Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആര്‍സിബിക്കെതിരേ എന്തുകൊണ്ട് മായങ്കിനെ പുറത്തിരുത്തി? കെ എല്‍ രാഹുല്‍ പറയുന്നു

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ മോശം ഫോമിലായിരുന്ന പഞ്ചാബ് കിങ്‌സ് ആര്‍സിബിയെ തോല്‍പ്പിച്ചതോടെ തിരിച്ചുവരവ് പ്രതീക്ഷയിലാണ്. 34 റണ്‍സിനാണ് വിരാട് കോലിയേയും സംഘത്തെയും പഞ്ചാബിന്റെ രാജാക്കന്മാര്‍ പൂട്ടിക്കെട്ടിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മുന്നോട്ട് വെച്ച 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ആവേശ ജയമാണ് പഞ്ചാബ് നേടിയതെങ്കിലും മായങ്ക് അഗര്‍വാളിനെ എന്തുകൊണ്ട് പഞ്ചാബ് പുറത്തിരുത്തിയെന്ന ചോദ്യം അവശേഷിച്ചു.

ഇപ്പോഴിതാ നായകന്‍ കെ എല്‍ രാഹുല്‍ത്തന്നെ അതിന് ഉത്തരം നല്‍കിയിരിക്കുകയാണ്. പരിക്കിനെത്തുടര്‍ന്നാണ് മായങ്കിന് വിശ്രമം അനുവദിച്ചതെന്നാണ് നായകന്റെ വിശദീകരണം.'മൂന്ന് മാറ്റങ്ങളാണ് ഞങ്ങള്‍ വരുത്തിയത്. ഹെന്റിക്വസും അര്‍ഷദീപും പുറത്തായപ്പോള്‍ മെറീഡത്തും പ്രഭ്‌സിംറാനും ഹര്‍പ്രീതും ടീമിലെത്തി. മായങ്കിന് ചെറിയ പരിക്കുണ്ട്. അതിനാലാണ് വിശ്രമം നല്‍കിയത്'-രാഹുല്‍ പറഞ്ഞു.

mayankagarwal-klrahul

ഓപ്പണിങ്ങില്‍ രാഹുലിനൊപ്പം മായങ്കായിരുന്നു ഇറങ്ങിയിരുന്നത്. സ്ഥിരതയോടെ കളിക്കുന്നതില്‍ ഇത്തവണ മായങ്ക് പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പകരക്കാരനെ തേടിയതാണോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രാഹുല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ആ അഭ്യൂഹവും അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ മായങ്കിന്റെ പരിക്ക് എത്രത്തോളം ഗൗരവമാണെന്നും എത്ര മത്സരത്തില്‍ വിശ്രമം വേണ്ടിവരുമെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടില്ല.

'യുവതാരങ്ങളുടെ ഒരു കൂട്ടമാണ് പഞ്ചാബിന്റേത്. ക്രിസ് ഗെയ്ല്‍ ഒഴികെ ബാക്കിയുള്ള ഭൂരിഭാഗം ആളുകളും യുവാക്കളാണ്. സ്ഥിരതയില്ലായ്മ ടീമിനുണ്ടെങ്കിലും അതിനെ മറികടക്കാനാവും. തെറ്റുകളില്‍ നിന്ന് പഠിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ക്രിസ് ഗെയ്‌ലില്‍ നിന്ന് ഒരു സെഞ്ച്വറി പ്രതീക്ഷിക്കുന്നുണ്ട്. പഞ്ചാബിന് ആറോ ഏഴ് ബോളിങ് ഓപ്ഷന്‍ ഉണ്ട്. അത് നായകന്റെ ജോലി കൂടുതല്‍ എളുപ്പമാക്കും. എല്ലാ അംഗീകാരവും ബൗളര്‍മാര്‍ക്കാണ്' -രാഹുല്‍ പറഞ്ഞു.

ആര്‍സിബിക്കെതിരേ രാഹുലിന്റെ ബാറ്റിങ്ങാണ് പഞ്ചാബിന് 179 എന്ന സ്‌കോര്‍ സമ്മാനിച്ചത്. 57 പന്തില്‍ 7 ഫോറും 5 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 91 റണ്‍സാണ് രാഹുല്‍ നേടിയത്. 159.64 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. അവസാനം കളിച്ച മൂന്ന് മത്സരത്തിലും ആര്‍സിബിക്കെതിരേ അദ്ദേഹം പുറത്താവാതെ നിന്നിരുന്നു. ക്രിസ് ഗെയ്ല്‍ 24 പന്തില്‍ 46 റണ്‍സുമായി തിളങ്ങിയിരുന്നു.

Story first published: Saturday, May 1, 2021, 11:45 [IST]
Other articles published on May 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+