IPL 2021: രോഹിത്, കോലി, സൂര്യകുമാര്‍, ഇഷാന്‍, ഭുവി, ആരും ഫോമിലല്ല, ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ആശങ്ക

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം പുരോഗമിക്കവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശങ്കകളേറെ. 2020ലെ ഐപിഎല്ലിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യയേക്കാള്‍ കരുത്തരായ മറ്റൊരു ടീം ടി20 ലോകകപ്പിലില്ലെന്ന് പറയാം. എന്നാല്‍ ഇത്തവണത്തെ ഇതുവരെയുള്ള പ്രകടനം ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഫോം ഔട്ടും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഇന്ത്യ ലോകകപ്പില്‍ പ്രതീക്ഷവെക്കുന്ന താരങ്ങളെ വേട്ടയാടുന്നു.

 IPL 2021: കെയ്ന്‍ വില്യംസണും ഹൈദരാബാദിനെ രക്ഷിക്കാനാവുന്നില്ല, പുതിയ നായകനെത്തുമോ? IPL 2021: കെയ്ന്‍ വില്യംസണും ഹൈദരാബാദിനെ രക്ഷിക്കാനാവുന്നില്ല, പുതിയ നായകനെത്തുമോ?

ഇന്ത്യന്‍ നായകന്‍ വിരാട് കോലി വലിയ സമ്മര്‍ദ്ദത്തിലാണ്. ഇന്ന് നടക്കുന്ന സിഎസ്‌കെയ്‌ക്കെതിരായ മത്സരം നിര്‍ണ്ണായകമാണ്. അതിലും തോറ്റാല്‍ പാതിവഴിയില്‍ കോലിയെ നായകസ്ഥാനത്ത് നിന്ന് ആര്‍സിബി നീക്കാനും സാധ്യതകളുണ്ട്. നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ആത്മവിശ്വാസത്തോടെ ഷോട്ട് കളിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. പഴയ ടൈമിങ്ങും കൃത്യതയും ഇപ്പോള്‍ കോലിക്കില്ല. കെകെആആറിനെതിരേ അഞ്ച് റണ്‍സ് മാത്രമെടുത്താണ് കോലി പുറത്തായത്.

മുംബൈ ഇന്ത്യന്‍സ് താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുന്നത്. കാരണം ഇന്ത്യയുടെ ടി20 ലോകകപ്പിലെ ആറ് താരങ്ങള്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്നുള്ളവരാണ്. മുംബൈ നായകനും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കെകെആറിനെതിരായ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യ മത്സരത്തില്‍ വിശ്രമം എടുത്ത രോഹിത് രണ്ടാം മത്സരത്തില്‍ തിരിച്ചെത്തിയെങ്കിലും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനായില്ല. നിലവിലെ അദ്ദേഹം ചില ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. ഇത് ഇന്ത്യക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

മറ്റൊരു താരം സൂര്യകുമാര്‍ യാദവാണ്. സിഎസ്‌കെയ്‌ക്കെതിരേയും കെകെആറിനെതിരെയും താരം നിരാശപ്പെടുത്തി. നാലാം നമ്പറില്‍ ഇന്ത്യ ടി20 ലോകകപ്പില്‍ ഉയര്‍ത്തിക്കാട്ടുന്ന താരമാണ് സൂര്യകുമാര്‍. 2020 സീസണില്‍ ഗംഭീര ബാറ്റിങ് പ്രകടനം നടത്തിയ സൂര്യക്ക് ഇപ്പോള്‍ പഴയ മികവില്ല. ഷോട്ട് തിരഞ്ഞെടുപ്പിലെ പിഴവിനൊപ്പം പഴയ ആത്മവിശ്വാസം നഷ്ടപ്പെട്ടതുപോലെയുള്ള പ്രകടനം. തുടക്കം മുതലേ റണ്‍സ് ഉയര്‍ത്താന്‍ അദ്ദേഹം പ്രയാസപ്പെടുന്നു.

മറ്റൊരു മുംബൈ താരമായ ഇഷാന്‍ കിഷന്റെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. ഇടം കൈയന്‍ താരത്തിനും വലിയ ഇന്നിങ്‌സ് കളിക്കാനാവുന്നില്ല. ഇന്ത്യയുടെ ടി20 ലോകകപ്പ് പ്ലേയിങ് 11ല്‍ നേരിട്ട് ഉള്‍പ്പെടുന്ന താരമല്ലെങ്കിലും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്ന താരങ്ങളിലൊരാള്‍ ഇഷാന്‍ കിഷനാണ്. എന്നാല്‍ അതിനൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ജസ്പ്രീത് ബുംറയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെങ്കിലും റണ്ണൊഴുക്ക് തടയാനാവുന്നില്ല. സിഎസ്‌കെയ്‌ക്കെതിരേ ഡെത്ത് ഓവറില്‍ തല്ലുവാങ്ങിയ ബുംറ കെകെആറിനെതിരേ മൂന്ന് വിക്കറ്റ് നേടിയെങ്കിലും 10ന് മുകളിലായിരുന്നു ഇക്കോണമി. ഈ പ്രകടനം ഇന്ത്യ പ്രതീക്ഷിച്ച നിലവാരത്തിനൊത്തുള്ളതല്ല. എന്നാല്‍ ബുംറ ഏത് പ്രതിസന്ധിയേയും മറികടക്കുന്ന ബൗളറായതിനാല്‍ അദ്ദേഹത്തിന്റെ പ്രകടനം വലിയ ആശങ്കയുണ്ടാക്കുന്നില്ല.

ടി20 ലോകകപ്പില്‍ ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കുന്ന ഹര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലാണ്. ആദ്യ രണ്ട് മത്സരത്തിലും അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഹര്‍ദിക്കിന് എന്ന് കളിക്കാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായി പറയാന്‍ സാധിച്ചിട്ടില്ല. പന്തെറിയാന്‍ ഹര്‍ദിക്കിന് സാധിക്കാത്ത പക്ഷം ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് ഹര്‍ദിക്കിനെ പരിഗണിച്ചാലും വലിയ ഗുണം ചെയ്‌തേക്കില്ല. ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് പ്രശ്‌നം ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് വലിയ തലവേദന തന്നെയാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും പരിക്കിന്റെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്ക് ഗുരുതരമായാല്‍ ടി20 ലോകകപ്പിലത് ഇന്ത്യക്ക് വലിയ തിരിച്ചടിയാവും. ഭുവി വളരെ അനുഭവസമ്പത്തുള്ള താരമാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ സേവനം ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രണ്ടാം പാദം അവസാനിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ടി20 ലോകകപ്പ് ആരംഭിക്കുമെന്നതാണ് വലിയ വെല്ലുവിളി.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, September 24, 2021, 8:34 [IST]
Other articles published on Sep 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X