IPL 2021: റെക്കോഡുകള്‍ നിരവധി, പക്ഷേ കിരീടമില്ല, ആര്‍സിബി നായകനായി കോലിയുടെ നേട്ടങ്ങളിതാ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണയും കിരീടമെന്ന ആര്‍സിബിയുടെ മോഹം പാതിവഴിയില്‍ അവസാനിച്ചിരിക്കുകയാണ്. വിരാട് കോലിയെന്ന നായകന്‍ ഇത്തവണയെങ്കിലും കിരീടം നേടി പടിയിറങ്ങുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും എലിമിനേറ്ററില്‍ കെകെആറിനോട് തോറ്റു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 എന്ന സ്‌കോര്‍ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ രണ്ട് പന്തും നാല് വിക്കറ്റും ബാക്കിനിര്‍ത്തി വിജയം നേടിയെടുക്കുകയായിരുന്നു. രണ്ടാം ക്വാളിഫയറില്‍ കെകെആര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.
ആര്‍സിബിയുടെ നായകനായിട്ടും ഇതുവരെ ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. ഈ സീസണോടെ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുമെന്ന് കോലി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതിനാല്‍ കിരീടത്തോടെ അദ്ദേഹത്തിന് സഹതാരങ്ങള്‍ യാത്രയയപ്പ് നല്‍കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണയും ഭാഗ്യം ഉണ്ടായില്ല.
ആര്‍സിബി നായകനായ കോലിക്ക് കിരീടമില്ലെങ്കിലും നായകനായുള്ള റെക്കോഡ് നിരവധിയാണ്. 2011ല്‍ വെട്ടോറിക്ക് പരിക്കേറ്റതോടെ പകരക്കാരനായാണ് കോലി ആദ്യം ആര്‍സിബി നായകനാവുന്നത്. 2013ലാണ് അദ്ദേഹം സ്ഥിര നായകനായി എത്തുന്നത്. ടീമിനെ പല റെക്കോഡുകളിലേക്കും വമ്പന്‍ ജയത്തിലേക്കും നയിക്കാന്‍ കോലിക്ക് സാധിച്ചെങ്കിലും കിരീടം മാത്രം അകന്നു നിന്നു.

വിജയ കണക്കുകള്‍ ഇതാ
ആര്‍സിബിയെ 140 മത്സരങ്ങളിലാണ് വിരാട് കോലി നയിച്ചത്. ഇതില്‍ 66 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചപ്പോള്‍ 70 മത്സരത്തില്‍ തോറ്റു. 48.52 ആണ് വിജയ ശതമാനം. ഒമ്പത് സീസണുകളില്‍ ടീമിനെ നയിച്ച് മൂന്ന് സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ കോലിക്കായി. 2016ല്‍ ഫൈനലിലേക്കെത്തിച്ചെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു. നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയാലും ആര്‍സിബി താരമായി കരിയറിന്റെ അവസാന സമയം വരെ തുടരുമെന്ന് കോലി വ്യക്തമാക്കിയിട്ടുണ്ട്. 2017,2019 സീസണിലാണ് അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തിയത്. രണ്ട് സീസണിലും എട്ടാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.

നായകനെന്ന നിലയില്‍ കൂടുതല്‍ റണ്‍സ്
ആര്‍സിബി നായകനെന്ന നിലയില്‍ മികച്ച ബാറ്റിങ് റെക്കോഡ് കോലിക്കുണ്ട്. ഒരിക്കല്‍ പോലും നായകനെന്ന സമ്മര്‍ദ്ദം കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചിട്ടില്ല. 140 മത്സരങ്ങളില്‍ നിന്ന് 4481 റണ്‍സാണ് അദ്ദേഹം നേടി. 42.07 ശരാശരിയും 133.32 സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. 35 ശരാശരിയും അഞ്ച് സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. 2016ല്‍ കോലി നേടിയത് റെക്കോഡ് പ്രകടനമാണ്. 16 മത്സരത്തില്‍ നിന്ന് 973 റണ്‍സാണ് കോലിക്ക് നേടാനായത്. 81.08 ശരാശരിയിലും 152.03 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലുമായിരുന്നു കോലിയുടെ ഈ പ്രകടനം.
നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഈ സീസണില്‍ കോലി നേടിയെടുത്തു.ഇതിനെ മറികടക്കുന്ന ഒരു പ്രകടനം ഇതുവരെയുണ്ടായിട്ടില്ല.എംഎസ് ധോണി 203 മത്സരത്തില്‍ നിന്ന് 4456 റണ്‍സുമായി രണ്ടാം സ്ഥാനത്തും 3518 റണ്‍സുമായി ഗൗതം ഗംഭീര്‍ മൂന്നാം സ്ഥാനത്തും 3406 റണ്‍സുമായി രോഹിത് ശര്‍മ നാലാം സ്ഥാനത്തും 2840 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ നാലാം സ്ഥാനത്തുമാണ്.

ഉയര്‍ന്ന ടീം സ്‌കോറെന്ന റെക്കോഡ്
ടൂര്‍ണമെന്റ് ചരിത്രത്തിലെ ഉയര്‍ന്ന ടീം സ്‌കോറെന്ന റെക്കോഡ് ആര്‍സിബിയുടെ പേരിലാണ്. പൂനെ വാരിയേഴ്‌സിനെതിരേ 2013 സീസണില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് ടീം നേടിയത്. ഗുജറാത്ത് ലയണ്‍സിനെതിരേ 248 റണ്‍സും മുംബൈ ഇന്ത്യന്‍സിനെതിരേ 235 റണ്‍സും ആര്‍സിബി നേടിയിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ ടോട്ടലെന്ന റെക്കോഡും ആര്‍സിബിയുടെ പേരിലുണ്ട്. 2017ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 49 റണ്‍സിനാണ് ടീം ഓള്‍ഔട്ടായത്. കോലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഈ പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications