വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പരിക്ക് കളി തുടരുന്നു, ടി നടരാജന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്, ഹൈദരാബാദിന് തിരിച്ചടി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കടുത്ത തിരിച്ചടി. ടീമിന്റെ സ്റ്റാര്‍ പേസര്‍മാരിലൊരാളായ ടി നടരാജന്‍ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. ഈ സീസണില്‍ കെകെആറിനെതിരായ മത്സരത്തില്‍ നടരാജന്‍ കളിച്ചിരുന്നു. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് പിന്നീടുള്ള മത്സരങ്ങള്‍ പുറത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ താരത്തിന് സീസണ്‍ നഷ്ടമാകുമെന്ന് ഹൈദരാബാദ് ടീം മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു. കാല്‍ക്കുഴയുടെ പരിക്കാണ് നടരാജന് തിരിച്ചടിയായത്.

IPL 2021: SRH pacer Natarajan ruled out of tournament | Oneindia Malayalam

ആദ്യ മൂന്ന് മത്സരവും തോറ്റ ഹൈദരാബാദ് പഞ്ചാബ് കിങ്‌സിനെതിരേ വിജയിച്ച് തിരിച്ചെത്തിയിരുന്നു. നടരാജന്റെ അഭാവത്തില്‍ ടീമിലെത്തിയ ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ടീമിലെ നടരാജന്റെ അഭാവം കാര്യമായി ബാധിക്കില്ലെന്ന് കരുതാം. ഡെത്ത് ഓവറില്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ് നടരാജന്‍. ഇതിനോടകം ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച നടരാജന്റെ പരിക്ക് താരത്തെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ്.

tnatarajanipl

ഇത്തവണത്തെ ഐപിഎല്ലിലും തിളങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ വലിയ വെല്ലുവിളികളില്ലാതെ ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നടരാജന് ഇടം പിടിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിക്കേറ്റ് സീസണ്‍ നഷ്ടമായതോടെ ടീമിലേക്ക് തിരിച്ചെത്തുക നടരാജനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാവും. നേരത്തെ പരിക്കേറ്റ് ഇംഗ്ലണ്ടിനെതിരായ പരമ്പരയും നടരാജന് നഷ്ടമായിരുന്നു. ഇടയ്ക്കിടെ പരിക്കിന്റെ പിടിയിലാവുന്നത് നടരാജന്റെ കരിയറിന് തന്നെ വലിയ തിരിച്ചടിയായി മാറിയേക്കും.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് നടരാജന്‍ മടങ്ങിപ്പോവും. അവരുടെ നേതൃത്വത്തിലാവും നടരാജന്റെ കായിക ക്ഷമതയുടെ പുരോഗതി വിലയിരുത്തുക. ബിസിസി ഐ വളരെ പ്രതീക്ഷയോടെ കാണുന്ന ബൗളറാണ് നടരാജന്‍. അതിനാല്‍ത്തന്നെ താരത്തിന്റെ പരിക്കിനെ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ഒക്ടോബറിലും നവംബറുമായാവും ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുക. ഈ സമയത്തിനുള്ളില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് വീണ്ടും പ്രകടനമികവ് തെളിയിക്കാന്‍ നടരാജന് സാധിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.

24 ഐപിഎല്ലില്‍ നിന്ന് 20 വിക്കറ്റാണ് നടരാജന്റെ പേരിലുള്ളത്. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനുള്ള മികവാണ് നടരാജനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇന്ത്യക്കായി 1 ടെസ്റ്റില്‍ നിന്ന് മൂന്ന് വിക്കറ്റും 2 ഏകദിനത്തില്‍ നിന്ന് 3 വിക്കറ്റും 4 ടി20യില്‍ നിന്ന് ഏഴ് വിക്കറ്റും നട്ടു വീഴ്ത്തിയിട്ടുണ്ട്.

Story first published: Friday, April 23, 2021, 10:54 [IST]
Other articles published on Apr 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X