദീപിനെ ടീമില്‍ നിലനിര്‍ത്താന്‍ കെകെആര്‍ തയ്യാറായതെന്നും ഓജ പറഞ്ഞു.

ഒരു ഫ്രാഞ്ചൈസിയും ഒരു ബൗളറോ ബാറ്റ്‌സ്മാനോ നല്ലതല്ലെങ്കില്‍ ടീമില്‍ നിലനിര്‍ത്തില്ല. ടീം കോമ്പിനേഷന്‍ കൊണ്ടായിരിക്കും അവര്‍ ഹര്‍ഭജന്‍ സിംഗിന്റെ പരിചയസമ്പത്ത് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. അത് ടൂര്‍ണമെന്റില്‍ തുടക്കത്തില്‍ നടക്കുന്ന കാര്യമാണ്. കെകെആറിന് കുല്‍ദീപിനെ ആവശ്യമില്ലെന്ന് അതുകൊണ്ട് പറയാനാവില്ലെന്നും ഓജ വ്യക്തമാക്കി. അതേസമയം വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഭജന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നീ മൂന്ന് സ്പിന്നര്‍മാര്‍ ഇപ്പോള്‍ കെകെആര്‍ നിരയിലുണ്ട്. അതുകൊണ്ട് വിജയിക്കുന്ന ടീം ഇലവന്‍ കെകെആര്‍ മാറ്റുമോ എന്ന് ഉറപ്പില്ലാത്ത കാര്യമാണ്.

Story first published: Tuesday, April 13, 2021, 21:40 [IST]
Other articles published on Apr 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+