വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'തീ പാറും', രണ്ടാം പാദത്തില്‍ കാത്തിരിക്കുന്ന അഞ്ച് താര പോരാട്ടങ്ങള്‍ ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിന് 19ന് തുടക്കമാവുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ കോവിഡ് വില്ലനായി എത്തിയതോടെ പാതി വഴിയില്‍ ടൂര്‍ണമെന്റ് നിന്നു. ഇന്ത്യയില്‍ തുടരാന്‍ കോവിഡ് സാഹചര്യം അനുവദിക്കാത്തതിനാലാണ് വേദി യുഎഇയിലേക്ക് മാറ്റിയത്. ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ഒരുപോലെ തുണക്കുന്ന യുഎഇ പിച്ചില്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്.

IPL 2021: 5 player battles to watch out for in the tournament | Oneindia Malayalam

IPL 2021: ഈ മൂന്ന് ഓള്‍റൗണ്ടര്‍മാരെ കരുതിയിരുന്നോളൂ, യുഎഇയില്‍ ഇവര്‍ അത്ഭുതം സൃഷ്ടിച്ചേക്കുംIPL 2021: ഈ മൂന്ന് ഓള്‍റൗണ്ടര്‍മാരെ കരുതിയിരുന്നോളൂ, യുഎഇയില്‍ ഇവര്‍ അത്ഭുതം സൃഷ്ടിച്ചേക്കും

1

ആദ്യ പാദം പിന്നിടുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. എന്നാല്‍ രണ്ടാം പാദത്തില്‍ ഇതെല്ലാം മാറിമറിയാനുള്ള സാധ്യതയുമുണ്ട്. ആദ്യ പാദത്തില്‍ കളിച്ച പല താരങ്ങളും രണ്ടാം പാദം കളിക്കാനില്ല. എന്നാല്‍ ഇതുവരെ ഐപിഎല്‍ കളിക്കാത്ത 10 ഓളം താരങ്ങളാണ് രണ്ടാം പാദത്തിലൂടെ എത്തുന്നത്.

Also Read: IPL 2021: സിഎസ്‌കെയിലെത്തിയപ്പോള്‍ ധോണി ആദ്യം പറഞ്ഞത് എന്ത്? വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ

2

എന്തായാലും വാശിയേറിയ പോരാട്ടം തന്നെ യുഎഇയില്‍ പ്രതീക്ഷിക്കാം. ഡല്‍ഹിയും ആര്‍സിബിയും കന്നിക്കിരീടം ലക്ഷ്യമിടുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍ ഹാട്രിക് കിരീടമാണ് ലക്ഷ്യം വെക്കുന്നത്. ധോണിയുടെ അവസാന സീസണായി ഇത് മാറാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ സിഎസ്‌കെയും കപ്പില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല. മുംബൈ സിഎസ്‌കെ പോരാട്ടത്തോടെയാണ് രണ്ടാം പാദം ആരംഭിക്കുന്നത്. ടീമുകള്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തേക്കാളേറെ ആരാധകര്‍ കാത്തിരിക്കുന്ന ചില താരപോരാട്ടങ്ങളുമുണ്ട്. അത്തരത്തിലുള്ള അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: T20 World Cup: ധോണിയുണ്ടെങ്കില്‍ ഇന്ത്യക്കു മൂന്നു നേട്ടം! വിശദമാക്കി ആകാശ് ചോപ്ര

ഗ്ലെന്‍ മാക്‌സ്‌വെല്‍-ആര്‍ അശ്വിന്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍-ആര്‍ അശ്വിന്‍

ആര്‍സിബിയുടെ ഗ്ലെന്‍ മാക്‌സ് വെല്ലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആര്‍ അശ്വിനും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കടുക്കും. ആദ്യ പാദത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചാണ് മാക്‌സ് വെല്ലിന്റെ വരവ്. 2020ല്‍ യുഎഇയില്‍ നിരാശപ്പെടുത്തിയെങ്കിലും ഭേദപ്പെട്ട റെക്കോഡ് മാക്‌സ് വെല്ലിന് ഈ മൈതാനത്തുണ്ട്. അശ്വിന്‍ പരിചയസമ്പന്നായ സ്പിന്നറാണ്. ബൗളിങ്ങില്‍ നിരവധി വ്യത്യസ്തത കൈമുതലായുള്ള അശ്വിന്‍ മാക്‌സ് വെല്ലിന് വലിയ വെല്ലുവിളി തന്നെയാണ്.

Also Read: കോലി തീരുമാനിക്കട്ടെ, എത്ര കാലം നയിക്കണമെന്ന്!- മുന്‍ താരം പറയുന്നു

4

ഇതുവരെ ഏഴ് തവണ മാക്‌സ് വെല്ലിനെ അശ്വിന്‍ പുറത്താക്കിയിട്ടുണ്ട്. രണ്ടാം പാദത്തില്‍ മാക്‌സ് വെല്ലിനെ വീഴ്ത്താന്‍ അശ്വിനാവുമോയെന്ന് കണ്ടറിയാം. ആര്‍സിബി വളരെയധികം പ്രതീക്ഷ വെക്കുന്ന താരമാണ് മാക്‌സ് വെല്‍. ഏഴ് മത്സരത്തില്‍ നിന്ന് 223 റണ്‍സാണ് ആദ്യ പാദത്തിലെ സമ്പാദ്യം. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അഞ്ച് മത്സരം മാത്രം കളിച്ച അശ്വിന്‍ ഒരു വിക്കറ്റാണ് വീഴ്ത്തിയത്. രണ്ടാം പാദത്തില്‍ അശ്വിന്‍ മുഴുവന്‍ മത്സരവും കളിക്കാനാണ് സാധ്യത. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും അശ്വിന്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Also Read: യോര്‍ക്കര്‍ കിങ് മതിയാക്കി- ടി20 ക്രിക്കറ്റിനോടും ഗുഡ്‌ബൈ പറഞ്ഞ് മലിങ്ക

ആന്‍ഡ്രേ റസല്‍-ജസ്പ്രീത് ബുംറ

ആന്‍ഡ്രേ റസല്‍-ജസ്പ്രീത് ബുംറ

കൊല്‍ക്കത്ത െൈനറ്റ് റൈഡേഴ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ആന്‍ഡ്രേ റസല്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് റസല്‍. ആദ്യ പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ കൊല്‍ക്കത്ത ഏഴാം സ്ഥാനത്താണ്. രണ്ടാം പാദത്തില്‍ മുഴുവന്‍ മത്സരം ജയിച്ചാലും പ്ലേ ഓഫ് സാധ്യത വളരെ കുറവാണ്. റസലിന്റെ ബാറ്റിങ് പ്രകടനത്തില്‍ കെകെആര്‍ വലിയ പ്രതീക്ഷവെക്കുന്നു. എന്നാല്‍ റസലിന് വലിയ വെല്ലുവിളിയാവുന്നത് മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയാണ്.

Also Read: IPL: ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് ഷാക്വിബ്, ഗെയ്‌ലും എബിഡിയും പുറത്ത്! ധോണി ക്യാപ്റ്റന്‍

6

ഡെത്ത് ഓവറില്‍ ബുംറയെ പലപ്പോഴും നേരിടാന്‍ റസലിന് അവസരം ലഭിച്ചിട്ടുണ്ട്. നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ റസലിനെതിരേ ആധിപത്യം സ്ഥാപിക്കാന്‍ ബുംറക്കായിട്ടുണ്ട്. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ മിടുക്കുള്ള ബുംറയുടെ പന്തുകള്‍ രണ്ടാം പാദത്തിലും റസലിന്റെ ഉറക്കം കെടുത്തിയേക്കും. ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റും 163 റണ്‍സുമാണ് റസല്‍ നേടിയത്. അതേ സമയം ബുംറക്ക് ആറ് വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്.

Also Read: IPL 2021: ഓരോ ടീമിന്റെയും ഏറ്റവും ശക്തനായ താരവും ദുര്‍ബലനായ താരവുമാര്? പട്ടിക ഇതാ

വിരാട് കോലി-സന്ദീപ് ശര്‍മ

വിരാട് കോലി-സന്ദീപ് ശര്‍മ

ആര്‍സിബി നായകന്‍ വിരാട് കോലിയുടെ ഉറക്കം കെടുത്തുന്ന ബൗളറാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സന്ദീപ് ശര്‍മ. സമീപകാലത്തെ വിരാട് കോലിയുടെ ഫോം അത്ര മികച്ചതല്ല. നേര്‍ക്കുനേര്‍ എത്തിയ മിക്കപ്പോഴും കോലിക്കെതിരേ ആധിപത്യം സ്ഥാപിക്കാന്‍ സന്ദീപ് ശര്‍മക്കായിട്ടുണ്ട്. ഏഴ് തവണയാണ് സന്ദീപ് ശര്‍മ കോലിയെ പുറത്താക്കിയത്. സ്വിങ് ചെയ്‌തെത്തുന്ന സന്ദീപിന്റെ പന്തുകളാണ് കോലിയുടെ ഉറക്കം കെടുത്തുന്നത്. രണ്ട് തവണ ബൗള്‍ഡാക്കിയപ്പോള്‍ മൂന്ന് തവണ ക്യാച്ചിലൂടെയും രണ്ട് തവണ എല്‍ബിയിലൂടെയുമാണ് സന്ദീപ് കോലിയെ മടക്കിയത്.

Also Read: T20 World Cup: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആകാശ് ചോപ്ര, നാലും ജേതാക്കളായവര്‍!

7

മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ നാല് തവണയും കോലിയെ പുറത്താക്കിയിട്ടുണ്ട്. ബുംറയുടെ ആദ്യ ഐപിഎല്‍ വിക്കറ്റ് വിരാട് കോലിയാണ്.ആദ്യ പാദത്തില്‍ 198 റണ്‍സാണ് കോലി നേടിയത്. അര്‍ധ സെഞ്ച്വറി നേടാനായത് ഒരു തവണ മാത്രം. രണ്ടാം പാദത്തില്‍ ആര്‍സിബിയുടെ കുതിപ്പില്‍ കോലിയുടെ പ്രകടനം നിര്‍ണ്ണായകമാവും.

Also Read: IPL 2021: 'ആദില്‍ റഷീദ് മുതല്‍ ഹസരങ്കവരെ', ആദ്യമായി ഐപിഎല്‍ കളിക്കുന്ന 10 താരങ്ങളിതാ

എബി ഡിവില്ലിയേഴ്‌സ്-റാഷിദ് ഖാന്‍

എബി ഡിവില്ലിയേഴ്‌സ്-റാഷിദ് ഖാന്‍

ആര്‍സിബിയുടെ എബി ഡിവല്ലിയേഴ്‌സ് മിന്നും ഫോമിലാണ് രണ്ടാം പാദത്തിലിറങ്ങുന്നത്. പരിശീലന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി എബിഡി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ എബിഡിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ബൗളറായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാനുണ്ട്. ഏത് ബാറ്റ്‌സ്മാനെയും വട്ടം കറക്കുന്ന ബൗളിങ് മാന്ത്രികതക്ക് ഉടമയാണ് അദ്ദേഹം.ഒന്നിലധികം തവണ എബിഡിയെ കുരുക്കാന്‍ റാഷിദ് ഖാന് സാധിച്ചിട്ടുണ്ട്.ആദ്യ പാദത്തില്‍ രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 207 റണ്‍സാണ് എബി ഡിവില്ലിയേഴ്‌സ് നേടിയത്. 10 വിക്കറ്റുമായി ഉജ്ജ്വല പ്രകടനമാണ് റാഷിദ് ഖാനും കാഴ്ചവെച്ചത്.

Also Read: IPL 2021: സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടി, ഡുപ്ലെസിസിന് പരിക്ക്, ഗെയ്ക്‌വാദിനൊപ്പം ആര് ഓപ്പണറാവും?

റിഷഭ് പന്ത്-രവീന്ദ്ര ജഡേജ

റിഷഭ് പന്ത്-രവീന്ദ്ര ജഡേജ

ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരമാണ് സിഎസ്‌കെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ക്രീസില്‍ നിന്ന് കയറി കടന്നാക്രമിച്ച് കളിക്കുന്ന റിഷഭിന് ജഡേജയുടെ ടേണിങ് പന്തുകള്‍ പലപ്പോഴും പുറത്തേക്കുള്ള വഴി കാട്ടാറുണ്ട്. ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ ജഡേജക്ക് അല്‍പ്പം ദൗര്‍ബല്യമുണ്ടെന്നത് തന്നെയാണ് വസ്തുത.ആദ്യ പാദത്തില്‍ ആറ് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. റിഷഭ് പന്ത് രണ്ട് അര്‍ധ സെഞ്ച്വറിയടക്കം നേടിയത് 213 റണ്‍സും.

Story first published: Wednesday, September 15, 2021, 18:05 [IST]
Other articles published on Sep 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X