IPL 2021: പഞ്ചാബിന്റെ തോല്‍വിക്ക് കാരണം അവന്‍, വേണ്ട സമയത്ത് വെടിക്കെട്ട് വന്നില്ലെന്ന് ചോപ്ര

ചെന്നൈ: പഞ്ചാബ് വമ്പന്‍ സ്‌കോര്‍ നേടിയിട്ടും ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന്റെ അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. ഒന്ന് പൊരുതാന്‍ പോലും പഞ്ചാബ് ശ്രമിച്ചില്ലെന്നാണ് പരാതി. അതേസമയം പഞ്ചാബിനെ തോല്‍പ്പിക്കാന്‍ കാരണം ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വേണ്ട സമയത്ത് വെടിക്കെട്ട് ബാറ്റിംഗ് നടത്താതെ രാഹുലാണ് പഞ്ചാബിനെ സ്‌കോര്‍ പിന്നോട്ടടിച്ചതെന്ന് ചോപ്ര പറയുന്നു. മത്സരത്തില്‍ സ്‌കോറിന് വേഗം കൂട്ടാന്‍ ശ്രമിക്കവേയാണ് രാഹുല്‍ പുറത്തായത്. എന്നാല്‍ മൊത്തം ഇന്നിംഗ്‌സിന്റെ പകുതി പന്തുകളോളം രാഹുല്‍ കളിച്ചിരുന്നു.

മായങ്ക് അഗര്‍വാള്‍ പുറത്തായപ്പോള്‍ രാഹുല്‍ ഇന്നിംഗ്‌സിന് വേഗം കൂട്ടണമായിരുന്നു. ആദ്യ കളിയില്‍ രാഹുലിന് അത് സാധിച്ചിരുന്നു. അത് തന്നെയായിരുന്നു ഈ മത്സരത്തിലും വേണ്ടിയിരുന്നത്. ആദ്യ കളിയില്‍ സെഞ്ച്വറി നഷ്ടമായിരുന്നെങ്കിലും വമ്പനടികള്‍ രാഹുലില്‍ നിന്ന് ഉണ്ടായിരുന്നു. ഡല്‍ഹിക്കെതിരെ രാഹുലില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. വമ്പനടികളാണ് രാഹുലില്‍ നിന്ന് വരാന്‍ പോകുന്നതെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല, ആ ഇന്നിംഗ്‌സ് ടീമിന് ബാധ്യതയാവുകയും ചെയ്തു. ടീമിന്റെ പ്രകടനം നോക്കുമ്പോള്‍ രാഹുലിന് തന്നെ അതില്‍ ഖേദിക്കേണ്ടി വരും. കാരണം ഫിനിഷിംഗ് അത്ര മികച്ചതല്ലായിരുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു.

രാഹുലിന്റെ ബാറ്റിംഗാണ് പഞ്ചാബിനെ 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നതില്‍ നിന്ന് തടഞ്ഞത്. രാഹുലിന്റെ ആ വേഗം കുറഞ്ഞ ബാറ്റിംഗ് കൂടുതല്‍ സമ്മര്‍ദം സഹതാരങ്ങളിലുണ്ടാക്കുകയാണ് ചെയ്തത്. ക്രിസ് ഗെയിലിനെ പോലുള്ള ഒരു വെടിക്കെട്ട് താരത്തെ പോലും അത് സമ്മര്‍ദത്തിലാക്കി. ഗെയ്‌ലിന്റെ പുറത്താകലിന് വഴിയൊരുക്കിയത് പോലും രാഹുലിന്റെ സമ്മര്‍ദം നിറഞ്ഞ ബാറ്റിംഗാണ്. അവസാന അഞ്ച് ഒാവറില്‍ 70 റണ്‍സ് വരെ പഞ്ചാബ് അടിക്കേണ്ടതായിരുന്നു. എന്നാല്‍ ആ സ്‌കോര്‍ ഒന്നും വന്നില്ല. 220 എന്ന സ്‌കോര്‍ തീര്‍ച്ചയായും നേടാനും കഴിഞ്ഞില്ല. ആ സ്‌കോറായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നതെന്നും ചോപ്ര പറഞ്ഞു.

നേരത്തെ മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയും പഞ്ചാബ് ടീമിനെതിരെ രംഗത്ത് വന്നിരുന്നു. എല്ലാ കളിക്കാരും ടി20യില്‍ പാലിക്കേണ്ട കാര്യമുണ്ട്. നിങ്ങള്‍ക്ക് നല്ല ദിവസമോ ചീത്ത ദിവസമോ ഉണ്ടാവാം. പക്ഷേ ചില കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലുള്ളതാണ്. ബൗളിംഗ് സ്‌പെല്ലുകളില്‍ പഞ്ചാബിന് പിഴച്ചു. ഏറ്റവും കൂടുതല്‍ റണ്‍സ് കൊടുക്കുന്ന ബൗളര്‍മാരെ നേരത്തെ പന്തെറിയിക്കാത്തത് എന്ത് കൊണ്ടാണ്. മെറിഡിത്ത് പത്ത് ഓവറിന് ശേഷമാണ് പന്തെറിയാന്‍ എത്തുന്നത്. ഷമി നാല് ഓവറുകള്‍ നാല് സ്‌പെല്ലിലാണ് തീര്‍ത്തത്. അര്‍ഷ്ദീപ് ആദ്യ ഓവര്‍ ചെയ്യാനെത്തി. ശരിക്കും നിങ്ങള്‍ മുന്നില്‍ നിന്നാണോ പിന്നില്‍ നിന്നാണ് മത്സരത്തെ നിയന്ത്രിക്കുന്നതെന്നും നെഹ്‌റ ചോദിച്ചു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, April 19, 2021, 20:12 [IST]
Other articles published on Apr 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X