For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 37.38 ലക്ഷം രൂപ സംഭാവന ചെയ്ത് കമ്മിന്‍സ്, താരത്തിന്റെ കെകെആറിലെ പ്രതിഫലം അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ രണ്ടാഴ്ച പിന്നിട്ട് പുരോഗമിക്കുകയാണ്. കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലും വിജയകരമായി ടൂര്‍ണമെന്റ് മുന്നോട്ട് പോകുന്നുണ്ട്. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ താരങ്ങള്‍ക്ക് ശക്തമായ ബയോബബിള്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഐപിഎല്ലുമായി മുന്നോട്ട് പോകുമെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വ്യക്തമാക്കി കഴിഞ്ഞു.

ഇതിനിടെ ഇന്ത്യയിലെ കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി 37.38 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കൈയടി നേടിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. ഇന്ത്യക്ക് ലോക രാജ്യങ്ങളുടെ കൈത്താങ്ങ് അത്യാവശ്യമായിരിക്കുന്ന സാഹചര്യത്തിലാണ് എല്ലാവര്‍ക്കും മാതൃകയാവുന്ന നടപടി കമ്മിന്‍സില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

patcummins

ഇത്രയും ഉയര്‍ന്ന തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കമ്മിന്‍സിന് കെകെആറില്‍ നിന്ന് ലഭിക്കുന്ന വരുമാനം 15.50 കോടി രൂപയാണ്. അവസാന സീസണില്‍ കെകെആറിന് പ്ലേ ഓഫില്‍ കടക്കാന്‍ സാധിച്ചില്ലെങ്കിലും ബാറ്റുകൊണ്ടും പന്തുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച കമ്മിന്‍സിനെ 15.50 കോടി രൂപയ്ക്ക് നിലനിര്‍ത്താന്‍ കെകെആര്‍ തീരുമാനിക്കുകയായിരുന്നു.

ഈ സീസണില്‍ പന്തുകൊണ്ട് മികച്ച പ്രകടനം നടത്താന്‍ കമ്മിന്‍സിന് സാധിച്ചിട്ടില്ല. എന്നാല്‍ സിഎസ്‌കെയ്‌ക്കെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. വരും മത്സരങ്ങളിലും കമ്മിന്‍സിന്റെ പ്രകടനത്തെ വളരെ പ്രതീക്ഷയോടെയാണ് കെകെആര്‍ കാണുന്നത്. പന്തുകൊണ്ട് കൂടി മികവിനൊത്ത് ഉയരേണ്ടത് നിലവിലെ സാഹചര്യത്തില്‍ കമ്മിന്‍സിന് അനിവാര്യമാണ്.

പഞ്ചാബ് കിങ്‌സിനെതിരായ അവസാന മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ കമ്മിന്‍സിനായി. മൂന്ന് ഓവറില്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും 10.33 ഇക്കോണമിയില്‍ 31 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഡെത്ത് ഓവറിലടക്കം കമ്മിന്‍സ് നന്നായി റണ്‍സ് വഴങ്ങുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കുതിപ്പിന് തിരിച്ചടിയാവുന്നുണ്ട്.

36 ഐപിഎല്ലില്‍ നിന്നായി 305 റണ്‍സും 35 വിക്കറ്റുമാണ് കമ്മിന്‍സിന്റെ പേരിലുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ്,മുംബൈ ഇന്ത്യന്‍സ് ടീമുകളുടെ ഭാഗമാവാനും കമ്മിന്‍സിന് സാധിച്ചിട്ടുണ്ട്. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കുമ്പോള്‍ കെകെആര്‍ കമ്മിന്‍സിനെ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെയാണെങ്കില്‍ പുതിയ തട്ടകത്തില്‍ വരുന്ന സീസണില്‍ കമ്മിന്‍സിനെ പ്രതീക്ഷിക്കാം.

Story first published: Tuesday, April 27, 2021, 14:00 [IST]
Other articles published on Apr 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+