IPL 2021: തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു, എസ്ആര്‍എച്ച്-രാജസ്ഥാന്‍ മത്സരത്തിലെ റെക്കോഡുകളിതാ

ദുബായ്: ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഷോക്ക്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നു. ഹൈദരാബാദിനായി സഞ്ജു സാംസണ്‍ (82),യശ്വസി ജയ്‌സ്വാള്‍ (36) എന്നിവര്‍ തിളങ്ങിയപ്പോള്‍ ജേസന്‍ റോയ് (60),കെയ്ന്‍ വില്യംസണ്‍ (51*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഹൈദരാബാദ് വിജയം നേടിയെടുത്തത്.

മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖിന് ഹൃദയാഘാതം, അന്‍ജിയോപ്ലാസ്റ്റി ചെയ്തുമുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖിന് ഹൃദയാഘാതം, അന്‍ജിയോപ്ലാസ്റ്റി ചെയ്തു

ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചതാണ്. എന്നാല്‍ രാജസ്ഥാന്‍ ഇപ്പോഴും പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ സാധിക്കുന്ന നിലയിലാണ്. ആറാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. സഞ്ജു സാംസണിന് മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കാതെ പോയതും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും രാജസ്ഥാന്‍ നിരാശപ്പെടുത്തിയതുമാണ് ഹൈദരാബാദിനെതിരേ ടീമിന് തിരിച്ചടിയായത്. നിരവധി റെക്കോഡുകളും നാഴികക്കല്ലുകളും മത്സരത്തിലൂടെ പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

IPL 2021: സിഎസ്‌കെ ഓസീസിനെപ്പോലെ! തോല്‍പ്പിക്കാന്‍ ഒന്നേ ചെയ്യാനുള്ളൂവെന്ന് സെവാഗ്

ഹൈദരാബാദിനെതിരായ പ്രകടനത്തോടെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഓറഞ്ച് തൊപ്പി തലയിലാക്കി. ശിഖര്‍ ധവാനെ (430) മറികടന്ന സഞ്ജുവിന്റെ പേരില്‍ 433 റണ്‍സാണുള്ളത്. നായകനെന്ന നിലയില്‍ പക്വതയോടെ ബാറ്റ് ചെയ്യാന്‍ സഞ്ജുവിനാകുന്നുണ്ട്. 57 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും മൂന്ന് സിക്‌സുമാണ് സഞ്ജു നേടിയത്. 143.85 സ്‌ട്രൈക്കറേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം.

IPL 2021: കുതിപ്പ് തുടരാന്‍ ഡല്‍ഹിപ്പട, വിജയവഴിയില്‍ തിരിച്ചെത്താന്‍ കെകെആര്‍

ഹൈദരാബാദ് പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഇതില്‍ ഒരു മെയ്ഡന്‍ ഓവറും ഉള്‍പ്പെടും. ടൂര്‍ണമെന്റിലെ ഭുവനേശ്വറുടെ ഒമ്പതാമത്തെ മെയ്ഡന്‍ ആയിരുന്നു ഇത്. കൂടുതല്‍ മെയ്ഡന്‍ എറിഞ്ഞവരില്‍ മൂന്നാം സ്ഥാനത്താണ് ഭുവി. 14 മെയ്ഡനുമായി പ്രവീണ്‍ കുമാറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഇര്‍ഫാന്‍ പഠാന്‍ 10 മെയ്ഡന്‍ ഓവറും എറിഞ്ഞിട്ടുണ്ട്.

T20 World Cup 2021: ആര് കപ്പടിക്കും, ആരൊക്കെ സെമി കളിക്കും? ടീമുകളുടെ സ്ഥാനപ്രവചനം ഇതാ

ഹൈദരാബാദ് ഏറ്റവും മികച്ച ബൗളിങ് കരുത്തുള്ള ടീമുകളിലൊന്നാണ്. അതിനാല്‍ത്തന്നെ അവര്‍ക്കെതിരേ റണ്‍സ് നേടുകയും പ്രയാസം. ഹൈദരാബാദിനെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണഅ സഞ്ജു. 615 റണ്‍സാണ് ഇപ്പോള്‍ സഞ്ജുവിന്റെ പേരിലുള്ളത്. കൂടാതെ ഐപിഎല്ലില്‍ 3000 എന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടു. ഈ നേട്ടത്തിലെത്തുന്ന 19ാമത്തെ താരമാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി 2500 പ്ലസ് സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമായും സഞ്ജു മാറി. അജിന്‍ക്യ രഹാനെയാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.

IPL 2021: ലോകകപ്പ് ടീമില്‍ നിന്ന് ചഹാലിനെ തഴഞ്ഞതെന്തിനെന്ന് മനസിലാകുന്നില്ല- വീരേന്ദര്‍ സെവാഗ്

ഇത് രണ്ടാം തവണയാണ് സീസണില്‍ 400 പ്ലസ് സ്‌കോര്‍ സഞ്ജു നേടുന്നത്. 2018ല്‍ 441 റണ്‍സ് സഞ്ജു നേടിയിരുന്നു. എന്നാല്‍ ഒരു ദൗര്‍ഭാഗ്യം കൂടി സഞ്ജുവിന്റെ ബാറ്റിങ് കണക്കിലുണ്ട്. സഞ്ജു ഈ സീസണില്‍ നേടിയ ഉയര്‍ന്ന മൂന്ന് സ്‌കോറിലും ടീം തോറ്റു. 119 റണ്‍സ് പഞ്ചാബിനെതിരേ നേടിയപ്പോഴും ഡല്‍ഹിക്കെതിരേ 70 റണ്‍സ് നേടിയപ്പോഴും ടീം തോറ്റിരുന്നു.

IPL 2021: ധോണി ദയവു ചെയ്ത് ഇതാവര്‍ത്തിക്കരുത്, ഉപദേശവുമായി ശ്രീകാന്ത്

ഡേവിഡ് വാര്‍ണറെ മാറ്റി ജേസന്‍ റോയിയെ ഇറക്കിയത് ഹൈദരാബാദിനെ തുണച്ചു. സീസണിലെ ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണ് രാജസ്ഥാനെതിരേ ഹൈദരാബാദ് നേടിയത്. 63 റണ്‍സാണ് പവര്‍പ്ലേയില്‍ ടീം നേടിയത്. ഒന്നാം വിക്കറ്റില്‍ ജേസനും സാഹയും ചേര്‍ന്ന് 57 റണ്‍സും കൂട്ടിച്ചേര്‍ത്തു.

IPL 2021: പൊള്ളാര്‍ഡിനെയും ഹര്‍ദിക്കിനെയും എങ്ങനെ കുടുക്കി? കോലിയുടെ മാസ്റ്റര്‍ പ്ലാന്‍ ഇതാ

IPL 2021: എബിഡിയുടെ വിക്കറ്റ് വീണു, മകന്‍ 'കട്ടക്കലിപ്പില്‍' ഗാലറിയില്‍ ചെയ്തത് ഏറ്റെടുത്ത് ആരാധകര്‍

തിരിച്ചുവരവില്‍ ഗംഭീര അര്‍ധ സെഞ്ച്വറിയാണ് ജേസന്‍ റോയി നേടിയത്. താരത്തിന്റെ രണ്ടാം ഐപിഎല്‍ അര്‍ധ സെഞ്ച്വറിയാണിത്. 42 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 60 റണ്‍സാണ് ജേസന്‍ റോയ് നേടിയത്. സിദ്ധാര്‍ത്ഥ് കൗള്‍ 36 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് നേടിയത്. ഇതോടെ ടൂര്‍ണമെന്റില്‍ 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ കൗളിനായി. ഹൈദരാബാദിനൊപ്പം ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ബൗളറാണ് സിദ്ധാര്‍ത്ഥ്.ഭുവനേശ്വര്‍ കുമാര്‍,റാഷിദ് ഖാന്‍ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 22 - October 28 2021, 07:30 PM
ഓസ്ട്രേലിയ
ശ്രീലങ്ക
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, September 28, 2021, 12:15 [IST]
Other articles published on Sep 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X