വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെ x മുംബൈ ഇന്ത്യന്‍സ്, രണ്ട് ടീമുകളെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം ആരംഭിക്കാന്‍ ഇനി മൂന്ന് ദിവസമാണ് ബാക്കി. 19ന് മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തോടെയാവും രണ്ടാം പാദ പോരാട്ടം ആരംഭിക്കുക. ആദ്യ പാദത്തിലെ പോയിന്റ് പട്ടിക പ്രകാരം സിഎസ്‌കെ രണ്ടാം സ്ഥാനത്തും മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്തുമാണ്. ഐപിഎല്ലില്‍ ഏറ്റവും ആരാധക പിന്തുണയുള്ള രണ്ട് ടീമുകള്‍ക്കൂടിയാണ് സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സും.

കരാര്‍ നീട്ടാന്‍ ശാസ്ത്രി വിസമ്മതിച്ചു, ദ്രാവിഡിന് താല്‍പ്പര്യമില്ല? കോച്ചിങ് ടീം അടിമുടി മാറുംകരാര്‍ നീട്ടാന്‍ ശാസ്ത്രി വിസമ്മതിച്ചു, ദ്രാവിഡിന് താല്‍പ്പര്യമില്ല? കോച്ചിങ് ടീം അടിമുടി മാറും

1

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ നയിക്കുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയുടെ നായകസ്ഥാനത്ത് എംഎസ് ധോണിയാണ്. രണ്ടാം പാദത്തില്‍ കളി കാണാന്‍ കാളികളുമുണ്ടാവും. അതിനൊപ്പം മുംബൈ-സിഎസ്‌കെ പോരാട്ടത്തോടെ തുടങ്ങുമ്പോള്‍ ടൂര്‍ണമെന്റിന്റെ ആവേശം ഇരട്ടിക്കും. രണ്ട് ടീമികളും ഒന്നിനൊന്ന് മെച്ചം തന്നെയാണ്.

Also Read: IPL 2021: 'എംഎസ് ധോണിക്ക് അതിവേഗം റണ്‍സ് നേടാനാവില്ല, പ്രയാസപ്പെടും'- ഗൗതം ഗംഭീര്‍

2

യുഎഇയിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ മുംബൈക്ക് അല്‍പ്പം മേല്‍ക്കെ അവകാശപ്പെടാം. 2020ലെ യുഎഇ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടിയപ്പോള്‍ സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. വീണ്ടുമൊരു ആവേശകരമായ നേര്‍ക്കുനേര്‍ പോരാട്ടം നടക്കാനിരിക്കെ ഇരു ടീമിനെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഏതാണെന്ന് പരിശോധിക്കാം.

Also Read: T20 World Cup 2021: ആരടിക്കും കപ്പ്? ഇന്ത്യയല്ല, 'ഈ രണ്ട് ടീമിലൊന്ന്', പ്രവചിച്ച് ബ്രാഡ് ഹോഗ്

രോഹിത് ശര്‍മ-ഫഫ് ഡുപ്ലെസിസ്

രോഹിത് ശര്‍മ-ഫഫ് ഡുപ്ലെസിസ്

ഓപ്പണര്‍മാരായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും സിഎസ്‌കെയുടെ ഫഫ് ഡുപ്ലെസിസുമാണ്. രണ്ട് പേര്‍ക്കും ഓപ്പണര്‍മാരായി മികച്ച റെക്കോഡാണുള്ളത്. രോഹിത് 207 മത്സരത്തില്‍ നിന്ന് 40 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 5480 റണ്‍സാണ് ഐപിഎല്ലില്‍ നേടിയത്. 31.49 എന്ന ശരാശരിയും 130.51 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും രോഹിത് ശര്‍മയുടെ പേരിലുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടി കളിക്കവെ ഒരു ഹാട്രികും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. ന്യൂബോളില്‍ മികച്ച ടൈമിങ്ങോടെ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് രോഹിത്. പ്ലേയിങ് 11ന്റെ നായകനും രോഹിത് ശര്‍മയാണ്.

Also Read: ICC T20 Ranking: വിരാട് കോലിക്ക് നേട്ടം, ആദ്യ പത്തില്‍ രോഹിത്തില്ല, ഡേവിഡ് മലാന്‍ തലപ്പത്ത്

4

സീനിയര്‍ താരമായ ഡുപ്ലെസിസ് സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവെക്കുന്ന താരമാണ്. 91 മത്സരത്തില്‍ നിന്ന് 20 അര്‍ധ സെഞ്ച്വറിയടക്കം 2622 റണ്‍സാണ് രോഹിതിന്റെ പേരിലുള്ളത്. 35നോടടുത്ത് ശരാശരിയും 131.03 സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഓപ്പണറായും മധ്യനിര താരമായുമെല്ലാം തിളങ്ങാന്‍ ഡുപ്ലെസിസിന് മികവുണ്ട്.

Also Read: T20 World Cup 2021: ഇന്ത്യ-പാക് മത്സരത്തിലെ നിര്‍ണ്ണായക താര പോരാട്ടം ഏത്? തിരഞ്ഞെടുത്ത് സല്‍മാന്‍ ബട്ട്

സുരേഷ് റെയ്‌ന,സൂര്യകുമാര്‍ യാദവ്

സുരേഷ് റെയ്‌ന,സൂര്യകുമാര്‍ യാദവ്

മൂന്നാം നമ്പറില്‍ സിഎസ്‌കെ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയാണ്. 200 ഐപിഎല്ലില്‍ നിന്ന് 39 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 5492 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. 33.08 ശരാശരിയും 137 സ്‌ട്രൈക്കറേറ്റും ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റെയ്‌നയുടെ പേരിലുണ്ട്. ഒമ്പത് സീസണുകളില്‍ 400ന് മുകളില്‍ റണ്‍സ് നേടിയ ഏക താരം റെയ്‌നയാണ്. ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ച് (104) എന്ന റെക്കോഡും റെയ്‌നയുടെ പേരിലാണ്. സിഎസ്‌കെ ആരാധകരുടെ ചിന്ന തലയാണ് റെയ്‌ന.

Also Read: IPL 2021: 'തീ പാറും', രണ്ടാം പാദത്തില്‍ കാത്തിരിക്കുന്ന അഞ്ച് താര പോരാട്ടങ്ങള്‍ ഇതാ

6

നാലാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവിനാണ് അവസരം. സമീപകാലത്തായി ഗംഭീര ഫോമിലാണ് സൂര്യകുമാര്‍ യാദവുള്ളത്. മുംബൈ ഇന്ത്യന്‍സ് 2018 സീസണില്‍ 3.2 കോടിക്ക് സ്വന്തമാക്കിയ താരം ഇന്ന് ടീമിന്റെ നെടുന്തൂണാണ്. 108 മത്സരങ്ങളില്‍ നിന്ന് 12 അര്‍ധ സെഞ്ച്വറിയടക്കം 2197 റണ്‍സാണ് അദ്ദേഹം നേടിയിട്ടുണ്ട്. 29.69 ശരാശരിയും 135.29 സ്‌ട്രൈക്കറേറ്റും സൂര്യകുമാറിന്റെ പേരിലുണ്ട്. പവര്‍പ്ലേ ഇല്ലാത്ത മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് സൂര്യകുമാര്‍.

Also Read: IPL 2021: ഈ മൂന്ന് ഓള്‍റൗണ്ടര്‍മാരെ കരുതിയിരുന്നോളൂ, യുഎഇയില്‍ ഇവര്‍ അത്ഭുതം സൃഷ്ടിച്ചേക്കും

എംഎസ് ധോണി,കീറോണ്‍ പൊള്ളാര്‍ഡ്

എംഎസ് ധോണി,കീറോണ്‍ പൊള്ളാര്‍ഡ്

ടീമിന്റെ വിക്കറ്റ് കീപ്പറും അഞ്ചാം നമ്പറും സിഎസ്‌കെ നായകനായ എംഎസ് ധോണിയാണ്. സമീപകാലത്ത് ബാറ്റിങ്ങില്‍ മോശമാണെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയിലെ ധോണിയുടെ മികവിനോട് കിടപിടിക്കാന്‍ മറ്റാരുമില്ല.40.25 ശരാശരിയില്‍ 23 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 4669 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്.136.67 എന്ന മികച്ച സ്‌ട്രൈക്കറേറ്റും ധോണിയുടെ പേരിലുണ്ട്. സിഎസ്‌കെയ്ക്കായി കൂടുതല്‍ തവണ കളിയിലെ താരമായത് ധോണിയാണ് (17). 16,20 ഓവറുകളില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരവും ധോണിയാണ്.

Also Read: T20 World Cup 2021: പാകിസ്താനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഗംഭീര്‍, അശ്വിന് ഇടമില്ല

7

ആറാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സ് വൈസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ്. ഫിനിഷര്‍ റോളില്‍ വലിയ മികവുള്ള താരമാണ് പൊള്ളാര്‍ഡ്. അതിവേഗം റണ്‍സുയര്‍ത്താനുള്ള മികവിനൊപ്പം ഏത് സമ്മര്‍ദ്ദ സാഹചര്യത്തെയും അതിജീവിക്കാന്‍ പൊള്ളാര്‍ഡിന് കഴിവുണ്ട്. നിരവധി തവണ അദ്ദേഹം ഇത് തെളിയിച്ചതാണ്. 171 മത്സരത്തില്‍ നിന്ന് 16 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 3191 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. ശരാശരി 30.68ഉും സ്‌ട്രൈക്കറേറ്റ് 150ന് മുകളിലുമാണ്. മുംബൈക്കായി കൂടുതല്‍ ക്യാച്ച് നേടിയതും പൊള്ളാര്‍ഡാണ് (92).

Also Read: IPL 2021: ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ഐപിഎല്ലാണെന്ന് ചിന്തിക്കുന്നത് തെറ്റ്- സഞ്ജു

ഹര്‍ദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ,ഡ്വെയ്ന്‍ ബ്രാവോ

ഹര്‍ദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ,ഡ്വെയ്ന്‍ ബ്രാവോ

മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഏഴാം സ്ഥാനത്ത്. 87 മത്സരത്തില്‍ നിന്ന് 1401 റണ്‍സും 42 വിക്കറ്റുമാണ് ഹര്‍ദിക് നേടിയത്. അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനായ ഹര്‍ദിക് ഫിനിഷര്‍ റോളില്‍ മികവ് കാട്ടുന്ന താരമാണ്.

എട്ടാം നമ്പറില്‍ സിഎസ്‌കെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 191 മത്സരത്തില്‍ നിന്ന് 2290 റണ്‍സും 120 വിക്കറ്റും ഇടം കൈയന്‍ താരത്തിന്റെ പേരിലുണ്ട്. നിര്‍ണ്ണായക സമയത്ത് ബാറ്റിങ്ങില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ജഡേജ. സ്പിന്നുകൊണ്ട് മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാന്‍ മിടുക്കനാണ് അദ്ദേഹം.

സിഎസ്‌കയുടെ ഡ്വെയ്ന്‍ ബ്രാവോ ഒമ്പതാം സ്ഥാനത്താണ്. 144 മത്സരത്തില്‍ നിന്ന് 156 വിക്കറ്റും 1510 റണ്‍സുമാണ് ബ്രാവോയുടെ പേരിലുള്ളത്. ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രണ്ട് തവണ ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് നേടിയ താരമാണ് ബ്രാവോ. കൂടാതെ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റെന്ന നേട്ടവും ബ്രാവോയുടെ പേരിലാണ് (32).

Also Read: 'ഇത് നിന്റെ ക്രിക്കറ്റിലെ വയസോ ശരിക്കുള്ള വയസോ', ദ്രാവിഡ് പറഞ്ഞത് ഓര്‍ത്തെടുത്ത് ദീപക് ചഹാര്‍

ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട്

ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട്

10ാം നമ്പറില്‍ മുംബൈ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. 99 മത്സരത്തില്‍ നിന്ന് 7.4 ഇക്കോണിമിയില്‍ 115 വിക്കറ്റാണ് ബുംറയുടെ പേരിലുള്ളത്. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ മിടുക്കുള്ള ബുംറ ഡെത്ത് ഓവറിലെ ബൗളിങ് മികവുകൊണ്ട് മുംബൈ ഇന്ത്യന്‍സിനെ നിരവധി തവണ വിജയത്തിലെത്തിച്ചിട്ടുണ്ട്. ഇത്തവണയും ബുംറയുടെ ബൗളിങ് മികവില്‍ വലിയ പ്രതീക്ഷയാണ് മുംബൈക്കുള്ളത്.

Also Read: IPL 2021: 'മിന്നല്‍ എബിഡി', പരിശീലന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി, എതിരാളികള്‍ കരുതി ഇരുന്നോളൂ

11

Also Read: T20 World Cup 2021: 'ടീമില്‍ ഒരു പേസ് ബൗളര്‍ കൂടി വേണം, ഇല്ലെങ്കില്‍ തിരിച്ചടി', മൂന്ന് കാരണങ്ങളിതാ

11ാമനായി മുംബൈ പേസര്‍ ട്രന്റ് ബോള്‍ട്ടാണുള്ളത്. 55 മത്സരത്തില്‍ നിന്ന് 71 വിക്കറ്റാണ് ബോള്‍ട്ട് നേടിയത്.8.52 എന്ന ഭേദപ്പെട്ട ഇക്കോണമിയും ബോള്‍ട്ടിനുണ്ട്.2020ലെ യുഎഇ ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് ട്രന്റ് ബോള്‍ട്ട് കാഴ്ചവെച്ചത്.

Story first published: Thursday, September 16, 2021, 15:41 [IST]
Other articles published on Sep 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X