IPL 2021: കോലിക്കും സംഘത്തിനും അഭിമാന പോരാട്ടം, വീഴ്‌ത്തേണ്ടത് ധോണിപ്പടയെ, കണക്കുകളുമിതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (24-9-2021) നാളെ നടക്കുന്ന മത്സരത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ സിഎസ്‌കെ ഇറങ്ങുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ ക്ഷീണത്തിലാണ് ആര്‍സിബി ഇറങ്ങുന്നത്.

Reasons why RCB Vs CSK Match is going to be Tight match | Oneindia Malayalam

IPL 2021: റിഷഭ് ടീമിനെ നന്നായി നയിക്കുന്നു, ടീമിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു- ശ്രേയസ് അയ്യര്‍IPL 2021: റിഷഭ് ടീമിനെ നന്നായി നയിക്കുന്നു, ടീമിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു- ശ്രേയസ് അയ്യര്‍

ആര്‍സിബി നായകന്‍ വിരാട് കോലിക്ക് ഇത് അഭിമാന പോരാട്ടമാണ്. സിഎസ്‌കെയോടും തോറ്റാല്‍ പാതിവഴിയില്‍ കോലി നായകസ്ഥാനം ഒഴിയാനുള്ള സാധ്യതയേറെയാണ്. കൂടാതെ സമീപകാലത്തെ ബാറ്റിങ് പ്രകടനങ്ങളും വളരെ മോശം. അതിനാല്‍ത്തന്നെ കോലിക്ക് അഭിമാനം കാക്കാന്‍ ശക്തമായ തിരിച്ചുവരവ് തന്നെ നടത്തേണ്ടതായുണ്ട്. ആര്‍സിബിയോട് ജയിച്ചാല്‍ സിഎസ്‌കെയ്ക്ക് വീണ്ടും തലപ്പത്തെത്താം. പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ആര്‍സിബിക്കും ജയം അനിവാര്യമാണ്.

IPL 2021: ഉപദേശങ്ങള്‍ പലതും കിട്ടി, പക്ഷെ ചെയ്യേണ്ടത് എനിക്കറിയാമായിരുന്നു- വെളിപ്പെടുത്തി ത്യാഗി

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെ

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെ

ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ കണക്കുകളില്‍ സിഎസ്‌കെയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 27 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 18 തവണയും ജയം സിഎസ്‌കെയ്ക്കായിരുന്നു. ആര്‍സിബി ഒമ്പത് തവണയും ജയിച്ചു. നേര്‍ക്കുനേര്‍ മത്സരത്തിലെ ആര്‍സിബിയുടെ ഉയര്‍ന്ന സ്‌കോര്‍ 205 റണ്‍സും സിഎസ്‌കെയുടെ ഉയര്‍ന്ന സ്‌കോര്‍ 208 റണ്‍സുമാണ്. ആര്‍സിബിയുടെ ശരാശരി സ്‌കോര്‍ 145 റണ്‍സും സിഎസ്‌കെയുടേത് 154 റണ്‍സുമാണ്. ആര്‍സിബിയുടെ കുറഞ്ഞ ടോട്ടല്‍ 70 റണ്‍സും സിഎസ്‌കെയുടേത് 71 റണ്‍സുമാണ്.

ആദ്യം ബാറ്റ് ചെയ്ത മത്സരത്തില്‍ ആര്‍സിബി അഞ്ച് തവണ ജയിച്ചപ്പോള്‍ സിഎസ്‌കെ ആദ്യം ബാറ്റ് ചെയ്ത് എട്ട് തവണയും ജയിച്ചു. രണ്ടാമത് ബാറ്റ് ചെയ്ത് നാല് തവണ ആര്‍സിബി വിജയം നേടിയപ്പോള്‍ സിഎസ്‌കെ 10 തവണയുമാണ് ജയിച്ചത്.

IPL 2021: രോഹിത്തിന്റെ സ്വപ്‌നം ആറാം ഐപിഎല്‍ കിരീടമല്ല! അതുക്കും മേലെ

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് ആര്‍സിബി നായകന്‍ വിരാട് കോലിയുടെ പേരിലാണ്. 909 റണ്‍സാണ് ഇതിനോടകം അദ്ദേഹം നേടിയത്. രണ്ടാം സ്ഥാനത്തുള്ള ധോണി 737 റണ്‍സും നേടിയിട്ടുണ്ട്. സുരേഷ് റെയ്‌ന (693),എബി ഡിവില്ലിയേഴ്‌സ് (387) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. നിലവിലെ താരങ്ങളിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ റെയ്‌നയുടെ പേരിലാണ്. 94* റണ്‍സാണ് റെയ്‌ന നേടിയത്. കോലി 90*,ധോണി 84* റണ്‍സും നേടിയിട്ടുണ്ട്.

നിലവിലെ താരങ്ങളില്‍ കൂടുതല്‍ വിക്കറ്റ് രവീന്ദ്ര ജഡേജയുടെ പേരിലാണ്. 15 വിക്കറ്റുകളാണ് ജഡേജ നേടിയത്. 16 വിക്കറ്റ് നേടിയ മുന്‍ സിഎസ്‌കെ താരം ആല്‍ബി മോര്‍ക്കലാണ് തലപ്പത്ത്.

IPL 2021: 'ദൈവം തന്നെ പ്രതിഭയെ വെറുതെ നശിപ്പിക്കരുത്', സഞ്ജു സാംസണെ വിമര്‍ശിച്ച് ഗവാസ്‌കര്‍

ആര്‍സിബിയുടെ പ്രതീക്ഷ ബാറ്റിങ്ങില്‍

ആര്‍സിബിയുടെ പ്രതീക്ഷ ബാറ്റിങ്ങില്‍

കെയ്ല്‍ ജാമിസന്‍,മുഹമ്മദ് സിറാജ്,ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ആര്‍സിബി ബൗളിങ് നിര വലിയ കരുത്തുള്ളവരല്ലെന്നത് വസ്തുതയാണ്. അതിനാല്‍ത്തന്നെ ബാറ്റിങ്ങിലാണ് പ്രതീക്ഷ. വിരാട് കോലി,ദേവ്ദത്ത് പടിക്കല്‍,എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ പ്രകടനത്തിനനുസരിച്ചാവും ടീമിന്റെ വിജയ സാധ്യതകള്‍. സിഎസ്‌കെയ്‌ക്കെതിരെയും ഡിവില്ലിയേഴ്‌സ് വിക്കറ്റ് കീപ്പറായേക്കില്ല. കെകെആറിനെതിരേ വിക്കറ്റ് കീപ്പറായെത്തിയ ഭരത് നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ത്തന്നെ സിഎസ്‌കെയ്‌ക്കെതിരേ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന് അവസരം നല്‍കിയേക്കുമെന്നും സൂചനയുണ്ട്. മലയാളി താരം സച്ചിന്‍ ബേബിക്ക് ടീമിലെ സ്ഥാനം നഷ്ടമായേക്കും. രജത് പാട്ടിധര്‍ പ്ലേയിങ് 11ലേക്ക് മടങ്ങിയെത്തിയേക്കും.

കോലിയുടെ ഫോം ഔട്ടിന് കാരണം 'കണ്ണിന്റെ' പ്രശ്‌നമോ? 2020ല്‍ കപില്‍ ദേവ് പറഞ്ഞത് സത്യമാകുന്നു

സിഎസ്‌കെയ്ക്കും ആശങ്ക

സിഎസ്‌കെയ്ക്കും ആശങ്ക

ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും സിഎസ്‌കെയ്ക്കും ആശങ്കകളേറെയാണ്. ബാറ്റിങ്ങാണ് പ്രധാന പ്രശ്‌നം. റുതുരാജ് ഗെയ്ക് വാദിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെങ്കിലും സുരേഷ് റെയ്‌ന,എംഎസ് ധോണി,ഫഫ് ഡുപ്ലെസിസ് എന്നിവരൊക്കെ ഫോമിലേക്കെത്തേണ്ടതായുണ്ട്.ആദ്യ മത്സരത്തില്‍ പരിക്കേറ്റ അമ്പാട്ടി റായിഡു ആര്‍സിബിക്കെതിരേ കളിക്കുമെന്ന് തന്നെയാണ് വിവരം. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് സിഎസ്‌കെ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 22 - October 28 2021, 07:30 PM
ഓസ്ട്രേലിയ
ശ്രീലങ്ക
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, September 23, 2021, 9:37 [IST]
Other articles published on Sep 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X