Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഐപിഎല്ലിലെ എക്കാലത്തെയും മൂല്യമേറിയ താരം ആ എസ്ആര്‍ച്ച് ബൗളറെന്ന് ശ്രീകാന്ത്

ദില്ലി: ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരത്തെ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ റാഷിദ് ഖാനാണ് ടൂര്‍ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ താരമെന്ന് ശ്രീകാന്ത് പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനെ കഴിഞ്ഞ ദിവസം 150 റണ്‍സില്‍ ഒതുക്കിയത് റാഷിദ് ഖാനാണെന്ന് ശ്രീകാന്ത് പറയുന്നു. ചെപ്പോക്ക് സ്‌റ്റേഡിയം ത്രില്ലറുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ടി20 ടൂര്‍ണമെന്റുകളില്‍ നിലവില്‍ ഏറ്റവും ബെസ്റ്റ് ബൗളറെന്ന വിശേഷണം നേരിടുന്ന താരമാണ് റാഷിദ് ഖാന്‍.

1

റാഷിദ് മൂന്ന് മത്സരങ്ങളില്‍ തിളങ്ങിയെങ്കിലും ഹൈദരാബാദിന്റെ നില പരുങ്ങലിലാണ്. മൂന്ന് മത്സരങ്ങളിലും അവര്‍ തോറ്റു. സമാന രീതിയിലാണ് എല്ലാ തോല്‍വികളും സംഭവിച്ചിരിക്കുന്നത്. ചേസിംഗില്‍ സമ്മര്‍ദത്തിന് അടിപ്പെട്ടാണ് അവര്‍ കളികള്‍ തോല്‍ക്കുന്നത്. മികച്ച തുടക്കം കിട്ടിയ ശേഷമായിരുന്നു തകര്‍ച്ച. മനീഷ് പാണ്ഡെയും അബ്ദുള്‍ സമദും അടക്കമുള്ള മധ്യനിരയ്ക്ക് കാര്യമായി തിളങ്ങാന്‍ സാധിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. മനീഷ് പാണ്ഡെ ധാരാളം പന്തുകല്‍ ചെലവാക്കുകയും എന്നാല്‍ അവസാനം സ്‌കോര്‍ ഉയര്‍ത്താനാവാതെ പുറത്താവുകയും ചെയ്യുന്നുവെന്നാണ് ആരാധകരുടെ വിമര്‍ശനം.

ഇനിയും ഒരു തോല്‍വി ഹൈദരാബാദിന് സംഭവിച്ചാല്‍ തിരിച്ചുവരവ് വലിയ പ്രയാസമാകും. റാഷിദ് ഖാനില്‍ നിന്ന് മികച്ച പ്രകടനം ഹൈദരാബാദ് ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ബാറ്റിംഗ് നിരയാണ് ശരിക്കും ഹൈദരാബാദ് നിരയില്‍ മികവിലേക്ക് ഉയരേണ്ടത്. ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും മികച്ച ഫോമിലാണ്. ബാക്കിയുള്ളവരാണ് ഫോമിലേക്ക് വരേണ്ടത്. പഞ്ചാബ് കിംഗ്‌സിനെതിരെ നാളെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ടീമില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. പ്രധാനമായും കെയ്ന്‍ വില്യംസണ്‍ ടീമില്‍ തിരിച്ചെത്താനാണ് സാധ്യത. ആദ്യ മൂന്ന് കളിയിലും താരം പുറത്തിരുന്നിരുന്നു.

കഴിഞ്ഞ ദിവസം റാഷിദ് ഖാനൊപ്പം റമദാന്‍ വ്രതമെടുത്ത് വാര്‍ണറും വില്യംസണും മാതൃകയായിരുന്നു. ഹൈദരാബാദില്‍ നോമ്പെടുക്കുന്ന നിരവധി താരങ്ങളുണ്ട്. ഖലീല്‍ അഹമ്മദ്, മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍ എന്നിവരും നോമ്പെടുക്കുന്നുണ്ട്. റാഷിദ് ഖാന്‍ തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ അറിയിച്ചത്. അതേസമയം കടുപ്പമാണ് നോമ്പെന്നായിരുന്നു വാര്‍ണറുടെ മറുപടി. എല്ലാം നന്നായി പോകുന്നുവെന്ന് വില്യംസണും പറഞ്ഞു. നല്ല വിശപ്പുണ്ടെന്നും എന്നാല്‍ ഒന്നും കഴിക്കാതെ പിടിച്ച് നില്‍ക്കുന്നത് കഠിനമായ കാര്യമാണെന്നും ഒരു ചിരിയോടെ വാര്‍ണര്‍ പറയുന്നുണ്ട്.

Story first published: Tuesday, April 20, 2021, 20:47 [IST]
Other articles published on Apr 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+