Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഗംഭീര ജയവുമായി ഡല്‍ഹി, പഞ്ചാബിന് രണ്ടാം തോല്‍വി, എവിടെ പിഴച്ചു? മൂന്ന് കാരണമിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ രാജസ്ഥാനോട് ജയിച്ച് തുടങ്ങിയെങ്കിലും പിന്നീട് നടന്ന രണ്ട് മത്സരത്തിലും പഞ്ചാബ് കിങ്‌സ് തോറ്റിരിക്കുകയാണ്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ആറ് വിക്കറ്റിനാണ് പഞ്ചാബ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുമായി വിജയം സ്വന്തമാക്കി. വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ പഞ്ചാബിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഡല്‍ഹിക്കായി. എവിടെയാണ് പഞ്ചാബിന് പിഴച്ചത്?തോല്‍വിയുടെ മൂന്ന് കാരണങ്ങളിതാ.

കെ എല്‍ രാഹുലിന്റെ മെല്ലപ്പോക്ക്

കെ എല്‍ രാഹുലിന്റെ മെല്ലപ്പോക്ക്

പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ് ടീമിന്റെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. ഡല്‍ഹിക്കെതിരേ 51 പന്തില്‍ 61 റണ്‍സാണ് അദ്ദേഹം നേടിയത്. 119.60 മാത്രമാണ് സ്‌ട്രൈക്കറേറ്റ്. മുംബൈ പോലൊരു ഫ്‌ളാറ്റ് ബാറ്റിങ് പിച്ചില്‍ ഇത്തരമൊരു പ്രകടനത്തെ മികച്ചതെന്ന് വിശേഷിപ്പിക്കാനാവില്ല. പവര്‍പ്ലേയില്‍ മായങ്ക് അഗര്‍വാള്‍ അടിച്ച് തകര്‍ക്കുമ്പോള്‍ രാഹുല്‍ നിലയുറപ്പിക്കാനായി ശ്രമിക്കുന്നത് ടീം സ്‌കോറിനെ ബാധിക്കുന്നു. വരുന്ന മത്സരങ്ങളിലെങ്കിലും രാഹുല്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചില്ലെങ്കില്‍ തോല്‍വികളുടെ എണ്ണം ഉയര്‍ന്നേക്കും.

വിദേശ താരങ്ങളുടെ മോശം ഫോം

വിദേശ താരങ്ങളുടെ മോശം ഫോം

പഞ്ചാബ് കിങ്‌സിന്റെ വിദേശ താരങ്ങളുടെ മോശം ഫോം ടീമിനെ ബാധിക്കുന്നു. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന് അവസാന രണ്ട് മത്സരത്തിലും ഫോമിലേക്കുയരാന്‍ സാധിച്ചിട്ടില്ല. ഡല്‍ഹിക്കെതിരേ 9 പന്തില്‍ 11 റണ്‍സാണ് നേടിയത്. സിഎസ്‌കെയ്‌ക്കെതിരെയും ഗെയ്ല്‍ നിരാശപ്പെടുത്തി. വമ്പന്‍ പ്രതീക്ഷയോടെ ടീം കാണുന്ന നിക്കോളാസ് പുരാനും തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. വിദേശ പേസര്‍മാരുടെ അവസ്ഥയും സമാനമാണ്. ജൈ റിച്ചാര്‍ഡ്‌സന്‍,റിലി മെറീഡിത്ത് എന്നിവരെല്ലാം നന്നായി തല്ലുവാങ്ങുന്നു. വിദേശ താരങ്ങള്‍ ഫോമിലേക്കുയരേണ്ടത് പഞ്ചാബിന് നിലവിലെ സാഹചര്യത്തില്‍ വളരെ അത്യാവശ്യമാണ്.

മുഹമ്മദ് ഷമിക്കും തിളങ്ങാനായില്ല

മുഹമ്മദ് ഷമിക്കും തിളങ്ങാനായില്ല

പഞ്ചാബിന്റെ മുഖ്യ ബൗളറായ മുഹമ്മദ് ഷമിക്കും ഡല്‍ഹിക്കെതിരേ തിളങ്ങാനായില്ല. 4 ഓവറില്‍ 53 റണ്‍സ് വഴങ്ങിയ ഷമിക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഡല്‍ഹി ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയുടെ റണ്ണൊഴുക്ക് തടയാനോ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം നല്‍കാനോ പഞ്ചാബ് ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. 3 ഓവറില്‍ 22 റണ്‍സ് വഴങ്ങി 1 വിക്കറ്റ് വീഴ്ത്തിയ അര്‍ഷദീപ് സിങ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

Story first published: Monday, April 19, 2021, 9:29 [IST]
Other articles published on Apr 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+