IPL 2021: പഞ്ചാബ് x കെകെആര്‍, നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ പിച്ച് റിപ്പോര്‍ട്ട് അറിയാം
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ സീസണില്‍ അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ മത്സരമാണിത്. തുടര്‍ച്ചയായി നാല് മത്സരം തോറ്റ് നില്‍ക്കുന്ന കെകെആറിനെയാണോ അതോ കെ എല്‍ രാഹുലിന്റെ പഞ്ചാബ് കിങ്‌സിനെയാണോ അഹമ്മദാബാദ് തുണയ്ക്കുകയെന്ന് കാത്തിരുന്ന് കാണാം. ബാറ്റിങ്ങിനോ ബൗളിങ്ങിനോ പിച്ച് കൂടുതല്‍ അനുകൂലമെന്നതും കണ്ടറിയണം. ആവേശ മത്സരത്തിന് മുമ്പ് അഹമ്മദാബാദ് പിച്ചിന്റെ റിപ്പോര്‍ട്ട് ഇതാ.

ബാറ്റിങ് നിരയ്ക്ക് തിളങ്ങാം
ബാറ്റിങ്ങിന് കൂടുതല്‍ അനുകൂലമായിരിക്കുന്ന പിച്ചാവും അഹമ്മദാബാദിലെയെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ടി20 മത്സരങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ഇതില്‍ രണ്ട് മത്സരങ്ങള്‍ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം മൂന്ന് തവണയും വിജയം സ്വന്തമാക്കി. ഇന്ത്യയും-ഇംഗ്ലണ്ടും തമ്മില്‍ ഈ വര്‍ഷം നടന്ന അഞ്ച് ടി20 മത്സരങ്ങളും ഈ മൈതാനത്തായിരുന്നു. ഉയര്‍ന്ന ടീം സ്‌കോര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സും കുറഞ്ഞ ടീം സ്‌കോര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സുമാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് പിച്ചിലെ മികച്ച റണ്‍ചേസ്. 171 റണ്‍സാണ് പിച്ചിലെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍.

രാഹുല്‍ ഭയക്കുന്ന പിച്ച്
പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുലിന് ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഓര്‍മകള്‍ സമ്മാനിച്ച പിച്ചാണിത്. നാല് മത്സരങ്ങള്‍ ഇവിടെ കളിച്ച രാഹുല്‍ 48.38 സ്‌ട്രൈക്കറേറ്റില്‍ ആകെ നേടിയത് 15 റണ്‍സ്. പഞ്ചാബിനൊപ്പമുള്ള ക്രിസ് ജോര്‍ദാന്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ ഈ പിച്ചില്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 33 റണ്‍സാണ് ഇവിടെ നേടിയത്. രാഹുലിന് മോശം പ്രകടനത്തിന്റെ ചീത്തപ്പേര് ഇവിടെ മാറ്റാന്‍ സാധിക്കുമോയെന്ന് കണ്ടറിയാം.

മോര്‍ഗനും രാഹുലിനും പരിചയസമ്പത്തുള്ള പിച്ച്
ഇരു ടീമിന്റെയും നായകന്‍മാര്‍ക്ക് കളിച്ച് പരിചയസമ്പത്തുള്ള പിച്ചാണിത്. ഇത് മുതലാക്കാന്‍ ഇരുവരില്‍ ആര്‍ക്കാണ് കൂടുതല്‍ സാധിക്കുക എന്നതിനെ ആശ്രയിച്ചാവും ടീമിന്റെ വിജയ സാധ്യത. ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍ എന്നിവര്‍ ഫോമിലേക്കുയരേണ്ടത് പഞ്ചാബിന് അത്യാവശ്യമാണ്. അതേ സമയം ബാറ്റിങ് ഓഡറില്‍ വലിയ പൊളിച്ചെഴുത്തുമായി കെകെആര്‍ എത്താനാണ് സാധ്യത. സുനില്‍ നരെയ്ന്‍ ഓപ്പണിങ്ങില്‍ ഇറങ്ങാന്‍ സാധ്യത കൂടുതലാണ്. പാറ്റ് കമ്മിന്‍സിന് പകരം ലോക്കി ഫെര്‍ഗൂസന്‍ എത്തിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications