IPL 2021: പഞ്ചാബ് x കെകെആര്‍, അഹമ്മദാബാദില്‍ ആര് നേടും? കാത്തിരിക്കുന്ന റെക്കോഡുകളിതാ
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് നടക്കുന്ന മത്സരത്തിന്റെ വേദി അഹമ്മദാബാദാണ്. ഈ സീസണില്‍ ആദ്യമായാണ് ഹൈദരാബാദില്‍ മത്സരം നടക്കുന്നത്. അതിനാല്‍ത്തന്നെ പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുമോ ബൗളിങ്ങിനെ തുണയ്ക്കുമോയെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. അഞ്ച് മത്സരത്തില്‍ മൂന്ന് തോല്‍വിയും രണ്ട് ജയവും നേടിയ പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. അതേ സമയം കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ടാം സ്ഥാനത്താണ്. ഇരു ടീമിനും ജയം അനിവാര്യമാണ്. വാശിയേറിയ പോരാട്ടത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ടി20 ഫോര്‍മാറ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാനൊരുങ്ങി ഓയിന്‍ മോര്‍ഗന്‍. നിലവില്‍ 300 ഇന്നിങ്‌സില്‍ നിന്ന് 6957 റണ്‍സാണ് മോര്‍ഗന്റെ പേരിലുള്ളത്. 43 റണ്‍സ് കൂടി നേടിയാല്‍ 7000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ മോര്‍ഗനാവും. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇംഗ്ലീഷ് താരമാവാനുള്ള അവസരമാണ് മോര്‍ഗനുള്ളത്.

കെകെആറിനെതിരേ കൂടുതല്‍ സിക്‌സര്‍ നേടിയ താരമാണ് ക്രിസ് ഗെയ്ല്‍. 54 സിക്‌സാണ് അദ്ദേഹം നേടിയത്. 18 ഇന്നിങ്‌സില്‍ നിന്ന് 700 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും കെകെകെആറിനെതിരേ ഗെയ്ല്‍ നേടിയിട്ടുണ്ട്.
പഞ്ചാബ് കിങ്‌സിനെതിരേ കൂടുതല്‍ റണ്‍സ് നേടിയ കെകെആര്‍ താരം ദിനേഷ് കാര്‍ത്തികാണ്. 557 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. നാല് അര്‍ധ സെഞ്ച്വറി നേടിയ കാര്‍ത്തികിന്റെ സ്‌ട്രൈക്കറേറ്റ് 142.45 ആണ്.
5000 റണ്‍സ് ക്ലബ്ബിലെത്താന്‍ ക്രിസ് ഗെയ്‌ലിന് വേണ്ടത് 109 റണ്‍സുകൂടി. നിലവില്‍ 136 ഇന്നിങ്‌സില്‍ നിന്ന് 4891 റണ്‍സാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. ഇന്ന് സെഞ്ച്വറി പ്രകടനം നടത്തിയാല്‍ ഗെയ്‌ലിന് ഈ നേട്ടത്തിലെത്താം.
ഒരു അര്‍ധ സെഞ്ച്വറി കൂടി നേടിയാല്‍ പഞ്ചാബ് കിങ്‌സിനായി കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമാവാന്‍ കെ എല്‍ രാഹുലിനാവും. 20 അര്‍ധ സെഞ്ച്വറിയാണ് രാഹുലിന്റെ പേരിലുള്ളത്. 21 അര്‍ധ സെഞ്ച്വറിയുള്ള ഷോണ്‍ മാര്‍ഷാണ് ഈ റെക്കോഡില്‍ തലപ്പത്ത്.
ഗെയ്‌ലിനെതിരേ സുനില്‍ നരെയ്‌ന് മികച്ച റെക്കോഡാണുള്ളത്. 69 പന്തുകള്‍ എറിഞ്ഞപ്പോള്‍ രണ്ട് തവണ ഗെയ്‌ലിനെ പുറത്താക്കാന്‍ നരെയ്‌നായി. മുഹമ്മദ് ഷമിക്കെതിരേ ആന്‍ഡ്രേ റസലിന് മികച്ച റെക്കോഡ്. 27 പന്തില്‍ 77 റണ്‍സാണ് ഷമിക്കെതിരേ റസല്‍ നേടിയത്. 285.19 ആണ് സ്‌ട്രൈക്കറേറ്റ്. ഒരു തവണയാണ് ഷമി ഗെയ്‌ലിനെ പുറത്താക്കിയത്.
ക്രിസ് ഗെയ്‌ലിനെതിരേ ഹര്‍ഭജന്‍ സിങ്ങിന് മികച്ച റെക്കോഡാണുള്ളത്. 102 പന്തില്‍ അഞ്ച് തവണ ഗെയ്‌ലിനെ പുറത്താക്കാന്‍ ഹര്‍ഭജനായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications