വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'കളമൊഴിയാന്‍ കോലി', ആര്‍സിബി നായകനായുള്ള റെക്കോഡുകളും വിജയ ശതമാനവും അറിയാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിലെ ആര്‍സിബിയുടെ ആദ്യ മത്സരം ഇന്ന് നടക്കാനിരിക്കെ ഞെട്ടിക്കുന്ന പ്രഖ്യാപനാണ് ആര്‍സിബി നായകന്‍ വിരാട് കോലി നടത്തിയത്. ഈ സീസണോടെ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമെന്നാണ് കോലി പ്രഖ്യാപിച്ചത്. ഇതുവരെ കപ്പ് നേടാന്‍ സാധിക്കാത്തതാണോ അതോ മറ്റ് കാരണങ്ങളാണോ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതിന് പിന്നിലെന്ന് വ്യക്തമല്ല.

ടി20 ക്യാപ്റ്റന്‍സിയൊഴിയാന്‍ വിരാട് വളരെ മുമ്പ് ആലോചിച്ചു! തടഞ്ഞത് താനെന്നു ബാല്യകാല കോച്ച്ടി20 ക്യാപ്റ്റന്‍സിയൊഴിയാന്‍ വിരാട് വളരെ മുമ്പ് ആലോചിച്ചു! തടഞ്ഞത് താനെന്നു ബാല്യകാല കോച്ച്

1

എന്തായാലും ആര്‍സിബിയുടെ നായകനായുള്ള കോലിയുടെ അവസാന പരമ്പരയായിരിക്കും ഇതെന്ന് ഉറപ്പായിട്ടുണ്ട്. പുതിയൊരു നായകനെ കണ്ടെത്തുകയെന്നത് ആര്‍സിബിയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. ഇതുവരെ കിരീടത്തിലേക്കെത്താനായിട്ടില്ലെങ്കിലും ആര്‍സിബിക്ക് വലിയ ആരാധക പിന്തുണയുണ്ട്. വലിയ താരമൂല്യമുള്ള ടീമാക്കി ആര്‍സിബിയെ മാറ്റാനും കോലിക്ക് സാധിച്ചു. ആര്‍സിബിയെ ക്യാപ്റ്റനെന്ന നിലയിലെ കോലിയുടെ പ്രകടനങ്ങളെ ഒന്ന് വിലയിരുത്താം.

Also Read: IPL 2021: 'ധോണി കൂടെ ഉള്ളപ്പോള്‍ കൂടുതല്‍ ഒന്നും ചിന്തിക്കേണ്ടതില്ല'- നായകന് നന്ദി പറഞ്ഞ് ഗെയ്ക്‌വാദ്

നായകനെന്ന നിലയിലെ കണക്കുകള്‍

നായകനെന്ന നിലയിലെ കണക്കുകള്‍

132 മത്സരങ്ങളില്‍ നായകനെന്ന നിലയില്‍ കോലി ആര്‍സിബിക്കായി കളിച്ചു. ഇതില്‍ 62 മത്സരത്തില്‍ ടീമിനെ വിജയത്തിലെച്ചിച്ചപ്പോള്‍ 66 മത്സരത്തിലും ടീം തോറ്റു. നാല് മത്സരങ്ങള്‍ ഫലം കാണാതെ പോയി. 60 മത്സരങ്ങളില്‍ ക്യാപ്റ്റനല്ലാതെ കളിക്കാന്‍ കോലിക്കായി. ക്യാപ്റ്റനല്ലാത്തപ്പോള്‍ 26.96 ആയിരുന്നു കോലിയുടെ ശരാശരി. ക്യാപ്റ്റനായി 191 ഇന്നിങ്‌സുകള്‍ കോലി കളിച്ചപ്പോള്‍ 43.28 ആണ് ബാറ്റിങ് ശരാശരി. 2016 സീസണില്‍ ആര്‍സിബിയുടെ നായകനായി 973 റണ്‍സാണ് കോലി നേടിയത്. ഈ പ്രകടനത്തെ കടത്തിവെട്ടുന്ന ഒരു പ്രകടനം ഇതുവരെ ഐപിഎല്ലിലുണ്ടായിട്ടില്ല.

Also Read: കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റാവേശം, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20ക്ക് കാര്യവട്ടം വേദിയാവും

ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് എത്തിയതെങ്ങനെ?

ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് എത്തിയതെങ്ങനെ?

2011ലാണ് കോലി ആദ്യമായി ആര്‍സിബി നായകനാവുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലൂടെയാണ് നായകനായുള്ള കോലിയുടെ അരങ്ങേറ്റം. ഒമ്പത് വിക്കറ്റിന് മത്സരത്തില്‍ വിജയം നേടിയെടുക്കാന്‍ ആര്‍സിബിക്കായി. കോലിയെ ആര്‍സിബി മുഴുവന്‍ സമയ നായകനാക്കിയത് 2012ലാണ്. മെയ്യില്‍ ഡാനിയല്‍ വെട്ടോറി നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് കോലിയെ മുഴുവന്‍ സമയ നായകനാക്കി ആര്‍സിബി നിയമിച്ചത്.

Also Read: IPL 2021: എല്ലാ കണ്ണും രോഹിത്തില്‍! രണ്ടാംഘട്ടം ടീം ഇന്ത്യക്കും നിര്‍ണായകം, കാരണങ്ങളറിയാം

കോലിയുടെ ഐപിഎല്‍ കരിയര്‍

കോലിയുടെ ഐപിഎല്‍ കരിയര്‍

ഐപിഎല്ലില്‍ ആര്‍സിബിക്കുവേണ്ടി മാത്രമാണ് കോലി കളിച്ചിട്ടുള്ളത്. പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പം കോലിയുണ്ട്. 199 ഐപിഎല്ലില്‍ നിന്നായി 37.98 ശരാശരിയില്‍ 6076 റണ്‍സാണ് കോലി നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇതില്‍ നാല് സെഞ്ച്വറിയും 2016 സീസണിലാണ് കോലി നേടിയത്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലൂടെ ഒരു ടീമിനൊപ്പം 200 ഐപിഎല്‍ മത്സരമെന്ന റെക്കോഡിലേക്കെത്താന്‍ കോലിക്കാവും.

Also Read: IPL 2021: ഞങ്ങളുടെ വരവ് വെറുതെയല്ല, പ്ലേഓഫില്‍ റോയല്‍സുണ്ടാവും- സങ്കക്കാരയ്ക്ക് ഉറപ്പ്

കോലിയുടെ മുന്നില്‍ ഇനിയെന്ത്?

കോലിയുടെ മുന്നില്‍ ഇനിയെന്ത്?

ഇന്ത്യയുടെ ടി20 നായകസ്ഥാനം വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഒഴിയുമെന്ന് കോലി ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് കോലി ആര്‍സിബിയുടെ നായകസ്ഥാനവും ഒഴിയുന്നത്. ടി20 ഫോര്‍മാറ്റില്‍ നായകസ്ഥാനം ഒഴിയുന്നത് ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധിക്കുന്നതിനായാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സമീപകാലത്തായി പഴയ പ്രതാപത്തിനൊത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ കോലിക്ക് സാധിച്ചിരുന്നില്ല.

Also Read: T20 World Cup 2021: 'എല്ലാവരും കരുതിയിരിക്കേണ്ട താരം ഇന്ത്യയുടെ രോഹിത് ശര്‍മ'- മുദാസര്‍ നാസര്‍

6

Also Read: IPL 2021: മാക്‌സ്വെല്‍ ക്ലീന്‍ ബൗള്‍ഡ്! ആര്‍സിബിയുടെ സൂപ്പര്‍ ഓവര്‍ ട്രയല്‍ ടൈയില്‍ കലാശിച്ചു

അതിനാല്‍ത്തന്നെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം കോലിയുടെ ബാറ്റിങ്ങിനെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇക്കാരണത്താലാണ് ടി20 നായകസ്ഥാനം അദ്ദേഹം ഒഴിഞ്ഞതെന്നാണ് കരുതുന്നത്. ടി20 ഫോര്‍മാറ്റില്‍ കോലി കളിക്കാരനായി തുടരുമെന്ന് പറയുമ്പോഴും മറ്റൊരു നായകന് കീഴില്‍ കോലിയെപ്പോലൊരു ഇതിഹാസ താരം എത്രനാള്‍ കളിക്കുമെന്നത് മറ്റൊരു പ്രശ്‌നമാണ്. എന്തായാലും ടി20 ലോകകപ്പിന് ശേഷം കൂടുതല്‍ കടുത്ത തീരുമാനങ്ങള്‍ കോലി സ്വീകരിക്കുമോയെന്നത് കണ്ടറിയണം.

Story first published: Monday, September 20, 2021, 17:40 [IST]
Other articles published on Sep 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X