വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആരാണ് സീസണിലെ മികച്ച ക്യാപ്റ്റന്‍? എട്ട് നായകന്മാരുടെയും റാങ്കിങ് അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. കോവിഡ് വ്യാപനം താരങ്ങള്‍ക്കിടയിലും ശക്തമായ സാഹചര്യത്തിലാണ് ബിസിസി ഐ ടൂര്‍ണമെന്റ് റദ്ദാക്കിയത്. ഡല്‍ഹി,സിഎസ്‌കെ,ആര്‍സിബി,മുംബൈ ടീമുകള്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ശക്തമായ പോരാട്ടവുമായി നിലയുറപ്പിച്ചിരുന്നു. രണ്ടാം ഘട്ട മത്സരങ്ങളിലേക്ക് ടൂര്‍ണമെന്റ് കടന്ന സാഹചര്യത്തിലാണ് കോവിഡ് വില്ലനായെത്തിയത്. പാതി വഴിയില്‍ മുടങ്ങിയ ടൂര്‍ണമെന്റിന്റെ ബാക്കി നടത്തുമോയെന്ന കാര്യം വ്യക്തമല്ല. ഇതുവരെ നടന്ന മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ 14ാം സീസണിലെ എട്ട് ടീമിന്റെയും നായകന്മാരുടെ റാങ്കിങ് അറിയാം.

IPL 2021: Ranking the captains of all eight teams
 എംഎസ് ധോണി

എംഎസ് ധോണി

ഒന്നാം സ്ഥാനത്ത് സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ്. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെയെ ഇത്തവണ ശക്തമായ നിലയിലേക്ക് തിരിച്ചെത്തിച്ചതിന് പിന്നില്‍ ധോണിയുടെ നായകമികവിന് വലിയ പങ്കുണ്ട്. കളിച്ച ഏഴ് മത്സരത്തില്‍ അഞ്ചിലും ധോണി ടീമിനെ ജയിപ്പിച്ചപ്പോള്‍ രണ്ട് മത്സരം തോറ്റു. മോയിന്‍ അലിയെ മൂന്നാം നമ്പറിലിറക്കിയതടക്കം ധോണി നടത്തിയ പരീക്ഷണങ്ങള്‍ ഏറെക്കുറെ വിജയമായിരുന്നു.

റിഷഭ് പന്ത്

റിഷഭ് പന്ത്

ടൂര്‍ണമെന്റ് റദ്ദാക്കുമ്പോള്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. കളിച്ച എട്ട് മത്സരത്തില്‍ ആറിലും ജയിച്ചാണ് ഡല്‍ഹി തലപ്പത്ത്. ശ്രേയസ് അയ്യരിന് പകരക്കാരനായി എത്തിയ റിഷഭ് പന്ത് ക്യാപ്റ്റന്‍സിയില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നായകനെന്ന നിലയിലുള്ള അരങ്ങേറ്റ സീസണാണെങ്കിലും പക്വതയോടെ ടീമിനെ നയിച്ച റിഷഭ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

വിരാട് കോലി

വിരാട് കോലി

ആര്‍സിബി നായകന്‍ വിരാട് കോലിക്ക് മൂന്നാം സ്ഥാനം. കളിച്ച ഏഴ് മത്സരത്തില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയുമടക്കം ആര്‍സിബി മൂന്നാം സ്ഥാനത്താണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും നായകനെന്ന നിലയില്‍ തിളങ്ങി. ഡല്‍ഹിക്കെതിരേ ഒരു റണ്‍സിന് ആര്‍സിബി ജയിച്ചത് കോലിയുടെ ഈ സീസണിലെ നായകമികവിന്റെ എടുത്തുപറയാവുന്ന ഉദാഹരണമാണ്.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

നാലാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സ് നായകന് സഞ്ജു സാംസണാണ്. ഇത്തവണ നായകനെന്ന നിലയിലെ അരങ്ങേറ്റ സീസണായിരുന്നെങ്കിലും പതറാതെ ടീമിനെ നയിക്കാന്‍ സഞ്ജുവിനായി. ഏഴ് മത്സരത്തില്‍ മൂന്ന് ജയവും നാല് തോല്‍വിയും ടീം ഏറ്റുവാങ്ങി. എന്നാല്‍ നായകനെന്ന നിലയിലുള്ള വരവ് സെഞ്ച്വറിയോടെ ആഘോഷിച്ച സഞ്ജു പക്വതയോടെ പല മത്സരങ്ങളും കളിച്ചത് നായകനെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഹാട്രിക് കിരീടം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് പ്രതീക്ഷിച്ച തുടക്കമല്ല ഇത്തവണ ലഭിച്ചത്. നായകനെന്ന നിലയില്‍ രോഹിതിന് പഴയ മാജിക്ക് കാട്ടാനായില്ല. അതിനാല്‍ അഞ്ചാം സ്ഥാനത്താണ് രോഹിതിന്റെ സ്ഥാനം. ഏഴ് മത്സരത്തില്‍ നാല് ജയവും മൂന്ന് തോല്‍വിയും വഴങ്ങിയ മുംബൈ നാലാം സ്ഥാനത്തായിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിതിന് മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ആറാം സ്ഥാനത്ത് പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുലാണ്. ടീമിനുവേണ്ടി ഒറ്റയ്ക്ക് പോരാടുന്ന നായകനാണ് രാഹുല്‍. എട്ട് മത്സരത്തില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയുമാണ് പഞ്ചാബ് നേടിയത്. നായകനെന്ന നിലയില്‍ ഒട്ടുമിക്ക മത്സരത്തിലും മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുലിനായിരുന്നു. എന്നാല്‍ സഹതാരങ്ങളില്‍ നിന്നുള്ള പിന്തുണക്കുറവ് പഞ്ചാബിന്റെ മത്സര ഫലങ്ങളില്‍ പ്രതിഫലിച്ചു.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഇത്തവണ തൊട്ടതെല്ലാം പിഴച്ച നായകനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡേവിഡ്. പാതിവഴിയില്‍ ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് വാര്‍ണറെ പുറത്താക്കി പകരം കെയ്ന്‍ വില്യംസണെ നായകനാക്കുകയും ചെയ്തിരുന്നു. ഏഴ് മത്സരം കളിച്ച ഹൈദരാബാദ് ആറിലും തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താന്‍ വാര്‍ണര്‍ക്ക് സാധിച്ചിരുന്നു. ഏഴ് മത്സരത്തില്‍ അഞ്ചിലും തോറ്റ കെകെആര്‍

ഓയിന്‍ മോര്‍ഗന്‍

ഓയിന്‍ മോര്‍ഗന്‍

കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗനാണ് ഇത്തവണ ഏറ്റവും ദുരന്തമായത്. ഏഴ് മത്സരത്തില്‍ അഞ്ച് തോല്‍വിയും രണ്ട് ജയവുമാണ് കെകെആര്‍ നേടിയത്.നായകനെന്ന നിലയില്‍ ബാറ്റുകൊണ്ടും തീര്‍ത്തും പരാജയപ്പെട്ട മോര്‍ഗനാണ് ഈ സീസണിലെ ഏറ്റവും മോശം ക്യാപ്റ്റന്‍. അടുത്ത സീസണില്‍ മോര്‍ഗന്‍ കെകെആറിന് പുറത്താവാനുള്ള സാധ്യത കൂടുതലാണ്.

Story first published: Wednesday, May 5, 2021, 14:16 [IST]
Other articles published on May 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X