വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെ X മുംബൈ, മത്സരത്തില്‍ പിറന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളുമിതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് സിഎസ്‌കെ. 20 റണ്‍സിനാണ് ധോണിയും സംഘവും മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത്. രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയും ഇല്ലാതെ ഇറങ്ങിയ മുംബൈക്ക് വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ കാലിടറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. 24 റണ്‍സിനിടെ നാല് വിക്കറ്റ് എന്ന നിലയിലേക്ക് സിഎസ്‌കെ തകര്‍ന്നപ്പോള്‍ റുതുരാജ് ഗെയ്ക് വാദിന്റെ (88*) പ്രകടനമാണ് ടീമിന് കരുത്തായത്.

IPL 2021: പഞ്ചാബ് x രാജസ്ഥാന്‍, സഞ്ജുവിനും രാഹുലിനും നിര്‍ണ്ണായകം, എല്ലാ കണക്കുകളും ഇതാIPL 2021: പഞ്ചാബ് x രാജസ്ഥാന്‍, സഞ്ജുവിനും രാഹുലിനും നിര്‍ണ്ണായകം, എല്ലാ കണക്കുകളും ഇതാ

1

ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും സിഎസ്‌കെയ്ക്കായി. ആവേശകരമായ മത്സരത്തിലൂടെ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. മത്സരത്തില്‍ ഗംഭീര പ്രകടനത്തിലൂടെ കളിയിലെ താരമായത് റുതുരാജ് ഗെയ്ക് വാദാണ്. താരത്തിന്റെ ആറാമത്തെ ഐപിഎല്‍ അര്‍ധ സെഞ്ച്വറിയാണിത്. യുഎഇയില്‍ നേടുന്ന തുടര്‍ച്ചയായ നാലാമത്തെ അര്‍ധ സെഞ്ച്വറിയും. ഇതില്‍ ഏറ്റവും സവിശേഷമായ കാര്യം ജയഗ് വാദ് അര്‍ധ സെഞ്ച്വറിക്ക് മുകളില്‍ സ്‌കോര്‍ നേടിയ മത്സരങ്ങളിലൊന്നും സിഎസ്‌കെ തോറ്റിട്ടില്ലെന്നതാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ സിഎസ്‌കെയ്ക്കായി ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡും ഗെയ്ക്‌വാദിന്റെ പേരിലാണ്. ഒമ്പത് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

Also Read: IPL: 'രണ്ടാം പാദത്തില്‍ തിളങ്ങൂ', ദേവ്ദത്തിന് മുന്നില്‍ ലോകകപ്പിന്റെ വഴി അടഞ്ഞട്ടില്ലെന്ന് സെവാഗ്

2

ദീപക് ചഹാര്‍ നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. 4.75 എന്ന മികച്ച ഇക്കോണമിയിലാണ് ദീപക്കിന്റെ പ്രകടനം. പവര്‍പ്ലേയില്‍ ദീപക് വീഴ്ത്തുന്ന വിക്കറ്റുകളുടെ എണ്ണം 42 ആയി. 2016ല്‍ ദീപക് അരങ്ങേറ്റം നടത്തിയ ശേഷം പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമായത് അദ്ദേഹമാണ്. ന്യൂബോളില്‍ അസാമാന്യ സ്വിങ് ദീപക്കിന്റെ ബൗളിങ്ങിലുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമാണ് ദീപക്.

Also Read: IPL 2021: വിക്കറ്റ് കീപ്പറായി കൂടുതല്‍ പുറത്താക്കല്‍, ധോണിയോളം വരില്ല ആരും, ടോപ് ഫൈവ് ഇതാ

3

മികച്ചൊരു പോരാട്ടം പോലും കാഴ്ചവെക്കാതെയാണ് മുംബൈ പരാജയപ്പെട്ടത്. സൗരഭ് തിവാരി (50*) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയെങ്കിലും മികച്ച പിന്തുണ ലഭിച്ചില്ല. 2014ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം 160 റണ്‍സില്‍ താഴെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ തോല്‍ക്കുന്നത് ഇത് രണ്ടാം തവണയാണ്. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ഇതിന് മുമ്പ് വിജയലക്ഷ്യം മറികടക്കാന്‍ സാധിക്കാതെ പോയത്. കഴിഞ്ഞ 12 മത്സരത്തിനുള്ളില്‍ റണ്‍സ് പിന്തുടര്‍ന്ന് മുംബൈ തോല്‍ക്കുന്ന ആദ്യത്തെ മത്സരം കൂടിയാണിത്. ഡ്വെയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റും ദീപക് രണ്ടും ജോഷ് ഹെയ്‌സല്‍വുഡ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സിഎസ്‌കെയ്ക്കായി നേടി.

Also Read: 'അവന്‍ നിങ്ങളുടെ ഭാവിയിലെ നായകനാണ്', ധോണിയെക്കുറിച്ച് അന്ന് ഗ്രേഗ് ചാപ്പല്‍ പ്രവചിച്ചു

4

മുംബൈക്കുവേണ്ടി പതിവ് തെറ്റിക്കാതെ ട്രന്റ് ബോള്‍ട്ട്. എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ സിഎസ്‌കെ ഓപ്പണര്‍ ഫഫ് ഡുപ്ലെസിസിനെ (0) ബോള്‍ട്ട് കൂടാരം കയറ്റി. സുരേഷ് റെയ്‌നയേയും (4) പുറത്താക്കാന്‍ ബോള്‍ട്ടിനായി. ഇതോടെ ടി20യില്‍ 150 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ബോള്‍ട്ടിനായി. ന്യൂബോളില്‍ വേഗവും സ്വിങ്ങും കൈമുതലായുള്ള താരമാണ് ട്രന്റ് ബോള്‍ട്ട്.

Also Read: IPL 2021: ധോണിക്ക് മുമ്പ് രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിറങ്ങണം- നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കര്‍

5

Also Read: IPL 2021: രണ്ടാം പാദം ടി20 ലോകകപ്പിന് മുമ്പുള്ള 'റിഹേഴ്‌സല്‍', എന്തുകൊണ്ടും ഇന്ത്യക്ക് നേട്ടം

2013ലെ ഐപിഎല്‍ ഫൈനലിന് ശേഷമുള്ള ഐപിഎല്ലിലെ തന്റെ മികച്ച ബൗളിങ് പ്രകടനമാണ് ഡ്വെയ്ന്‍ ബ്രാവോ നടത്തിയത്. നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ബ്രാവോ നേടിയത്. 6.25 എന്ന മികച്ച ഇക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ് പ്രകടനം. ബാറ്റിങ്ങിനിറങ്ങി എട്ട് പന്തില്‍ മൂന്ന് സിക്‌സുകള്‍ ഉള്‍പ്പെടെ 23 റണ്‍സും ബ്രാവോ നേടി. പ്രായം തളര്‍ത്താത്ത ഓള്‍റൗണ്ടറാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രാവോ. ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലും ബ്രാവോയുണ്ട്.

Story first published: Monday, September 20, 2021, 13:16 [IST]
Other articles published on Sep 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X